1 GBP = 97.50 INR                       

BREAKING NEWS

ഇനി വരുന്നത് കടുത്ത ചൂടിന്റെ ദിനങ്ങള്‍; താപനില 28 ഡിഗ്രി വരെ ഉയരാം; ആരും നാട്ടില്‍ പോകാതെ ഈ അവധിക്കാലത്ത് ഇവിടെ തങ്ങി ഇങ്ങനെയും ബ്രിട്ടനില്‍ കാലാവസ്ഥ ഉണ്ടെന്നറിയാം

Britishmalayali
kz´wteJI³

ജൂലായിയും ഓഗസ്റ്റും യുകെയില്‍ എങ്ങനെ എന്നു മലയാളികള്‍ക്കു പരിചയം ഉണ്ടാവണമെന്നില്ല. കാരണം, അവരോടി നാട്ടില്‍ പോകുന്ന സമയമാണ്. ഇക്കുറി അതു നടക്കില്ലല്ലോ. അപ്പോള്‍ ആസ്വദിക്കാനും ഈ നാട്ടില്‍ ഇങ്ങനെയും കാലാവസ്ഥ ഉണ്ടെന്നു മനസിലാക്കാനും അവസരം ഒരുങ്ങുകയാണ്. ഇനി വരുന്ന ചൂടിന്റെ നാളുകള്‍ യുകെയിലെ മലയാളികള്‍ക്കു പുതുമയാകുന്നത് ഇങ്ങനെയാണ്.

ജൂണ്‍ അവസാനത്തോടെ 33 ഡിഗ്രി സെല്ഷ്യസ് വരെയെത്തിയ ബ്രിട്ടനിലെ അന്തരീക്ഷോഷ്മാവ് പെട്ടെന്നായിരുന്നു മാറി മറിഞ്ഞത്. മഴയും ബ്രിട്ടനിലാകമാനം വീശുന്ന കാറ്റും അന്തരീക്ഷത്തെ കാര്യമായി തണുപ്പിച്ചു. ഇപ്പോഴും ബ്രിട്ടന്റെ പലഭാഗങ്ങളിലും മഴയും കാറ്റും വരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ ആകെ ആശയക്കുഴപ്പത്തിലാണ്, വേനല്‍ എവിടെപ്പോയെന്ന് ആലോചിച്ച്. കാറ്റിനെ സംബന്ധിച്ച് ഞായറാഴ്ച്ച യെല്ലോ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത കാറ്റ് ചിലയിടങ്ങളില്‍ നാശനഷ്ടം വിതച്ചേക്കാമെന്നും കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് സൂചന. സെന്‍ട്രല്‍, ടേസൈഡ് ആന്‍ഡ് ഫിഫെ, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്ലാന്‍ഡ്, ലോതിയന്‍ അതിര്‍ത്തികള്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാനിടയുള്ളത് എന്നും പ്രവചിച്ചിട്ടുണ്ട്. മരങ്ങള്‍ വീണും മറ്റും യാത്രകള്‍ക്ക് തടസ്സം നേരിടുകയും ചെയ്തേക്കാം.

എന്നാല്‍ വേനലിനെ സ്നേഹിക്കുന്നവര്‍ക്ക് നിരാശപ്പെടാനുള്ള അവസരമല്ല. ജൂലായില്‍ വീണ്ടും വേനലെത്തുമെന്നാണ് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. ജൂലായ് രണ്ടാം വാരമാകുമ്പോഴേക്കും അന്തരീക്ഷ താപനില 26 ഡിഗ്രിയായി ഉയരുമെന്നും പറയുന്നു. ജൂലായ് 4 മുതല്‍ തന്നെ അന്തരീക്ഷ താപനില സാവധാനം ഉയരാന്‍ തുടങ്ങും.

ചൂട് വര്‍ദ്ധിക്കുന്നതോടെ ബിയര്‍ ഗാര്‍ഡനിലേക്ക് പോകുവാനായിരിക്കും ആദ്യം പദ്ധതിയിടുക. എന്നാല്‍ സ്ഥല ലഭ്യത ഉണ്ടോ എന്ന് പരിശോധിച്ചിട്ടേ പോകാവൂ. ജൂലായ് 7 മുതല്‍ 16 വരെ താരതമ്യേന നല്ല കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചിക്കുന്നത്. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചെറിയ ചാറ്റല്‍ മഴയും അല്ലെങ്കില്‍ കാറ്റോടുകൂടിയ മഴ തന്നെയോ അനുഭവപ്പെട്ടേക്കാം. ഇത് ചിലപ്പോള്‍ മറ്റുഭാഗങ്ങളിലും കണ്ടേക്കാം.

അന്തരീക്ഷ താപനില ശരാശരിയോട് അടുത്തു തന്നെ തുടരും. ചിലപ്പോള്‍ ചെറിയ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. വടക്കന്‍ മേഖലയില്‍ ഊഷ്മളവും ആര്‍ദ്രവുമായ കാലാവസ്ഥയാണെങ്കില്‍ തെക്കന്‍ ഭാഗങ്ങളില്‍ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category