1 GBP = 97.50 INR                       

BREAKING NEWS

നാളെ മുതല്‍ യുകെ ജീവിതം സാധാരണ നിലയിലേക്ക്; രാജ്യമാകെ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ ചോദ്യങ്ങളും അനവധി; ഉപയോക്താക്കളെ തിരിച്ചു പിടിക്കാന്‍ വിലയുദ്ധം പ്രഖ്യാപിച്ചു പ്രമുഖ കടകള്‍; വാറ്റ് കുറയ്ക്കുമോ, ആഴ്ചയില്‍ നാലുദിവസം ജോലി മതിയാകുമോ തുടങ്ങിയ ചര്‍ച്ചകളുമായി ബ്രിട്ടീഷ് ജീവിതം കൊവിഡിനൊപ്പം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പബുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ ഇന്നലെ മുതല്‍ അനുവാദം ലഭിച്ചെങ്കിലും മൂന്നു മാസത്തിലധികം വീടുകളില്‍ അടച്ചു പൂട്ടിയിരുന്ന ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി ഇന്ന് മുതല്‍ കടകളില്‍ എത്തി തുടങ്ങും എന്നാണ് പൊതുവെയുള്ള ചര്‍ച്ചകള്‍. അത്യാവശ്യ ലേബലില്‍ ഉള്‍പ്പെടാത്ത കടകള്‍ അടക്കമുള്ളവ നാളെ മുതല്‍ തുറന്നു തുടങ്ങുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഉള്ള ഒരുക്കത്തിലാണ്.

എന്നാല്‍ കൊവിഡിനെ ഇനിയും നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ലോാക്ക്ഡൗണ്‍ ഇളവുകളുടെ ബലിയാടാവുക സാധാരണ ജനം ആയിരിക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടും കൊവിഡിനെതിരെ പ്രതിരോധം ഫലപ്രദമാണോ എന്ന ചോദ്യമുയര്‍ത്തി ദിനം പ്രതി ഉള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചുമാസം കഴിഞ്ഞിട്ടും ആശ്വസിക്കാന്‍ ഉള്ള പഴുതുകള്‍ ഇല്ലെങ്കിലും കുറഞ്ഞു കൊണ്ടിരിക്കുന്ന മരണ നിരക്കിലാണ് ബ്രിട്ടന്റെ പ്രതീക്ഷകള്‍. 

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് പടിപടിയായുള്ള ലോാക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ടുകള്‍ അടക്കം ജനം കാര്യമായി എത്തുന്ന സഞ്ചാര പാതകളില്‍ എല്ലാം നിയന്ത്രണം ഉള്ളതിനാല്‍ വീണ്ടുമൊരു സാമൂഹ്യ വ്യാപനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ ലെസ്റ്ററിലും ബെഡ്‌ഫോര്‍ഡിലും ഒക്കെ പ്രാദേശികമായി ലോാക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതുപോലെ എവിടെയെങ്കിലും കൂടുതലായി കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതാതിടങ്ങളില്‍ നിയന്ത്രണം നടപ്പാക്കാം എന്നാണ് സര്‍ക്കാരിന്റെ ചിന്ത. നിലവില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം നിയന്ത്രണം ആവശ്യമില്ല എന്നതാണ് സര്‍ക്കാരിന്റെ പൊതുചിന്ത. 

രാജ്യമെങ്ങും ഉള്ളതിനേക്കാള്‍ ശരാശരി നിരക്കില്‍ രോഗികള്‍ വര്‍ധിച്ചതിനാല്‍ ലെസ്റ്ററില്‍ പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തുക ആയിരുന്നു. ഈ പ്രദേശത്തു നിന്നുള്ള രോഗികളെ പോലും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടാണ് സമീപ പ്രദേശത്തുള്ള ആശുപത്രികള്‍ പോലും സ്വീകരിച്ചിരിക്കുന്നത്. ലെസ്റ്ററിനു അകത്തേക്കും പുറത്തേക്കും ഉള്ള സഞ്ചാര പാതയിലും പോലീസിന്റെ കണ്ണുണ്ട്.

