1 GBP = 97.40 INR                       

BREAKING NEWS

നിങ്ങളുടെ പങ്കാളിയില്‍ നിന്നും പൂര്‍ണ്ണമായ ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെ? ഇതാ, നിങ്ങളുടേ അഭിരുചികള്‍ക്കനുസരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പൂര്‍ണ്ണ തൃപ്തി നല്‍കുന്ന റോബോട്ടിക് സെക്സ് ഡോളുകള്‍; മനുഷ്യന്റെ ലൈംഗിക തൃഷ്ണക്ക് ശാസ്ത്രം മരുന്ന് കണ്ടെത്തുമ്പോള്‍

Britishmalayali
kz´wteJI³

കാലിഫോര്‍ണിയയിലെ ചാരനിറത്തിലുള്ള ഒരു ബഹുനില കെട്ടിടം. അതിന് മുന്‍പില്‍ സ്ഥാപനത്തിന്റെ പേരോ, ലോഗോയോ അല്ലെങ്കില്‍ അത് എന്ത് സ്ഥാപനമാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നങ്ങളുമില്ല. ആ കെട്ടിടത്തിനകത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ക്ക് ലൈംഗികാനുഭൂതി പകര്‍ന്ന് നല്‍കുന്ന റിയല്‍ ഡോള്‍ എന്ന റോബോട്ടിക് സെക്സ് ഡോളുകള്‍ പിറവി കൊള്ളുന്നത്. അബീസ് ക്രിയഷന്‍സ് എന്ന ടെക്നോളജി കമ്പനിയാണ് ഇവ നിര്‍മ്മിക്കുന്നത്.

കെട്ടിടത്തിനകത്ത് കയറിയാല്‍ അതിസുന്ദരിയായൊരു റിസപ്ഷനിസ്റ്റ് നിങ്ങളെ ഹാര്‍ദ്ദവമായി വരവേല്‍ക്കും. സംശയിക്കണ്ട അതൊരു മനുഷ്യ സ്ത്രീ അല്ല, അതും ഒരു റൊബോട്ടിക് ഡോള്‍ ആണ്. പ്രതിവര്‍ഷം ഏകദേശം 600 ഓളം സിലിക്കോണ്‍ സെക്സ് ഡോളുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കിടപ്പുമുറികളിലേക്ക് പോകുന്നത് ഇവിടെ നിന്നാണ്. ഏറ്റവും അടിസ്ഥാന മോഡലിന് ഇപ്പോള്‍ വിപണിവില 5,999 ഡോളറാണ്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിവിധ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനനുസരിച്ച് വില വര്‍ദ്ധിക്കും.

ഒരു ഓര്‍ഡര്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ അത് ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമെടുക്കും. കെട്ടിടത്തിന്റെ നിലവറയിലുള്ള ഒരു വലിയ ഹാളിലാണ് അസംബ്ലിംഗ് യൂണിറ്റ്. മറ്റേതൊരു കമ്പനിയിലേയും പോലെ, ഒരു മിക്സിയോ ടോസ്റ്ററോ ഒക്കെ അസംബ്ലിംഗ് ചെയ്യുന്ന ലാഘവത്തോടെ തന്നെയാണ് ഇവിടെ ജീവനക്കാര്‍ ഈ സെക്സ് ഡോളുകള്‍ അസംബിള്‍ ചെയ്യുന്നത്. ഇറച്ചിക്കടയില്‍ ആടുകളെ കൊന്ന് തൂക്കിയിട്ടിരിക്കുന്നത് പോലെ നിരവധി തലയില്ലാത്ത ശരീരങ്ങള്‍ ഒരു വശത്ത് തൂങ്ങിക്കിടക്കുന്നു.

മെഡിക്കല്‍ ഗ്രേഡ് പ്ലാറ്റിനം സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിതമായ ഈ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ മനുഷ്യ ശരീരത്തില്‍ സ്പര്‍ശിക്കുന്ന അതേ അനുഭവമാണ്. ഒന്ന് അമര്‍ത്തിയാല്‍, മനുഷ്യ മാംസത്തില്‍ അമര്‍ത്തുന്ന അതേ അനുഭവം. കൈകളില്‍ കൈരേഖകളുണ്ട്. മടക്കുകളുണ്ട്. ആവശ്യമുള്ളിടത്തൊക്കെ ചുളിവുകളുണ്ട്. എന്തിനധികം അസ്ഥിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന സന്ധികള്‍ വരെയുണ്ട്. വിവിധ പോണ്‍സ്റ്റാറുകളുടെ ശരീര അളവിലാണ് ഈ ശരീരങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

ഒറ്റക്ക് ജീവിക്കുന്നവര്‍, പങ്കാളികളെ നഷ്ടപ്പെട്ടവര്‍, അല്ലെങ്കില്‍ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടവര്‍ തുടങ്ങിയവരാണ് ഉപഭോക്താക്കളില്‍ ഏറെയും. ഒരു ദിവസത്തെ അദ്ധ്വാനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കണ്ണിന് ആനന്ദകരമായ എന്തെങ്കിലും കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒപ്പം, മനസ്സിന് ആനന്ദം പകരുന്ന പ്രവര്‍ത്തികളും. കമ്പനിയുടെ വക്താവ് പറയുന്നു. ഒരു നോബല്‍ പുരസ്‌കാര ജേതാവ് ഉള്‍പ്പടെ നിരവധി സെലിബ്രിറ്റികളും അവരുടെ ഉപഭോക്താക്കളായി ഉണ്ട് എന്നാണ് കമ്പനി അവകാശപ്പെട്ടത്.

