1 GBP = 97.50 INR                       

BREAKING NEWS

മൂന്നു മാസത്തിലധികം നീണ്ട നിയന്ത്രണത്തില്‍ വീര്‍പ്പു മുട്ടിയിരുന്നവര്‍ കൂട്ടത്തോടെ തെരുവിലേക്ക്; നിന്നു തിരിയാന്‍ ഇടമില്ലാതെ ബാറുകളും പബ്ബുകളും; കെട്ടിപ്പിടിച്ചും തുണിയഴിച്ച് തെരുവില്‍ കിടന്നും ആഘോഷം തുടരുന്നു; ഇതു ബ്രിട്ടനെ കൊവിഡ് എപിസെന്ററാക്കി മാറ്റിയേക്കും

Britishmalayali
kz´wteJI³

കൂടു തുറന്നുവിട്ട കിളികളെപ്പോലെ കൂട്ടംകൂട്ടമായവര്‍ പറന്നെത്തി. മൂന്ന് മാസത്തിലധികമായി അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളും തുറന്നപ്പോള്‍ ബ്രിട്ടനിലെ കാഴ്ച്ചയാണിത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ പിന്റ് ആസ്വദിക്കാന്‍ ബാറുകളിലേക്ക് ധാരാളം പേര്‍ ഒഴുകിയെത്തിയപ്പോള്‍, ഒരു മീറ്റര്‍ അകലം പാലിക്കാന്‍ പോയിട്ട് നിന്ന് തിരിയാന്‍ ഇടമില്ലാതിരുന്നു. ലണ്ടനിലെ ബോറോ മാര്‍ക്കറ്റില്‍ ഇന്നലെ ഏറെ വൈകിയും ആളുകള്‍ കൂട്ടം കൂട്ടമായി നിന്ന് മദ്യപിക്കുന്ന കാഴ്ച്ചകള്‍ കാണാമായിരുന്നു.

ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്നു മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്.

സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാറ്റില്‍ പറന്നപ്പോള്‍, നിരവധി കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡെവണ്‍ ആന്‍ഡ് കോണ്‍വാലിസ് പോലീസ് ഇന്നലെ പറഞ്ഞത് മദ്യവുമായി ബന്ധപ്പെട്ട ആയിരത്തിലധികം ചെറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. വെസ്റ്റ് യോര്‍ക്ക്ഷയറില്‍ ബ്രാഡ്ഫോര്‍ഡിനടുത്തുള്ള ഒരു വില്ലേജ് പബ്ബില്‍ സുരക്ഷയ്ക്കായി പോലീസിനെ വിളിച്ചുവരുത്തെണ്ടതായും വന്നു. ബ്രെന്റ്വുഡ് ഹൈ സ്ട്രീറ്റില്‍ മദ്യപിച്ച് അടിയുണ്ടാക്കിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കാതെ ജോട്ടിംഗ്ഹാംഷയറില്‍ ചില പബ്ബ് ഉടമകള്‍ പബ്ബുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ലെസ്റ്ററില്‍, പുതുവത്സര തലേന്ന് അണിനിരത്തുന്നതിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. സൂര്യോദയത്തിന് മുന്‍പായി ബാറുകള്‍ തുറക്കരുത് എന്ന നിയമം നിലവില്‍ ഉള്ളതിനാല്‍ രാവിലെ ആറ് മണിക്ക് ശേഷം മാത്രമാണ് തുറന്നത്. ആദ്യ ഊഴത്തില്‍ തന്നെ മദ്യപിച്ച് പുറത്തെത്തിയ ഒരാള്‍ പറഞ്ഞത് പ്രീമിയര്‍ ലീഗ് ജയിച്ചതുപോലുള്ള സന്തോഷമാണ് തനിക്കിപ്പോള്‍ എന്നാണ്.

വെയില്‍സില്‍ ഇപ്പോഴും അഞ്ച് മൈലില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കരുത് എന്ന നിബന്ധനയുള്ളതുകൊണ്ട്, ഇംഗ്ലണ്ട് അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ടിലെ സൂപ്പര്‍ സാറ്റര്‍ഡേ ആസ്വദിക്കാനായത്. വെയില്‍സില്‍ പബ്ബുകള്‍ ജൂലായ് 13 മുതല്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളു. അതേ സമയം പബ്ബുകളും ബാറുകളും തുറക്കാനായതില്‍ ചാന്‍സലര്‍ ഋഷി സുനക് സന്തോഷം പ്രകടിപ്പിച്ചു.

ബ്രിട്ടന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ഹോസ്പിറ്റാലിറ്റി മേഖല പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാമ്പത്തിക രംഗത്ത് ഒരു ഉണര്‍വ് പ്രകടമാകും എന്നദ്ദേഹം പറഞ്ഞു. ഇനി വിനോദ സഞ്ചാരമേഖല കൂടി പഴയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിചാരിച്ചതിലും വേഗത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും എന്നാണ് കണക്കുകൂട്ടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category