kz´wteJI³
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത് ആധികാരിക വിജയം. ആദ്യം ഒന്ന് പകച്ചെങ്കിലും ബോണ്‍മൗത്തിനെ ഗോള്‍മഴയില്‍ മുക്കിയാണ് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് വിജയം നേടിയത്. ആദ്യം ഒരു ഗോളിന് പിന്നിലായെങ്കിലും പിന്നീട് കളിച്ചുകയറുകയായിരുന്നു. രണ്ടിനെതിരേ അഞ്ചു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. ഈ വിജയത്തോടെ ചെല്‍സിയെ പിന്നിലാക്കി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 55 പോയിന്റാണ് യുണൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെല്‍സിക്ക് 54 പോയിന്റുണ്ട്.
മത്സരത്തിന്റെ 16-ാം മിനിറ്റില്‍ ജൂനിയര്‍ സ്റ്റാനിസ്ലാസിലൂടെ ബൗണ്‍മൗത്ത് യുണൈറ്റഡിന്റെ ഗോള്‍വല കുലുക്കി. യുണൈറ്റഡിന്റെ പ്രതിരോധത്തില്‍ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഈ ഗോള്‍. എന്നാല്‍ പിന്നീട് യുണൈറ്റഡിന്റെ തിരിച്ചടിയാണ് കണ്ടത്. 29-ാം മിനിറ്റില്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി. ബ്രൂണോയുടെ പാസ് സ്വീകരിച്ച് ഗ്രീന്‍വുഡിന്റെ ഇടങ്കാലന്‍ ഷോട്ട് വലയില്‍ കയറി. പിന്നാലെ പെനാല്‍റ്റിയിലൂടെ റാഷ്ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ബൗണ്മൗത്തിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജോഷ്വാ കിങ് ആയിരുന്നു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ സ്കോര്‍ 3-2 ആയി. എന്നാല്‍ 54-ാം മിനിറ്റില്‍ ഗ്രീന്‍വുഡിന്റെ രണ്ടാം ഗോളെത്തി. ഇത്തവണ 18-കാരന് വലങ്കാലന്‍ ഷോട്ടിലൂടെയാണ് വല ചലിപ്പിച്ചത്. 59-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മനോഹര ഫ്രീ കിക്ക് കൂടി ആയതോടെ യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. ഇതോടെ ലെസ്റ്ററിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമായി. ജാമി വാര്‍ഡിയുടെ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് വിജയമൊരുക്കിയത്. ഇഹ്നാച്ചോയുടെ വകയായിരുന്നു ഒരു ഗോള്‍. 33 മത്സരങ്ങളില്‍ നിന്ന് 58 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലെസ്റ്റര്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam