1 GBP = 97.50 INR                       

BREAKING NEWS

അസമത്വത്തിനെതിരെ വാതോരാതെ സംസാരിക്കും; പിറന്ന നാടിനേയും രാജകുടുംബത്തേയും നേട്ടങ്ങള്‍ക്കായി തള്ളിപ്പറയും; പക്ഷെ നോട്ടം കാശില്‍ മാത്രവും; ലോസ് ഏഞ്ചലസിലെ ആഡംബര കൊട്ടാരത്തില്‍ ഇരുന്ന് കാശുണ്ടാക്കാന്‍ നുണ പറയുന്ന മേഗനും ഹാരിക്കും എങ്ങും വിമര്‍ശനം

Britishmalayali
kz´wteJI³

ഭൂതകാലത്തിന്റെ പിടിയില്‍ നിന്നും മോചിതരായി പുതിയ ജീവിതം ആരംഭിക്കുവാന്‍ ശ്രമിക്കുന്ന ദമ്പതിമാര്‍. രാജകുടുംബാംഗങ്ങള്‍ എന്ന പദവി വിട്ടൊഴിഞ്ഞ് കാതങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുമ്പോള്‍, സ്വന്തം കാലില്‍ നിന്നുകൊണ്ടുള്ള, സ്വാതന്ത്ര്യം ഏറെയുള്ള ജീവിതമായിരുന്നു ഹാരിയും മേഗനും കൊതിച്ചത്. എന്നാല്‍, ഭാവിയേക്കുറിച്ച് ചിന്തിക്കുന്നതിന് പകരം, വഴിയില്‍ അവര്‍ ഉപേക്ഷിച്ചുവന്ന ഭൂതകാലത്തിന്റെ പിടിയില്‍ നിന്നും മുക്തരാകാത്ത ദമ്പതിമാരെയാണ് ഇപ്പോള്‍ ലോകം കാണുന്നത്.

കൊറോണയുടെ ആക്രമത്തില്‍ ലോസ് ഏഞ്ചലസിലെ ആഡംബര വസതിയില്‍ അടയ്ക്കപ്പെട്ടുപോയ ഇവര്‍ക്ക് ആഗ്രഹിച്ച പുതിയ ജീവിതം ആരംഭിക്കാനായില്ല. എന്നിരുന്നാലും ഇവര്‍ തുടരെ തുടരെ തങ്ങളുടെ സാമൂഹ്യ സേവന സന്നദ്ധത ബ്രിട്ടീഷ് ജനതയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ലോക്ക്ഡൗണില്‍ കുടുങ്ങിയ നിരാശ്രയര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചും, വംശീയ വിദ്വേഷം തടയുവാന്‍ കാര്യമായ നടപടി കൈക്കൊള്ളാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുമെല്ലാമാണ് ഈ സന്നദ്ധത അവര്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച, ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ ജീവനക്കാരുടെയും സേവകരുടെയും സമീപന രീതികളെ കുറിച്ച് വിമരശിച്ച് വിവാദമുണ്ടാക്കിയ മേഗനേയാണ് കാണുന്നത്. ഗര്‍ഭിണി ആയിരുന്നപ്പോള്‍ പോലും സുരക്ഷിതത്വ ബോധം കൊട്ടാരത്തിനകത്ത് ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. മാത്രമല്ല, തന്നെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ നിന്നും തന്നെ വിലക്കിയതിനാല്‍ അതീവ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നു എന്നും അവര്‍ പറഞ്ഞു. മാത്രമല്ല, തന്റെ വിവാഹത്തിനായി ചെലവഴിച്ചതിനേക്കാള്‍ വലിയ തുക ആ സംഭവവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലക്ക് സംഭരിക്കാനായി എന്നും അവര്‍ തുറന്നടിച്ചിരുന്നു.

തങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചന എന്ന് ഈ ദമ്പതിമാര്‍ ആരോപിക്കുന്നതില്‍ നിന്നും രക്ഷപ്പെടുന്നതിന് പകരം കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതിരേഖകള്‍ ഇവരെ കൂടുതല്‍ വലിയ കുടുക്കിലാക്കിയിരിക്കുകയാണ്. ചൊറി കുത്തി വ്രണമാക്കുന്ന നടപടിയായി അത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിന് പ്രധാന കാരണം കാലാകാലങ്ങളായി ബ്രിട്ടീഷ് കൊട്ടാരം പുലര്‍ത്തിവന്ന ചില ചട്ടങ്ങളും രീതികളും മേഗന്‍ കാറ്റില്‍ പറത്തി എന്ന് ഇതാദ്യമായി ജനങ്ങള്‍ക്ക് മനസ്സിലായി എന്നതാണ്.

