1 GBP = 97.40 INR                       

BREAKING NEWS

ഇന്നലെ മാത്രം 53,000 പുതിയ രോഗികളും 671 മരണങ്ങളും; ലോക്ക്ഡൗണിനെ പുഛിച്ച് കൊറോണക്ക് നേരെ മുഖം തിരിച്ചുനിന്ന ട്രംപിന്റെ അമേരിക്ക മാസങ്ങള്‍ക്ക് ശേഷവും ശവപ്പറമ്പായി തുടരുന്നു; എട്ട് സംസ്ഥാനങ്ങളില്‍ രോഗം ഇപ്പോഴും കത്തിപ്പടരുന്നു; കൊറോണ വൈറസ് പുതിയ രൂപം മാറി അമേരിക്കയെ വിടാതെ പിന്തുടരുന്നു

Britishmalayali
kz´wteJI³

പ്രകീര്‍ണ്ണാന്തരം അഥവാ മ്യുട്ടേഷന്‍ സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യമാകെന്‍ അതിവേഗം പടരുവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പ്രമുഖ പകര്‍ച്ച വ്യാധി വിദഗ്ദനായ ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കുന്നു. എട്ട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. 55,000 ത്തില്‍ അധികം പേര്‍ക്കാണ് വ്യാഴാഴ്ച്ച പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചത്. 671 മരണങ്ങളും അന്ന് രേഖപെടുത്തിയിരുന്നു. ഇതോടെ അമേരിക്കയില്‍രോഗബാധിതരുടെ എണ്ണം 2.74 ആയും മരണ സംഖ്യ 1,28,742 ആയി ഉയരുകയും ചെയ്തു.

ദിവസം 53,000 ത്തില്‍ അധികം പുതിയ കൊറോണ രോഗികള്‍ എന്ന റെക്കോര്‍ഡ് അമേരിക്ക ഭേദിച്ചിരിക്കുകയാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി വൃത്തങ്ങള്‍ പറഞ്ഞു. വൈറസിന്റെ ജനിതക ഘടനയില്‍ വന്ന ചെറിയ ഒരു മാറ്റമാണ് അതിന് വ്യാപനം കൂടുതല്‍ എളുപ്പവും ദൃതഗതിയിലും ആക്കുന്നതിന് സഹായകരമായതെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍, ഈ മാറ്റം വൈറസിന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.

അമേരിക്കയില്‍ രണ്ട് തരം വൈറസുകളാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ കൊറോണ വൈറസായ ഡി 614 ഉം അതിന്റെ മറ്റൊരു രൂപമായ ജി 614ഉം. ജി 614 ന് അതിവേഗം വ്യാപനം നടത്തുവാന്‍ സാധിക്കും ഇറ്റലിയെ നാശത്തിലെത്തിച്ചത് ഈ ഇനം വൈറസായിരുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ വഴിയാണ് ഇത് എത്തിച്ചേര്‍ന്നതെന്നാണ് അനുമാനം.

അലാസ്‌ക, ആര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, ഫ്ളോറിഡ, ജോര്‍ജിയ, മൊണ്ടാന, സൗത്ത് കരോളിന, ടെന്നീസി എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചിട്ടും ബീച്ചുകളിലും പാര്‍ക്കുകളിലും വാരാന്ത്യത്തിലെ ഒഴിവ് ആഘോഷിക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. കൊറോണ ഭീതിയുടെ നിഴലിലും വെയില്‍ കായുവാന്‍ ആയിരങ്ങളാണ് മിയാമിയില്‍ തടിച്ചുകൂടിയത്.

സ്വാതന്ത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ട്രമ്പ് എത്തിച്ചേരാനിരിക്കെ സൗത്ത് ഡക്കോട്ടയില്‍ മൗണ്ട് റഷ്മോര്‍ നാഷണല്‍ മോണുമെന്റിന് മുന്നിലായി നിരവധി ട്രമ്പ് അനുകൂലികള്‍ തടിച്ചുകൂടി ട്രംപിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വെള്ളിയാഴ്ച്ചത്തെ ആഘോഷങ്ങളില്‍ ഇവിടെ കരികരുന്ന് പ്രയോഗം ഉള്‍പ്പടെയുള്ളവ ഉണ്ട്. ഇതിനിടയില്‍ 20 കൊറോണ രോഗികളില്‍ അധികമുള്ള കൗണ്ടികളിലെ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം എന്ന് ടെക്സാസ് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

മനുഷ്യ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ അതിജീവിക്കാനാണ് വൈറസുകള്‍ മ്യുട്ടേഷന് വിധേയമാകുന്നത്. എന്നാല്‍, ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് വൈറസുകളെ അപേക്ഷിച്ച് കൊറോണ വൈറസില്‍ മ്യുട്ടേഷന്‍ വളരെ സാവധാനമാണ് നടക്കുന്നത്. മാത്രമല്ല, യഥാര്‍ത്ഥ കൊറോണ വൈറസായ ഡിവൈറസിനെ പോലെ തന്നെ ജി വൈറസിനെ നേരിടാനും മനുഷ്യ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ജി വൈറസിന് വേഗത കൂടുതലാണ്. എന്നിരുന്നാല്‍ കൂടി ജി വൈറസിനെ നേരിടാന്‍ ഡി വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ തന്നെ മതിയാകും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഇരുതരം വൈറസുകളേയും നേരിടാന്‍ ഒരേ പ്രതിരോധ മരുന്നിനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category