1 GBP = 97.50 INR                       

BREAKING NEWS

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലിന്റെ സൈബര്‍ ആക്രമണം; ഇസ്രയേലിന്റെ ജലവിതരണ പദ്ധതി തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് കുവൈറ്റി പത്രം; അറബ്-ഇസ്രയേല്‍ സംഘര്‍ഷം പുതിയ തലങ്ങളിലേക്കെത്തുമ്പോള്‍

Britishmalayali
kz´wteJI³

കഴിഞ്ഞ ആഴ്ച്ച ഇറാന്റെ രണ്ട് ആണവകേന്ദ്രങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തിന് പുറകില്‍ ഇസ്രയേലിന്റെ സൈബര്‍ ആക്രമണമെന്ന് ഒരു കുവൈറ്റി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന നടാന്‍സ് ന്യുക്ലിയര്‍ എന്റിച്ച്‌മെന്റ് ഫസിലിറ്റിയിലെഒരു യുറേനിയമ്ന്‍ എന്റിച്ച്‌മെന്റ് പ്ലാന്റിലും ഒരു മിസൈല്‍ ഉദ്പാദന യൂണിറ്റിലുമാണ് സ്‌ഫോടനം നടന്നത്. ഇത് ഇസ്രയേലിന്റെ സൈബര്‍ ആക്രമണം കാരണമാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സ്‌ഫോടനം ഉണ്ടായത്.

ഇറാന്റെ ആണവ സംസ്‌കരണ പദ്ധതിയേ മാസങ്ങളോളം പിന്നോട്ടടിപ്പിക്കാനുള്ള ശ്രമമാണിതെന്നും ആ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ഇറാനിലെ തന്നെ മറ്റൊരു മിസൈല്‍ ഉദ്പാദന കേന്ദ്രത്തില്‍ ഇസ്രയേലിന്റെ ഫൈറ്റര്‍ ജറ്റുകള്‍ ബോംബാക്രമണം നടത്തിയതായും പത്രം ആരോപിച്ചു. ഇസ്രയേല്‍ അധികൃതര്‍ ഈ രണ്ട് ആരോപണങ്ങളും ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തട്ടില്ല. അവര്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം പാലിക്കുകയാണ്.

ഇസ്രയേലിന്റെ ജല വിതരണ സംവിധാനം ഹാക്ക് ചെയ്യുവാന്‍ ഇറാന്‍ ശ്രമിച്ചു എന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഈ പുതിയ ആരോപണമുയരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ഒരുകൂട്ടം സംഘടനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇറാന്റെ ഈ ശ്രമവും എന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ കുടിവെള്ള വിതരണ പദ്ധതിയിലുള്ള ജലത്തില്‍ അപകടകരാം വിധം ക്ലോറിന്റെ അംശം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ വെള്ളത്തിന്റെ ഒഴുക്ക് തടുക്കുകയോ ആയിരുന്നു ഉദ്ദേശം എന്നാണ് ഇതിനെ കുറിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ പറഞ്ഞത്.

ഇറാന്റെ മേലുള്ള ഉപരോധം പരമാവധി ശക്തിപ്പെടുത്തി ഇറാന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടയിലാണ് ആരോപിക്കപ്പെടുന്ന പുതിയ ആക്രമണങ്ങള്‍ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ആണവ കേന്ദ്രത്തിലെ സ്‌ഫോടനം സ്ഥിരീകരിച്ച ഇറാന്‍ പക്ഷെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

ടെഹ്‌റാനില്‍ നിന്നും 200 മൈല്‍ ദൂരെയുള്ള ഈ ആണവകേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ സ്ഥാപനത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും ഇറാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. ഒരു ഷെഡിനു മാത്രമേ കേടുപാടുകള്‍ ഉണ്ടായുള്ളു എന്ന് പറഞ്ഞ ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം, ഇത് ഇറാനിലെ തന്നെയോ അമേരിക്കയിലേയോ അട്ടിമറിക്കാരുടെ പ്രവര്‍ത്തിയാകാം എന്നും സൂചിപ്പിച്ചു.

ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ടവര്‍ നയിക്കുന്ന ചില സര്‍ക്കാര്‍ വിരുദ്ധ സംഘടനകളും ഇതിന്റെ അവകാശവാദവുമായി എത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന സ്റ്റക്‌സ്‌നെറ്റ് കമ്പ്യുട്ടര്‍ വൈറസ് ആക്രമണം നെടാന്‍സിനെ സാരമായി ബാധിച്ചിരുന്നു. ഏതായാലും സൈബര്‍ ആക്രമണമെന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.

രാജ്യം സൈബര്‍ ആക്രമണത്തിന് വിധേയമായതാണെങ്കില്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് ജനറല്‍ ഗുലാം റേസ ജലാലി പ്രതികരിച്ചു. അട്ടിമറികളും മറ്റും തടയുന്നതിനുള്ള ഇറാന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗം തലവനാണ് അദ്ദേഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category