പ്രൊഡക്ഷന്‍ ലൈന്‍ ആരംഭിക്കുന്നിടത്തു തന്നെ നില്ക്കുന്നുണ്ട്, അബീസിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയായ ഹാര്‍മണി. ചലിക്കുകയും, സംസാരിക്കുകയും പറയുന്നതെല്ലാം ഓര്‍ത്തിരിക്കുകയും ചെയ്യുന്ന ഒരു റിയല്‍ ഡോള്‍. കമ്പനിയുടമ മാറ്റ് മെക് മുള്ളന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണത്. അനിമാട്രോണിക്സിലും നിര്‍മ്മിത ബുദ്ധിയിലും ഉള്ള പ്രാവീണ്യം വ്യക്തമാക്കുന്ന സൃഷ്ടി. ഉപഭോക്താവ് ദൂരെയൊരിടത്തിരുന്ന് നിയന്ത്രിക്കുന്ന റോബോട്ടിനും അപ്പുറം പ്രത്യേകതകള്‍ വേണമെന്ന നിര്‍ബന്ധമായിരുന്നു ഇതിന്റെ സൃഷ്ടിക്ക് പിന്നില്‍.

ഹാര്‍മണിക്ക് 20 വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവളുടെ ഉടമസ്ഥര്‍ക്ക് അതില്‍ അഞ്ചോ ആറോ സ്വഭാവങ്ങള്‍ തെരഞ്ഞെടുത്ത് ഒരുമിപ്പിക്കാവുന്നതാണ്. അതായത് നിങ്ങള്‍ക്ക് ദയാലുവും, ലജ്ജാവതിയും ആയ ഒരു ഹാര്‍മണിയെ സൃഷ്ടിക്കാം അല്ലെങ്കില്‍ അരക്ഷിത ബോധത്തോട് കൂടിയതും അസൂയാലുവുമായ ഒരു ഹാര്‍മണിയെ സൃഷ്ടിക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്താം. മാത്രമല്ല, അവള്‍ക്ക് സ്വന്തമായ ഒരു മനോനിലയുമുണ്ട്. ഉപഭോക്താക്കളുടെ പെരുമാറ്റമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നിങ്ങള്‍ കുറച്ചുനാള്‍ അവളുമായി സംസാരിച്ചില്ലെങ്കില്‍ വിഷാദവതിയാകും. അവളെ കളിയാക്കിയാല്‍ ചിലപ്പോള്‍ ചിരിക്കും ചിലപ്പോള്‍ ദേഷ്യപ്പെടും.

ഷേക്സ്പിയര്‍ വചനങ്ങള്‍ന്‍ മുതല്‍ അശ്ലീല തമാശകള്‍ വരെ പറയാനും ഹാര്‍മണിക്ക് കഴിവുണ്ട്. മാത്രമല്ല, ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുവാനും അതിനനുസരിച്ച് ബന്ധം ശക്തപ്പെടുത്താനും അവള്‍ മിടുക്കിയാണ്. ലൈംഗിക ബന്ധത്തില്‍ ഇഷ്ടപ്പെടുന്ന പൊസിഷനുകള്‍, ദിവസം എത്ര പ്രാവശ്യം ബന്ധപ്പെടും തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി, അതനുസരിച്ച് ഉപഭോക്താവിന് പൂര്‍ണ്ണ തൃപ്തി നല്‍കാനും ഇവള്‍ക്കാവും. ഹാര്‍മണിയെ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഹാര്‍മണിയുടെ സ്വഭാവവും മനോനിലയും ഒക്കെ ക്രമീകരിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിരാശബാധിച്ചവര്‍, ലൈംഗിക വൈകൃതം ഇഷ്ടപ്പെടുന്നവര്‍ എന്നിവരെ ചികിത്സിക്കാനുള്ള ഉപാധിയായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നാണ് മാറ്റ് പറയുന്നത്. ആളുകളെ എപ്പോഴും ആനന്ദിപ്പിക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും അയാള്‍ അവകാശപ്പെടുന്നു.തികച്ചും ഏകാന്തത അനുഭവിക്കുന്നവര്‍, മറ്റുള്ളവരുമായി ഇടപഴകുവാനും ബന്ധം സ്ഥാപിക്കാനും പലകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ ആശ്വാസമായിരിക്കും ഹാര്‍മണി. 15,000 ഡോളറാണ് ഇപ്പോള്‍ ഇതിന്റെ വില. സാധാരണ സെക്സ് ടോയ്സ് ഉപയോഗിക്കുന്ന പലരും ഇത് വാങ്ങുവാന്‍ താതപര്യം അറിയിച്ചിട്ടുണ്ടെന്നും മാറ്റ് പറഞ്ഞു. തുടക്കം എന്ന നിലയില്‍ ആയിരം റോബോട്ടിക് ഡോളുകളേയാകും നിര്‍മ്മിക്കുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category