നിലവില്‍ നടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ കഥകളൊന്നും അത്ര വലുതല്ല എന്നാണ് മേഗനെ അടുത്തറിയാവുന്ന ഒരു വ്യക്തി പറഞ്ഞത്. അവര്‍, കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങിയത് ഇരകള്‍ എന്ന പ്രതിച്ഛായയുമായാണ്. എന്തൊക്കെ സംഭവിച്ചാലും അത് മറ്റുള്ളവരുടെ തെറ്റായിരിക്കും, ഒരിക്കലും അവര്‍ തെറ്റ് സമ്മതിക്കില്ല. ആ വ്യക്തി തുടര്‍ന്ന് പറഞ്ഞു. അതേ സമയം സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ തത്കാലം നിര്‍ത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്.

അവരുടെ സംഘടനയായ ആര്‍ച്ച്വെല്‍ ആരംഭിക്കുന്നത് നീട്ടിവച്ചിരിക്കുന്നു. ട്രേഡ് മാര്‍ക്ക് റെജിസ്ട്രേഷനുള്ള അപേക്ഷ, ഫോറം കൃത്യമായി പൂരിപ്പിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണിത്. വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം ആരംഭിക്കാനായിരുന്നു അവര്‍ ആദ്യം പദ്ധതിയിട്ടത്. വിവാഹത്തോടെ മേഗന്‍ നിര്‍ത്തിയ ടിഗ് എം കെ 2 എന്ന ലൈഫ്സ്‌റ്റൈല്‍ ബ്ലോഗ് പുനരാരംഭിക്കുവാനും മേഗന്‍ തീരുമാനിച്ചിരുന്നു. യാത്രാവിവരണം, പാചകം, ഫാഷന്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്നതാണ് മേഗന്റെ ഈ ബ്ലോഗ്.

പുനരാരംഭിക്കുമ്പോള്‍ ബ്ലോഗില്‍ ആരോഗ്യം, മാനസിക ആരോഗ്യം പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം വിസ, ട്രിപ് അഡൈ്വസര്‍ തുടങ്ങിയവരുമായി പങ്കാളിത്ത വ്യവസ്ഥയില്‍ ട്രാവലിസ്റ്റ് എന്നൊരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഒഴിവുകാല യാത്രക്ക് പോകുന്നവരെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദപരമായ യാത്ര നടത്താന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം. ഹാരി തന്നെ പരിസ്ഥിതിയെ മലിനമാക്കുന്ന ജറ്റില്‍ കുറഞ്ഞത് ഏഴു യാത്രകളെങ്കിലും കഴിഞ്ഞ വര്‍ഷം ചെയ്തിട്ടുണ്ട് എന്ന പരമാര്‍ത്ഥം പക്ഷെ ഇതിന്റെ വെബ്സൈറ്റില്‍ പറയുന്നില്ല.

ഇതും കോവിഡ് ബാധ വ്യാപകമായതോടെ നിര്‍ത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോള്‍ ആഡംബര വസതിയില്‍ തടവുകാരെപ്പോലെ കഴിയേണ്ടി വന്ന അവസ്ഥയില്‍ അവര്‍ മനസ്സിലാക്കുകയാണ് തങ്ങളുടെ ബ്രാന്‍ഡ് സസ്സക്സ് ലോഞ്ച് ചെയ്യേണ്ട സമയം ഇതല്ലെന്ന്. അതിനു പകരമായി ചുറ്റുവട്ടത്തുള്ള ആവശ്യക്കാര്‍ക്ക് ഭക്ഷണ വിതരണം ചെയ്ത് ഫോട്ടോകള്‍ എടുത്തും വീഡിയോ റിലീസ് ചെയ്തുമൊക്കെ സമയം കളയുകയാണ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭകാലത്തും പ്രസംഗങ്ങളുടെ വീഡിയോകളിലൂടെയും മറ്റും അവര്‍ക്ക് പ്രശസ്തി നേടാനായി.

അതിനിടയിലാണ് പ്രസംഗിച്ച് പണം സമ്പദിക്കുവാനുള്ള പദ്ധതി എത്തിയത്. ഇത് അവര്‍ക്ക് തന്നെ ആപത്തായി വരുമെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ ആഴ്ച്ചയിലും ഓരോ കാരണങ്ങളിലേക്ക് മാറിമാറിപ്പോകുന്ന അവരുടെ സ്വഭാവം അവരുടെ രക്ഷക്കെത്തുകയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category