1 GBP = 97.50 INR                       

BREAKING NEWS

നിറവയറില്‍ കൂടുകൂട്ടി ആയിരക്കണക്കിന് തേനീച്ചകള്‍; ഇതല്‍പ്പം കടന്നകൈ എന്ന് സോഷ്യല്‍ മീഡിയ; തന്നിലെ യോദ്ധാവിനെ കുഞ്ഞ് തിരിച്ചറിയുമെന്ന് യുവതി

Britishmalayali
kz´wteJI³

മാറിയ കാലത്ത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആളുകള്‍ക്ക് സഹായകമാകുന്നത് സോഷ്യല്‍മീഡിയയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചുവെന്നും പറയാം. പിറന്നാള്‍ മുതല്‍ വിവാഹം വരെയുള്ള മൂഹൂര്‍ത്തങ്ങളെ ഫ്രെയിമിലാക്കുന്നത് ട്രെന്‍ഡായി തുടരുന്നതിനിടെയാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുടെ വരവ്. ഗര്‍ഭകാലം ആഘോഷമാക്കുന്ന ദമ്പതികള്‍ ആ നിമിഷങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമ്പോള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയും കുറവല്ല.

എന്നാല്‍ ഇപ്പോഴിതാ, മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് അല്‍പ്പം കടന്നകൈ പ്രയോ?ഗവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. പതിനായിരക്കണക്കിന് തേനീച്ചകളെ വയറിനു മുകളില്‍ വച്ച് ഗര്‍ഭകാല ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഇതു വെറുതെ തേനീച്ചകളെ വയറില്‍ വച്ചെടുത്ത ഗര്‍ഭിണിയുടെ ചിത്രമല്ല എന്നു പറഞ്ഞാണ് യുവതി ഫോട്ടോ പോസ്റ്റ് ചെയ്തത്.

വയറിനു മുകളില്‍ തേനീച്ചകളെ വച്ച് ഭര്‍ത്താവിനൊപ്പം ഫോട്ടോഷൂട്ട് പോസ് ചെയ്യുകയാണ് യുവതി. ഇതു സമൂഹമാധ്യമത്തില്‍ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ഇതോടെ തേനീച്ചകളെ വച്ചു ഫോട്ടോഷൂട്ട് എടുത്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പും യുവതി പങ്കുവച്ചിട്ടുണ്ട്. റാണി തേനീച്ചയെ ഒരു ചെറിയ കൂടിലാക്കി വയറിനോടു ചേര്‍ത്തു വച്ചുവെന്നും ഇതോടെയാണ് ബാക്കി തേനീച്ചകളെല്ലാം ചുറ്റും നിരന്നതുമെന്നും യുവതി പറയുന്നു. താന്‍ തേനീച്ചവളര്‍ത്തലില്‍ വിദഗ്ധയാണെന്നും ഡോക്ടറുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ പോസ് ചെയ്തതെന്നും യുവതി കുറിക്കുന്നു.

ഒരുവര്‍ഷം മുമ്പ് തന്റെ ഗര്‍ഭം അലസിയിരുന്നുവെന്നും ആ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ ഏറെകാലമെടുത്തുവെന്നും യുവതി പറയുന്നു. മാസങ്ങള്‍ക്കു ശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഇനിയും അലസിപ്പോകുമോ എന്ന ഭയത്തില്‍ ഇക്കാര്യം ആരോടും പറയരുതെന്നു തീരുമാനിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും പാന്‍ഡെമിക് ലോകത്തെയാകെ കീഴ്പ്പെടുത്തി. മുറിയില്‍ തന്നെ ഗര്‍ഭകാല ആലസ്യങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു. ഇന്ന് 37 ആഴ്ച്ച ഗര്‍ഭിണിയാണ് താന്‍. വൈകാതെ കുഞ്ഞ് തങ്ങള്‍ക്കരികിലേക്കെത്തും. ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് ഇതു വെറുമൊരു ചിത്രമല്ല. ഒരിക്കല്‍ കുഞ്ഞ് ഈ ചിത്രം കാണുമ്പോള്‍ തന്നിലെ യോദ്ധാവിനെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും യുവതി കുറിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category