1 GBP = 97.50 INR                       

BREAKING NEWS

ദുബായ് അപ്പാര്‍ട്ട്മെന്റ് റെയ്ഡ് ചെയ്ത പോലീസ് കണ്ടെത്തിയത് മയക്ക് മരുന്ന്; അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനൊപ്പം അതിഥിയായി എത്തിയ ബ്രിട്ടീഷ് എയര്‍ ഹോസ്റ്റസും അറസ്റ്റില്‍; ദുരന്തപര്യവസായിയായ ഒരു ഡേറ്റിംഗിന്റെ കഥ

Britishmalayali
kz´wteJI³

ദ്യ ഡേറ്റിംഗില്‍ തന്നെ പോലിസ് അറസ്റ്റ് ചെയ്യുക, അതും ഭീകരമായ, മയക്കു മരുന്ന് കൈവശം വച്ചു എന്ന കുറ്റത്തിന്. ഇതിലും ദയനീയമായ ഒരു അവസ്ഥയുണ്ടോ? അതാണ് എമിറേറ്റ്സില്‍ എയര്‍ഹോസ്റ്റസായി ജോലിചെയ്യുന്ന ഡെറിന്‍ ക്രോഫോര്‍ഡ് എന്ന ബ്രിട്ടീഷ് യുവതിക്ക് സംഭവിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ഈ 23കാരി ഒരു പരിചയക്കാരനൊപ്പം പുറത്ത് കറങ്ങി അത്താഴവും കഴിച്ച് അയാളുടെ അപ്പാര്‍ട്ട്മെന്റിലേക്ക് പോകാന്‍ സമ്മതിക്കുകയായിരുന്നു. ഇവര്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് പോലീസ് റെയ്ഡിംഗിനെത്തിയത്.

റെയിഡിംഗിനെത്തിയ പോലീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും മയക്കു മരുന്ന് കണ്ടെത്തുകയും ഡെറിനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയും ആയിരുന്നെന്ന് ഡെറിന്റെ സഹോദരി ഡാനിയേല അറിയിച്ചു. കുപ്രസിദ്ധമായ അല്‍ ബാര്‍ഷാ ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പ് ഈ ലിവര്‍പൂള്‍ സ്വദേശിനിയെ കുറച്ചുദിവസം പോലീസ് സ്റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചതായും അവര്‍ പറഞ്ഞു. രക്തപരിശോധനക്ക് വിധേയയാക്കി എന്നും മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ വെറുതെ വിടാമെന്ന് പോലീസുകാര്‍ പറഞ്ഞു എന്നുമായിരുന്നു ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഡെറിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞതെന്നും ഡാനിയേല പറഞ്ഞു.

വ്യാഴാഴ്ച്ച പരിശോധനയുടെ ഫലം വന്നു. ഡെറിന്‍ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞെങ്കിലും അവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതല്ലാതെ ഡെറിന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് സഹോദരി പറയുന്നത്. അറസ്റ്റ് ചെയ്ത ഉടനെ ഡെറിന്റെ ഫോണ്‍ പോലീസ് വാങ്ങി വച്ചു എന്നും ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചതെന്നും സഹോദര്‍ കൂട്ടിച്ചേര്‍ത്തു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ആളാണ് ഡെറിന്‍ എന്നും അവര്‍ അവകാശപ്പെടുന്നു.

ജൂണ്‍ 21 നാണ് ഡെറിന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ജൂണ്‍ 25 നാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുന്നത്. ഇപ്പോള്‍ കൈയ്യാമം അണിഞ്ഞ് ജയിലിനുള്ളില്‍ ഏകാന്ത തടവിലാണ് ഡെറിന്‍. ലണ്ടനില്‍ നിന്നുള്ള ഒരു ബ്രിട്ടീഷുകാരനോടൊപ്പമായിരുന്നു ഡെറിന്‍ ഡേറ്റിംഗിന് പോയത്. ദുബായിലെ ബ്രിട്ടീഷ് എംബസി ഡെറിന്റെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ എംബസിയില്‍ നിന്നും ആരും അവരെ സന്ദര്‍ശിച്ചിട്ടില്ല.

ഡെറിനു വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുമെന്ന് സഹോദരി പറഞ്ഞു. അതേ സമയം, യുഎഇയില്‍ ജയിലിലടക്കപ്പെട്ട വനിതയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പ്രാദേശിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വന്നുകഴിഞ്ഞാല്‍ എംബസി പ്രതിനിധികള്‍ അവരെ ജയിലില്‍ സന്ദര്‍ശിക്കുമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. എമിറേറ്റ് അധികാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും പ്രാദേശിക നിയമജ്ഞരുടെ വിശദവിവരങ്ങള്‍ ഡെറിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category