1 GBP = 97.50 INR                       

BREAKING NEWS

മറക്കാതെ നാളെ എല്ലാവരും വീട്ടുമുറ്റത്തോ ബാല്‍ക്കണിയിലോ നിന്ന് കയ്യടിക്കുക; നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കെയര്‍മാര്‍ക്കുമായുള്ള ഈ വര്‍ഷത്തെ അവസാനത്തെ കൈയ്യടി നാളെ; വര്‍ഷം തോറും ഇനി ഓരോ തവണ കൈയ്യടി

Britishmalayali
kz´wteJI³

 
വര്‍ഷം അവസാനമായി ഒരു തവണകൂടി, നാളെ ഞായറാഴ്ച്ച വൈകിട്ട് 5മണിക്ക് ബ്രിട്ടീഷ് ജനത നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കേയര്‍മാര്‍ക്കുമായി കൈയ്യടിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഇതില്‍ പങ്കെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ബോറിസിന്റെ പ്രഖ്യാപനം . ഏകദേശം 50 ഓളം ബിസിനസ്സ് തലവന്മാര്‍ ഒപ്പിട്ട ഒരു കത്തിലാണ് ജൂലയ് 5 നുള്ള അവസാന കരഘോഷത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചത്. ഡ്രാഗണ്‍'സ് ഡെന്നിന്റെ പീറ്റര്‍ ജോണ്‍സും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.


എന്‍ എച്ച് എസിന്റെ 72-)0 ജന്മദിനം കൂടിയായ ഞായറാഴ്ച്ച് വൈകിട്ട്വലിയൊരു മഹാവ്യാധി വരുത്തിയ പ്രതിസന്ധിയെ തരണം ചെയ്യാന്‍ എല്ലാം മറന്ന് ഇന്‍സ്വാര്‍ത്ഥരായി പോരാടിയവര്‍ക്കായി നമുക്ക് ഒരിക്കല്‍ കൂടി കരഘോഷം മുഴക്കാം എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. ലോക്ക്ഡൗണിന്റെ ആദ്യമാസങ്ങളില്‍ പ്രതിവാര കരഘോഷം വലിയൊരു രീതിയിലായിരുന്നു പൊതുജനം ഏറ്റെടുത്തിരുന്നത്. വീടുകള്‍ക്ക് മുന്നിലും തെരുവോരത്തും ബാല്‍ക്കണിയിലുമൊക്കെ കൂടിനിന്ന് അവര്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് കരഘോഷം മുഴക്കുമായിരുന്നു.

ഒരുപാട് പേര്‍ക്ക് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് വ്യാപാര വ്യവസായ ലോകവും ഇതിന്റെ ഭാഗമാകുന്നതെന്നാണ് കോണ്‍ഫെഡറേഷന്റെ കത്തില്‍ പറയുന്നത്. സഹപ്രവര്‍ത്തകരോടും, വിതരണക്കാരോടും, ഉപഭോക്താക്കളോടുമെല്ലാം നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ കാലം തരണം ചെയ്തത് ഇവരുടെയൊക്കെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഞായറാഴ്ച്ചത്തെ പരിപാടിക്ക് മുന്നോടിയായി, ജൂലായ് 4 ശനിയാഴ്ച്ച വൈകുന്നേരം ആളുകളോടെ അവരുടെ ജനലുകളില്‍ ഒരു വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണിത്. റോയല്‍ ആല്‍ബര്‍ട്ട് ഹോള്‍, ബ്ലാക്ക് പൂള്‍ ടവര്‍, ഷാര്‍ഡ്, വെമ്പ്ലി ആര്‍ക്ക് തുടങ്ങിയ പൊതുകെട്ടിടങ്ങള്‍ എന്‍ എച്ച് എസിനെ ഓര്‍മ്മിക്കുന്ന, നീല നിറത്തിലുള്ള വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും.

എന്‍ എച്ച് എസിന്റെ വാര്‍ഷികാഘോഷവേള, എന്‍ എച്ച് എസ് ജീവനക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുമെന്ന് എന്‍ എച്ച് എസ് ചീഫ് എക്സിക്യുട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ വര്‍ഷമായിരുന്നു എന്‍ എച്ച് എസിന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പരീക്ഷണഘട്ടത്തില്‍ നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പടെയുള്ള ജീവനക്കാരെല്ലാം പതറാതെ ഒറ്റക്കെട്ടായി നിന്നു. പൊതുജനങ്ങളുടെ പിന്തുണയും കൂടി ആയപ്പോള്‍ പ്രതിസന്ധി തരണം ചെയ്യാനായി. അദ്ദേഹം പറഞ്ഞു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category