1 GBP = 97.50 INR                       

BREAKING NEWS

67 മരണങ്ങളോടെ എല്ലാം അവസാനിക്കുന്നു എന്ന് ഉറപ്പാക്കി ഒരു ദിവസം കൂടി; ആശങ്ക പബ്ബുകള്‍ തുറന്നത് മാത്രം; ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ അവസാനമായി കൈയ്യടിച്ചും നീലവെളിച്ചം തെളിച്ചും ബ്രിട്ടീഷ് ജനത

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള ശനിയാഴ്ച്ചകളിലെ ഏറ്റവും കുറവ് പ്രതിദിന മരണസംഖ്യയുമായാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. ബ്രിട്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയത് വെറും 67 മരണങ്ങള്‍ മാത്രം. ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 44,198 ആയി ഉയര്‍ന്നു. പബ്ബുകളും റെസ്റ്റോറന്റുകളും ഹെയര്‍ഡ്രസ്സിംഗ് സലൂണുകളും തുറന്നതിന് പുറകേയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതാദ്യമായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ശനിയാഴ്ച്ചയിലെ പ്രതിദിന മരണസംഖ്യ 100ല്‍ താഴെ എത്തുന്നത്. മാത്രമല്ല കഴിഞ്ഞ ആഴ്ച്ചയിലെ ശനിയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 33% കുറവുമാണ്.

ഇതില്‍ 39 മരണങ്ങള്‍ രേഖപ്പെടുത്തിയത് എന്‍എച്ച്എസ് ഇംഗ്ലണ്ടിലാണ്. വെയില്‍സില്‍ അഞ്ച് മരണങ്ങള്‍ രേഖപ്പെടുത്തി. സ്‌കോട്ട്‌ലാന്‍ഡില്‍ ഇന്നലെ മരണങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം, ഇന്നലെ 624 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആര്‍ നിരക്ക് 0.7 നും 0.9 നും ഇടയില്‍ തന്നെയാണെന്നാണ് ശാസ്ത്രീയ ഉപദേഷ്ടാക്കള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ലണ്ടനില്‍ ആര്‍ നിരക്ക് 1.1 വരെ ആകാമെന്നും മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ഇത് 1 ആകാമെന്നും അവര്‍ സമ്മതിക്കുന്നു.

അതേ സമയം സര്‍ക്കാര്‍ പാനല്‍ പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്ആര്‍ നിരക്ക് പൂജ്യത്തില്‍ എത്തി എന്നാണ്. അതായത് വ്യാപനത്തെ പിടിച്ചുകെട്ടാനായിട്ടുണ്ട് എന്നര്‍ത്ഥം. ലണ്ടനിലും സൗത്ത് വെസ്റ്റിലും രോഗവ്യാപനം വര്‍ദ്ധിക്കുന്നത് പ്രതിദിനം 2% എന്ന നിരക്കിലാണ്. അതേ സമയം പ്രതിദിന അരണനിരക്ക് കഴിഞ്ഞ മാസം കുത്തനെ കുറഞ്ഞതുപോലെ ജൂലായില്‍ അത് സംഭവിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

30 അതിഥികള്‍ മാത്രമായി വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ ഇംഗ്ലണ്ടില്‍ നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു. പബ്ബുകള്‍ രാവിലെ 6 മണിക്ക് തുറന്നതോടെ തിരക്കും വര്‍ദ്ധിച്ചു. ബിയറിന്റെയും വൈനിന്റെയും മറ്റ് മദ്യങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പബ്ബുകളിലും ബാറുകളിലും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം ഇന്നലെ രാത്രി രാജ്യമാകമാനം കുറച്ചു നേരത്തേക്ക് നിശബ്ദമായി. കൊറോണയുടെ തേരോട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മക്ക് മുന്നില്‍ ആദരപൂര്‍വ്വം നിശബ്ദരായി ബ്രിട്ടീഷ് ജനത ഒന്നടങ്കം തലകുനിച്ചു. രാജ്യത്തിലെ പ്രധാന സ്മാരകങ്ങളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളൂമെല്ലാം എന്‍ എച്ച് എസിന്റെ നീലവെളിച്ചത്തില്‍ മുങ്ങി. രാത്രി 9 മണിക്ക് തന്റെ ഔദ്യോഗിക വസതിയില്‍ മെഴുകുതിരി കത്തിച്ച ബോറിസ് ജോണ്‍സണും ഇതില്‍ പങ്കെടുത്തു.
ഞായറാഴ്ച്ച എന്‍ എച്ച് എസിന്റെ എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കൊറോണക്കാലത്ത് നിസ്വാര്‍ത്ഥ സേവനം നല്‍കിയ എന്‍ എച്ച് എസ് ജീവനക്കാരെ ആദരിച്ചുകൊണ്ട് ഇന്ന് വൈകിട്ട് ബ്രിട്ടനിലാകെ കരഘോഷം മുഴങ്ങും. നഗരത്തിലെ പ്രധാന ഇടങ്ങളായ ലണ്ടന്‍ ഐ, ഷാര്‍ഡ് കൊട്ടാരം, വിന്‍ഡ്സര്‍ കാസില്‍ എന്നിവയൊക്കെ നീലനിറത്തിലുള്ള വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബി കാന്റന്‍ബറി കത്തീഡ്രലില്‍ മെഴുകുതിരി കത്തിച്ചു.

കൊറോണ വ്യാപനം അതിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ആയിരുന്ന സമയത്ത് പ്രതിവാര പരിപാടിയായി നടത്തിയിരുന്ന കരഘോഷം മുഴക്കല്‍ ഇതോടെ പര്യവസാനിക്കും. ഇനി ഇത് എല്ലാവര്‍ഷവും എന്‍എച്ച്എസ് വാര്‍ഷികത്തിന് നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category