1 GBP = 97.30 INR                       

BREAKING NEWS

ദുബായില്‍ ഷൂസിന്റെ മൊത്തവ്യപാരിയായ യാസിര്‍ നാട്ടില്‍ എത്തിയത് ലോക് ഡൗണിന് മുമ്പ്; പണിയെല്ലാം മുടങ്ങിയിരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്തൊരു 'പണി'; ആരാണ് ഈ ടിക് ടോക് താരം എന്ന ആകാംക്ഷയില്‍ ഇരുന്നവരോട് താന്‍ അത്ര താരമൊന്നുമല്ലെന്ന നാണം കലര്‍ന്ന മറുപടിയും; ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച തട്ടിപ്പ് സംഘവുമായി ഒരുബന്ധവുമില്ലെന്ന് കൊച്ചി പൊലീസിന് മൊഴി നല്‍കി യാസിര്‍; മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യയെ ഉടന്‍ ചോദ്യം ചെയ്യും

Britishmalayali
kz´wteJI³

കൊച്ചി: നടി ഷംനാ കാസിമിനെ തട്ടിപ്പ് സംഘം വലയില്‍ വീഴ്ത്താന്‍ ഉപയോഗിച്ച ടിക്ക് ടോക്ക് താരം യാസിറിനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. തനിക്ക് തട്ടിപ്പ് സംഘവുമായോ നടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് മൊഴി നല്‍കി. ടിക്ക് ടോക്കില്‍ താരമൊന്നുമല്ലെന്നും ഇടയ്ക്ക് മാത്രമേ പോസ്റ്റുകള്‍ ഇട്ടിരുന്നുള്ളൂ എന്നും പൊലീസിനോട് പറഞ്ഞു. ദുബായില്‍ ഷൂസിന്റെ മൊത്ത വ്യാപാരിയായ യാസിര്‍ നാലുമാസം മുന്‍പാണ് കാസര്‍കോട്ടെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

യാസിറിന്റെ ചിത്രമാണ് ഷംനയ്ക്ക് വിവാഹമാലോചിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ഉയര്‍ന്ന് വന്നതുമുതല്‍ ടിക്ടോക്ക് താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്‍വര്‍ എന്ന പേരിലാണ് യാസിറിന്റെ ചിത്രം ഷംനയെ കാണിച്ചത്. പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഈ ടിക്ക് ടോക്ക് താരം ആരാണെന്നുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. ഇന്ന് പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് യാസിറിനെപറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. ഷംനയ്ക്ക് പ്രതികള്‍ കാട്ടിക്കൊടുത്ത യാസിറിന്റെ ചിത്രവും ഇന്ന് പുറത്തുവന്നിരുന്നു.

അതേസമയം മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യയെ ഉടന്‍ ചോദ്യം ചെയ്യും. വ്യാജ വരന്റെ ഉമ്മ സുഹറയായി അഭിനയിച്ച വാടാനപ്പള്ളികാരിയെയാണ് വിളിച്ചുവരുത്തുന്നത്. നടിയെ ഫോണില്‍ വിളിച്ചു പരിചയപ്പെട്ട റഫീഖ് പെണ്ണുകാണാനായി ഷംനയുടെ വീട്ടിലേക്ക് അയച്ച സംഘത്തില്‍ വരന്റെ ഉമ്മ സുഹറയായി അഭിനയിച്ചത് വാടാനപ്പള്ളികാരിയായ ഒരു വീട്ടമ്മയാണ്. ദുബായിലെ വലിയ വ്യവസായി ആണെന്ന് ഊന്നിപ്പറഞ്ഞാണ് വരനെ ഉമ്മ ഷംനയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഉമ്മയായി അഭിനയിച്ചത് മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യയാണെന്നാണു സൂചന. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യതയുണ്ട്. കസ്റ്റഡി കാലാവധി തീരുന്നതിനു മുന്‍പു തന്നെ കോടതിയില്‍ ഹാജരാക്കിയ റഫീഖ് ഉള്‍പ്പെടെയുള്ള പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കോവിഡ് ഡിറ്റെന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇന്നലെ അറസ്റ്റ് ചെയ്ത ഷമീലിനെ ചോദ്യം ചെയ്തതില്‍ നിന്നു പെണ്‍കുട്ടികള്‍ക്കു നഷ്ടമായ സ്വര്‍ണത്തെകുറിച്ചു പൊലീസ് ഏകദേശം ധാരണയില്‍ എത്തി. പെണ്‍കുട്ടികളില്‍നിന്ന് പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം കണ്ടെത്താനും ശ്രമം തുടങ്ങി. പ്രതികള്‍ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത പണം മുഴുവന്‍ ചെലവാക്കിയതായും പൊലീസ് പറയുന്നു. തട്ടിപ്പു സംഘം ചതിച്ച കൂടുതല്‍ പെണ്‍കുട്ടികളുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഒളിവിലുള്ള ചില പ്രതികള്‍ക്കായി പൊലീസ് കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളില്‍ പരിശോധന നടത്തും.

കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിര്‍മ്മാതാവിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വിവാഹത്തട്ടിപ്പു കേസിലെ പ്രതികള്‍ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ ഈ നിര്‍മ്മാതാവ് വീട്ടിലെത്തിയതായി ഷംനയുടെ മൊഴിയിലുമുണ്ട്. ഇദ്ദേഹം ഗള്‍ഫില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് എത്തിയത് എന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ സംഘത്തിനു വേണ്ടിയായിരിക്കാം ഷംനയുടെ വീട്ടിലെത്തിയതെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ഐജി പറഞ്ഞു

നടിയുടെ നമ്പര്‍ തട്ടിപ്പ് സംഘത്തിന്റെ കൈവശം എത്തിപ്പെട്ട സാഹചര്യത്തില്‍ നടിമാരുടേതടക്കം ഫോണ്‍ നമ്പര്‍ ആര്‍ക്കും കൈമാറരുതെന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ യൂണിയനോടു ഫെഫ്ക നിര്‍ദ്ദേശിച്ചു. താരസംഘടനയായ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരമാണു ഫെഫ്കയുടെ നടപടി. വ്യാജ വാഗ്ദാനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഫെഫ്ക മുന്നറിയിപ്പു നല്‍കി. വിവാഹത്തട്ടിപ്പുകേസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണു തട്ടിപ്പുകാര്‍ക്കു നമ്പര്‍ കൈമാറിയതെന്ന വെളിപ്പെടുത്തലിനു പിന്നാലെ നടി ഷംന കാസിം ഇക്കാര്യത്തിലുള്ള ആശങ്ക താരസംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും ഫെഫ്കയും നടപടി സ്വീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category