1 GBP = 97.30 INR                       

BREAKING NEWS

ഇന്നുമുതല്‍ നടപ്പിലാക്കുന്ന ഡ്രൈവിംഗ് നിയമ പരിഷ്‌കാരങ്ങള്‍ നിങ്ങളെ ബാധിക്കാന്‍ സാധ്യത ഉണ്ടോ; ഇതാ ഈ മാറ്റങ്ങള്‍ മനസ്സിലാക്കൂ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഇന്നു മുതല്‍ നടപ്പിലാക്കുന്ന ഡ്രൈവിംഗ് നിയമ പരിഷകാരങ്ങള്‍ രാജ്യത്തെ റോഡുകളില്‍ വാടകക്കെടുക്കാവുന്ന ഈ-സ്‌കൂട്ടറുകള്‍ ഓടിക്കുവാന്‍ അനുവദിക്കുന്നു. പൊതുഗതഗത സംവിധാനങ്ങളിലെ തിരക്ക് കുറക്കുന്നതിനുള്ള ശ്രമമാണ് ഈ പരിഷ്‌കരണത്തിന് പിന്നില്‍. ഇത്തരം ഈ-സ്‌കൂട്ടറുകള്‍ പേവ്മെന്റുകളില്‍ അനുവദിക്കില്ലെന്നും മണിക്കൂറില്‍ 15.5 മൈല്‍ എന്ന രീതിയില്‍ ഇതിന്റെ വേഗത നിജപ്പെടുത്തിയിട്ടുണ്ട് എന്നും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. അനുവദിക്കപ്പെട്ട വേഗതയില്‍ ഇന്ന് മുതല്‍ ഈ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളില്‍ ഓടിക്കാനാവും.

എന്നാല്‍, അമിതവേഗതയുള്ളതും താരതമ്യേന നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ഈ-സ്‌കൂട്ടറുകള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് മോട്ടോറിംഗ് നിയമജ്ഞനായ നിക്ക് ഫ്രീമാന്‍ പറയുന്നത്. ഈ-സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ സമയം ലാഭിക്കുവാന്‍ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ സ്‌കൂട്ടര്‍ ഓടിക്കുന്നതിനാല്‍ നിരവധി അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വലിയ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയില്‍ ഇവര്‍ പെട്ടെന്നു വരില്ല. അതും അപകടങ്ങള്‍ക്ക് കാരണമായേക്കാം.

ഇത്തരത്തില്‍ ഒരു അപകടമുണ്ടായാല്‍ വലിയ വാഹനമോടിക്കുന്നവര്‍ കുറ്റാരോപിതര്‍ ആകുമെന്നും അദ്ദേഹം മുന്നറിയ്പ്പ് നല്‍കുന്നു. വാഹനം പരിപൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു എന്ന് ഡ്രൈവര്‍ക്ക് തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, മറ്റ് പലകാരണങ്ങള്‍ എന്നിവയാല്‍ ഇത് തെളിയിക്കാന്‍ ബുദ്ധിമുട്ടേണ്ടതായി വരും.

സ്വാഭാവിക നിയമം അനുസരിച്ച് നിങ്ങളുടെ കാര്‍ ഒരു ഇലക്ട്രിക് ബൈക്കുമായൊ ഈ-സ്‌കൂട്ടറുമായോ ഒരു അപകടത്തില്‍ പെട്ടാല്‍ അത് നിങ്ങളുടെ തെറ്റാണ്. ഇത് നിയമപരമായ ഒരു മുന്‍വിധിയല്ല, പക്ഷെ ഒരു കേസിന്റെ ആരംഭത്തിലെ അനുമാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ശ്രദ്ധയോടെയാണ് വാഹനമോടിച്ചിരുന്നതെന്നും, റേഡിയോ, മൊബൈല്‍ ഫോണ്‍ എന്നി ഉപകരണങ്ങള്‍ നിങ്ങളുടെ ശ്രദ്ധ തിരിച്ചിരുന്നില്ല എന്നും നിങ്ങള്‍ തെളിയിക്കേണ്ടതായി വരും.

നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ഒരു ഹാന്‍ഡ്സ് ഫ്രീ മൊബൈല്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ തന്നെയാണ് കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടേക്കാം. കാരണം ഹാന്‍ഡ്സ് ഫ്രീ ആയാലും സാധാരണ ഫോണ്‍ ആയാലും ഡ്രൈവിംഗില്‍ നിന്നും ഒരുപോലെ ശ്രദ്ധതിരിക്കാന്‍ പര്യാപ്തമാണ്. ലോകമാസകലം ഈ -സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സംഭവിച്ച വര്‍ദ്ധിച്ച അളവിലുള്ള അപകടങ്ങള്‍ ഇപ്പോള്‍ തന്നെ ഭീതി ഉണര്‍ത്തിയിട്ടുണ്ട്.

2021 മുതലായിരുന്നു യഥാര്‍ത്ഥത്തില്‍ പൊതുനിരത്തുകളില്‍ ഈ-സ്‌കൂട്ടര്‍ പരീക്ഷിക്കുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണ വ്യാപനം തുടര്‍ന്നതോടെ പൊതുഗതാഗത സംവിധാനങ്ങളില്‍ തിരക്ക് കുറക്കേണ്ടതായി വന്നതോടെയാണ് അത് ഇപ്പോള്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ഇത് മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇടയില്‍ കൂടി കയറിയിറങ്ങുന്നതിന്റെ ഇടയില്‍ ഈ -സ്‌കൂട്ടറില്‍ മുട്ടിയാല്‍, അതില്‍ ഈ-സ്‌കൂട്ടര്‍ ഓടിക്കുന്ന വ്യക്തി മരണമടഞ്ഞാല്‍ കേസ് കൂടുതല്‍ ഗൗരവകരമായി മാറും. മരണകാരണമായ അപകടം ഉണ്ടാക്കിയതിന് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category