1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടന്‍ കൊറോണയെ ഏതാണ്ട് കീഴടക്കിയിരിക്കുന്നു; പുതിയ രോഗികളും മരണവും അനുനിമിഷം കീഴോട്ട്; ഇന്ന് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ എല്ലാം കുളമാവുമോ; നിയന്ത്രണങ്ങളോടെ ബ്രിട്ടന്‍ ഇന്ന് മുതല്‍ അണ്‍ലോക്ക്ഡ്

Britishmalayali
kz´wteJI³

ബ്രിട്ടനിലെ കൊറോണ മരണനിരക്ക് താഴോട്ട് പോകുവാന്‍ തുടങ്ങിയതിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവരുന്നു. അതുപോലെ രോഗവ്യാപനത്തിന്റെ തോതും വര്‍ദ്ധിക്കാതെ നില്‍ക്കുന്നു. ഈ ആശ്വാസവുമായാണ് ബ്രിട്ടന്‍ ഇന്ന് സൂപാര്‍ സാറ്റര്‍ഡേ ആഘോഷിക്കുവാന്‍ പോകുന്നത്. ഏപ്രില്‍ മദ്ധ്യത്തില്‍ രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് പ്രതിദിനം ആയിരത്തോളം ബ്രിട്ടീഷുകാരാണ് മരണമടഞ്ഞിരുന്നത്. എന്നാല്‍ മേയ് മാസം ആരംഭത്തോടെ മരണനിരക്ക് പ്രതിവാരം 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞു വരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് പറയുന്നത് പ്രതിവാര ശരാശരി മരണങ്ങള്‍ പത്ത് ശതമാനമോ അതില്‍ താഴെയോ മാത്രമേ കുറയുന്നുള്ളു എന്നാണ്. കഴിഞ്ഞ ബുധനാഴ്ച്ച ഇതില്‍ ചെറിയൊരു വര്‍ദ്ധനവും ദൃശ്യമായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് ഈ ആഴ്ച്ച ഓരോ ദിവസവും ശരാശരി 110 പേര്‍ വീതം കോവിഡ് ബാധയാല്‍ മരണമടഞ്ഞു എന്നാണ്. താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഇത് വെറും 8 ശതമാനം മാത്രം അധികമായിരുന്നുള്ളു. മറ്റ് റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇതും ബ്രിട്ടനില്‍ രോഗവ്യാപന തോത് വര്‍ദ്ധിക്കാതെ നില്‍ക്കുന്നു എന്നാണ് ഇതും സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്നലെ ഉദ്യോഗസ്ഥരുടെ പുറത്തുവിട്ട കണക്ക് പ്രകാരം ബ്രിട്ടനില്‍ പ്രതിദിനം 3,500 പേര്‍ക്ക് ഇപ്പോഴും കൊറോണ ബാധ ഉണ്ടാകുന്നുണ്ട്. ജൂണ്‍ മദ്ധ്യത്തില്‍ ഇത് 3,800 ആയിരുന്നു. അതായത് രോഗവ്യാപനത്തിന്റെ വേഗതയ്ക്ക് കടിഞ്ഞാണ്‍ വീണുവെന്നര്‍ത്ഥം.

പബ്ബുകള്‍ വീണ്ടും തുറക്കുമ്പോള്‍ ജനങ്ങള്‍ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം എന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പബ്ബുകള്‍ തുറക്കുന്നതോടെ കൊറോണാ വ്യാപനം ശക്തിപ്പെട്ടേക്കാം എന്ന ഭയം നിലനില്‍ക്കുന്നുമുണ്ട്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്നലെ 2,52,084 പരിശോധനകളാണ് നടത്തിയത്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയാണിത്. ഇതില്‍ പുതിയ 576 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ഒരാഴ്ച്ച മുന്‍പ് തൊട്ട് ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

വൈറസ് വ്യാപനത്തിന്റെ തോതിനെ സൂചിപ്പിക്കുന്ന ആര്‍ നിരക്ക് ഇപ്പോഴും 0.7 നും 0.9 നും ഇടയില്‍ തന്നെ നില്‍ക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് 1 ന് മുകളില്‍ ആകുമ്പോഴാണ് രോഗവ്യാപനത്തിന് ശക്തികൂടുന്നത്. ബ്രിട്ടനില്‍ രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ ഉണ്ടായിരുന്ന സമയത്ത് ആര്‍ നിരക്ക് 4 വരെ എത്തിയിരുന്നു. അതായത് രോഗവ്യാപനം തടയുന്നതില്‍ ബ്രിട്ടന്‍ ഏതാണ്ടൊക്കെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ സൂപ്പര്‍ സാറ്റര്‍ഡേ ഈ വിജയത്തിന് വിഘാതമാകുമോ എന്ന് സംശയിക്കുന്നവരും ഏറെയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category