1 GBP = 97.50 INR                       

BREAKING NEWS

ആഴ്ച്ചയില്‍ നാല് ദിവസം ജോലിയും മൂന്ന് ദിവസം ഓഫുമാകുന്ന കാലം വരുമോ? കൊറോണ പശ്ചാത്തലത്തില്‍ അവധി ദിവസം കൂട്ടണമെന്നാവശ്യപ്പെടുന്നവര്‍ പെരുകുന്നു

Britishmalayali
kz´wteJI³

മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും ബോറിസ് ജോണ്‍സണോട് ആവശ്യപ്പെടുന്നത് കൊറോണയുടെ പശ്ചാത്തലത്തില്‍ ആഴ്ച്ചയില്‍ നാല് പ്രവര്‍ത്തി ദിവസങ്ങളും മൂന്ന് അവധി ദിവസങ്ങളുമെന്ന രീതി കൊണ്ടുവരണമെന്നാണ്. സര്‍വേഷന്‍ നടത്തിയ ഒരു പുതിയ സര്‍വ്വേയില്‍ 29 ശതമാനം പേര്‍ മന്ത്രിമാര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുന്നതിനെ ശക്തിയായി പിന്തുണച്ചപ്പോള്‍ 33 പേര്‍ ശക്തമായല്ലെങ്കില്‍ കൂടി ഇതിനെ പിന്തുണക്കുന്നു. അതായത് 62 ശതമാനം പേര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണക്കുന്നു. അതേ സമയം വെറും ആറ് ശതമാനം പേര്‍ മാത്രമാണ് ഇതിനെ ശക്തിയായി എതിര്‍ത്തത്. ഏഴു ശതമാനം പേര്‍ ശക്തമായല്ലെങ്കിലും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നു.

ഈ ആശയത്തിന്റെ പ്രചാരകര്‍ പറയുന്നത് കൊറോണ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം വീടുകളില്‍ ഇരുന്ന് തൊഴില്‍ ചെയ്യുന്നവര്‍ ഈ ആശയത്തെ സംബന്ധിച്ച ഒരു സംവാദത്തിന് തുടക്കമിടണം എന്നാണ്. സര്‍വേഷന്‍ സര്‍വ്വേ കാണിക്കുന്നത്, പ്രവര്‍ത്തി ദിവസങ്ങള്‍ കുറയ്ക്കുന്നതിനെ ധാരാളം പേര്‍ പിന്തുണയ്ക്കുന്നു എന്നാണ്. ജൂണ്‍ 24 നും 25 നുമായി നടന്ന സര്‍വ്വേയില്‍ 2,003 പേരാണ് പങ്കെടുത്തത്.

നാല് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമുള്ള ആഴ്ച്ച എന്ന ആശയത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നതിനെ നിങ്ങള്‍ എത്രമാത്രം അനുകൂലിക്കുന്നു അല്ലെങ്കില്‍ പിന്തുണയ്ക്കുന്നു എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. ധാരാളം തൊഴിലാളികള്‍ ഈ കോവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തി ദിവസങ്ങള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍, വേതനത്തില്‍ കുറവുണ്ടാകരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

വ്യാപകമായ ഈ പിന്തുണയ്ക്ക് പുറമേ സര്‍വ്വേയില്‍ കണ്ട ഒരു കാര്യം 2019 പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്തവരില്‍ 57 ശതമാനം പേര്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുന്നതിനെ അനുകൂലിക്കുന്നു എന്നാണ്. ഈ വിഷയം പരിശോധിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചാന്‍സലര്‍ ഋഷി സുനാകിന് ഈ ആശയത്തിന്റെ പ്രചാകരുടേയും, സാമ്പത്തിക വിദഗ്ദരുടേയും, വിദ്യാഭ്യാസ വിദഗ്ദരുടേയും ഒക്കെയായി നിരവധി ഫോണ്‍ വിളികളാണ് വന്നുകൊണ്ടിരിക്കുന്നത്.

റിസര്‍ച്ച് ഫോര്‍ ഓട്ടോണമി ഡയറക്ടറായ വില്‍ സ്ട്രോംഗ് പറയുന്നത്, പ്രവര്‍ത്തി ദിവസങ്ങള്‍ കുറയ്ക്കുന്നത് ജീവനക്കാരുടെ ആരോഗ്യസ്ഥിതിക്കും പ്രവര്‍ത്തനക്ഷമതയ്ക്കും നല്ലതാണ് എന്നാണ്. ഇത് വിവിധ ഫലങ്ങള്‍ നല്‍കുന്ന ഒന്നാണ് എന്നും അദ്ദേഹം പറയുന്നു. കൊറോണ എന്ന മഹാമാരി നമ്മുടെ തൊഴില്‍ വിപണിയുടെ അപര്യാപ്തതകള്‍ തുറന്നു കാട്ടി. രോഗബാധിതരില്‍ ഏറിയ പങ്കും താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ ആയിരുന്നു. കൊറോണാനന്തര കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു സമ്പദ്ഘടനയാണ് കൊണ്ടുവരേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആഴ്ച്ചയില്‍ നാല് പ്രവര്‍ത്തി ദിവസങ്ങള്‍ എന്ന ആശയത്തിന് രാജ്യത്താകമാനം നല്ല ജനപിന്തുണ ലഭിച്ചു വരുന്നു എന്നാണ് ഇതിന്റെ പ്രചാരകരില്‍ ഒരാളായ ജോ റൈല്‍ പറയുന്നത്. രാജ്യത്ത് മാത്രമല്ല, ലോകത്താകെ ഇതിന് ജനപിന്തുണ വര്‍ദ്ധിക്കുകയാണ്. ഇതിന് കാരണം കൊറോണാനന്തര കാലത്ത് ജനങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category