1 GBP = 97.50 INR                       

BREAKING NEWS

ചരിത്രത്തില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ വിശ്വസുന്ദരി; കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നും താരം; ബാരിസ്റ്റര്‍; ഇപ്പോള്‍ കാബിനറ്റ് മന്ത്രിയും; 27 കാരിയായ കരീബിയന്‍ സുന്ദരിയുടെ വിശേഷങ്ങളിലേക്ക്

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടനിലെ വിശ്വസുന്ദരി പട്ടം ചാര്‍ത്തിക്കൊണ്ട് ഡീ-ആന്‍ കെന്റിഷ്-റോഗേഴ്സ് ചരിത്രത്തില്‍ കുറിച്ചത് ഒരു പുതിയ ഏടായിരുന്നു, ചരിത്രത്തിലെ ആദ്യത്തെ കറുത്ത വിശ്വസുന്ദരി എന്ന റെക്കോര്‍ഡുമായി തിളങ്ങിയ ഡീ-ആന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കായികതാരം എന്ന നിലയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇതുകൊണ്ടും തീരുന്നില്ല ഈ 27 കാരിയുടെ പശ്ചാത്തലം. നിയമം പഠിച്ചതിനുശേഷം പ്രാക്ടീസ് ആരംഭിച്ച ഇവര്‍ ഇന്ന് അറിയപ്പെടുന്ന ഒരു ബാരിസ്റ്റര്‍ കൂടിയാണ്.

എന്നാല്‍ അതിനേക്കാളൊക്കെ മഹത്തരമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഈ സുന്ദര്‍ ഇപ്പോള്‍. കരീബിയന്‍ ദ്വീപായ ആന്‍ഗ്വിലയിലെ സര്‍ക്കാരില്‍ ഒരു കാബിനറ്റ് മന്ത്രിയായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഈ 27കാരി. ബ്രിട്ടീഷ് ഓവര്‍സീസ് പ്രദേശമായ ആന്‍ഗ്വിലയിലെ പ്രീമിയര്‍ ആയ 72 കാരന്‍ വിക്ടര്‍ ബാങ്ക്സിനെ തോല്‍പിച്ച് തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ മന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി വിക്ടര്‍ ബാങ്ക്സ് പ്രതിനിധീകരിച്ചിരുന്ന നിയോജക മണ്ഡലത്തിലാണ് ഡീ-ആന്‍ അദ്ദേഹത്തെ തോല്‍പിച്ചത്.

ദ്വീപിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും ആശ്ചര്യകരമായ ഒരു നേട്ടം തന്നെയാണ്. സുന്ദരമായ ഒരു മുഖമല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ എതിരാളികള്‍ ആക്ഷേപിച്ചിരുന്നത്. അത് തീര്‍ത്തും ഒരു മുന്‍വിധി മാത്രമാണെന്നായിരുന്നു ബാരിസ്റ്റര്‍ കൂടിയായ ആന്‍ തിരിച്ചടിച്ചത്. ധാരാളം പേര്‍ സൗന്ദര്യ മത്സരങ്ങളെ ഫെമിനിസത്തിന്റെ വൈപരീത്യമായി കാണുമ്പോള്‍ സ്ത്രീപീഡനങ്ങള്‍ക്കും ആസിഡ് ആക്രമണങ്ങള്‍ക്കും എതിരായി അഭിപ്രായം സ്വരൂപിക്കാനാണ് താന്‍ ആ അവസരം ഉപയോഗിച്ചതെന്നും അവര്‍ പറയുന്നു.

2010-ല്‍ ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍, ആന്‍ഗ്വിലയെ പ്രതിനിധീകരിച്ച പങ്കെടുത്ത ആന്‍ പിന്നീട് തന്റെ പിതാവിന്റെ വഴി പിന്തുടര്‍ന്ന് നിയമപഠനത്തിന് ചേരുകയായിരുന്നു. ബര്‍മിങാം യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു പഠനം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ 2014-ല്‍ ഗ്ലാസ്ഗോയില്‍ നടന്ന ഗെയിംസില്‍ ഹെപ്റ്റാതലോണില്‍ പതിനൊന്നാം സ്ഥാനത്ത് എത്തി. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്താണ് 2017-ല്‍ സുന്ദരിപ്പട്ടം തേടിയെത്തുന്നത്. ഒരു ഇടവേളക്ക് ശേഷം നിയമ പഠനം തുടരാന്‍ വീണ്ടും ബര്‍മിങാമിലെത്തി.

അഴിമതി തുടച്ചു നീക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെങ്കിലും, പ്രഥമ പരിഗണന കൊവിഡ് 19 മൂലം തകര്‍ന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നതായിരിക്കുമെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസ സാമൂഹിക വികസന മന്ത്രിയായി ചുമതല ഏറ്റെടുത്ത ആന്‍ പറയുന്നത് അവര്‍ ഇപ്പോഴും ബ്രിട്ടനെ സ്നേഹിക്കുന്നു എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category