എന്നാല്‍ അത്യാവശ്യ യാത്രകള്‍ അനുവദിക്കുന്നുമുണ്ട്. സമാനമായ തരത്തില്‍ ഉള്ള നിയന്ത്രണങ്ങള്‍ ബെഡ്‌ഫോര്‍ഡില്‍ ഇല്ലെങ്കിലും എല്ലാവരും വീട്ടില്‍ ഇരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങളും മറ്റും പ്രാദേശിക കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്. ഇതിനര്‍ത്ഥം തുടര്‍ന്നുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതലായും പ്രാദേശിക കൗണ്‍സിലിന്റെ ചുമതലയാകും എന്ന സൂചനയാണ് നല്‍കുന്നത്. 

അതിനിടെ ഇന്ന് മുതല്‍ കൂടുതലായി ഉപയോക്താക്കള്‍ എത്തിത്തുടങ്ങും എന്ന പ്രതീക്ഷയില്‍ സൂപ്പര്‍ സ്റ്റോറുകളില്‍ മുമ്പനായ ടെസ്‌കോ അടക്കമുള്ളവര്‍ വിലക്കുറവ് യുദ്ധത്തിലാണ്. ഭക്ഷണം ഒഴികെയുള്ള സാധനങ്ങളുടെ കച്ചവടം ഗണ്യമായി കുറഞ്ഞതിനാല്‍ 500 ഓളം ഇനങ്ങളുടെ വിലക്കുറവ് പരസ്യപ്പെടുത്തിയാണ് ടെസ്‌കോ വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ കൊവിഡിന് മുന്‍പും ശേഷവും ടെസ്‌കോയ്ക്ക് തങ്ങളുടെ ഏറ്റവും കുറവ് വിലയുള്ള ഉല്‍പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയില്ലെന്നാണ് അല്‍ദയുടെ മറുപടി.

മുന്‍നിരയില്‍ ഉള്ള സെയിന്‍സ്ബറി, അസ്ദ, മോറിസണ്‍ എന്നിവയൊക്കെ കൊവിഡിനെ തുടര്‍ന്ന് തങ്ങളുടെ വിലയില്‍ കുറവ് വരുത്തിയാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത്. മോറിസണ്‍ ഏതാനും ആഴ്ചകളായി ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് ബില്ലില്‍ പത്തു ശതമാനം ഇളവ് നല്‍കിയും ലാഭം കയ്യോടെ നല്‍കി  മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള ശ്രമത്തിലാണ്. ഇത്തരം ഓഫറുകള്‍ക്കു കാര്യമായ പ്രതികരണവും വിപണിയില്‍ നിന്നും തിരികെ ലഭിക്കുന്നുണ്ട്. 

അതിനിടെ കൊവിഡില്‍ തകര്‍ന്നു തരിപ്പണമായ ബ്രിട്ടനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ കൂടുതലായി സ്വീകരിക്കും എന്ന ചര്‍ച്ചകളും ഇപ്പോള്‍ സജീവമാകുകയാണ്. തൊഴില്‍ ഇല്ലായ്മ സര്‍വ കണക്കുകളും തെറ്റിച്ചു ലോക റെക്കോര്‍ഡിലേക്കു കുതിക്കും എന്ന ഭയം പെരുകി വരവേ കയ്യില്‍ പണം ഇല്ലാതാകുന്ന ജനതയാകും ബ്രിട്ടനിലേത് എന്ന ആശങ്ക പരന്നു തുടങ്ങി.

ഇതോടെ വാറ്റ് ഒഴിവാക്കി സര്‍ക്കാര്‍ വരുമാനം ജനത്തിന് തന്നെ നല്‍കുന്നതും ആഴ്ചയില്‍ നാലു ദിവസം ജോലി നല്‍കി എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കാന്‍ ഉള്ള ആഹ്വാനവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പണത്തിന്റെ വരവും പോക്കും കുറച്ചാളുകളില്‍ ഒതുങ്ങാതെ കൂടുതല്‍ പേരിലേക്ക് അതെത്തിക്കാന്‍ ഉള്ള നടപടിയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നാണ് ഈ വാദക്കാരുടെ ആവശ്യം. ഇതൊക്കെ എത്രമാത്രം സര്‍ക്കാരിന്റെ മുന്നില്‍ പരിഗണിക്കപ്പെടും എന്നതില്‍ കാര്യമായ പ്രതീക്ഷകള്‍ ആരും തന്നെ മുന്നോട്ടു വയ്ക്കുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category