1 GBP = 98.20 INR                       

BREAKING NEWS

പ്രവാസികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ തുടങ്ങിവെച്ച ലോക കേരളസഭയും നോര്‍ക്കയും പ്രവാസിക്ക് എന്ത് ഗുണം ചെയ്തു? കെ കെ മോഹന്‍ദാസ് ചോദിക്കുന്നു

Britishmalayali
kz´wteJI³

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങിയ ലോക കേരള സഭയും നോര്‍ക്കയും ഈ കൊവിഡ് ദുരന്തത്തില്‍ പ്രവാസികള്‍ക്ക് എന്ത് സഹായമാണ് ചെയ്തത് എന്ന് കെ കെ മോഹന്‍ദാസ്. പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നോര്‍ക്ക കെട്ടിടം മോഡി പിടിപ്പിക്കുവന്‍ കോടികള്‍ അനുവദിച്ചു. ഏതാണ്ട് അഞ്ചു കോടി രൂപ ചിലവഴിച്ച് പ്രവാസികളുടെ സംരക്ഷണത്തിനായും കേരളത്തിലെ തൊഴില്‍ മേഖലകള്‍ മെച്ചപ്പെടുത്തുവാനും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുവാനും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുവാനുമായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചു തുടങ്ങിയ ലോക കേരളസഭ സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്ത് ഗുണം ചെയ്തിട്ടുണ്ട് എന്ന് കെ കെ മോഹന്‍ദാസ് ചോദിക്കുന്നു.

സര്‍ക്കാരിന്റെ താല്പര്യകക്ഷികളെ അംഗങ്ങളാക്കി ഉണ്ടാക്കിയ ലോക കേരളസഭ കേരളാ നിയമസഭയില്‍, സഭ കൂടാനായി സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് കോടികള്‍ ചെലവഴിച്ച് നടത്തുക മാത്രമാണ് ചെയ്തത്. ഇതിനായി അഞ്ചു കോടി രൂപ വകമാറ്റി വെച്ചതില്‍ രണ്ടു കോടി രൂപ എങ്കിലും കൊവിഡ് കാലത്ത് തൊഴില്‍ രഹിതരായി എത്തിയ പ്രവാസികളെ സഹായിക്കുവാന്‍ കഴിഞ്ഞോ എന്ന് അദ്ദേഹം ചോദിക്കുന്നു. വിദേശത്ത് കൊവിഡ് മൂലം ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തെ കാണുവാനോ ഒന്നു സഹായിക്കുവാനോ കഴിഞ്ഞില്ല. എന്തിനു വേണ്ടിയാണ് ലോക കേരളസഭയും, നോര്‍ക്കയും ഒക്കെ പ്രവാസിയുടെ പേരു പറഞ്ഞു കുറെപ്പേര്‍ക്ക്  ശമ്പളം നല്‍കി ഇങ്ങനെ ജീവിക്കുന്നുവെന്ന് കെകെ മോഹന്‍ദാസ് ചോദിക്കുന്നു.

ഇതൊക്കെ ആപത്ത് ഘട്ടത്തില്‍ പ്രവാസിക്ക് പ്രയോജനപ്പെടുന്നില്ലങ്കില്‍ അത് പിരിച്ചുവിടണം. പാവപ്പെട്ട പ്രവാസി ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി കഷ്ടപ്പെട്ടപ്പോള്‍ ഒഐസിസിയും, ഇന്‍കാസും, കെഎംസിസിയും മറ്റു സാമൂഹിക സംഘടനകളും ആണ് സഹായിച്ചത്. തിരികെ നാട്ടില്‍ എത്താന്‍ എയര്‍ ഇന്ത്യയും, പ്രവാസി സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് സഹായത്തിനെത്തിയത്. കേരള സര്‍ക്കാര്‍ വരുന്നവരുടെ യാത്ര മുടക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കു മാത്രം ചെയ്തു.

വിദേശത്ത് മരണപ്പെട്ടവന്റെ കുടുബത്തോട് അല്‍പം കരുണ കാട്ടുവാനോ... ഒന്ന് ആശ്വസിപ്പിക്കുവാനോ പോലും കഴിയാത്ത ലോക കേരളസഭ എന്തിന് എന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികള്‍ക്ക് ഉപയോഗമില്ലാത്ത പ്രവാസികളുടെ കണ്ണില്‍ പൊടിയിട്ട് നടത്തുന്ന ഈ കൊള്ളയും സഭയും നോര്‍ക്കയും ഒക്കെ പിരിച്ചുവിടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസികളുടെ തിരിച്ചുവരവിനു വേണ്ടിയും ബുദ്ധിമുട്ടുകള്‍ക്കുമൊപ്പം നിന്നു സഹായിച്ച  ഒഐസിസിയും, ഇന്‍കാസും, കെഎംസിസിയുമൊക്കെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ സ്മരണയോടെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam