1 GBP = 97.50 INR                       

BREAKING NEWS

ഫാ.ബിജി ചിറത്തിലേട്ടിന്റെ സ്മരണാര്‍ത്ഥം എംജെഎസ്എസ്എ യുകെ എസ്സേ, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Britishmalayali
kz´wteJI³

ലണ്ടന്‍: ഫാ. ബിജി ചിറത്തിലേട്ടിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സ്മരണാഞ്ജലിയുമായി എംജെഎസ്എസ്എ യുകെയിലെ കുരുന്നുകള്‍. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എംജെഎസ്എസ്എ യുകെ മൂന്നു പരിപാടികളാണ് നടത്തുന്നത്. ഒന്നാമത്തെ പരിപാടി സ്മരാണാഞ്ജലി എന്ന ഗാന പരിപാടി നിലവില്‍ നടന്നു വരികയാണ്. ഈ മ്യൂസിക്കല്‍ ട്രൈബൂട്ടിലേയ്ക്ക് പാട്ടുകള്‍ അയക്കുന്നവര്‍ ഈ മാസം പന്ത്രണ്ടിനു മുന്‍പ് അയക്കണം. ഈ പരിപാടി ബ്രിസ്റ്റോള്‍, എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ഇടവകയുമായി കൂടിച്ചേര്‍ന്നാണ് എംജെഎസ്എസ്എ നടത്തുന്നത്.

ഈ പരിപാടിക്ക് പുറമെ എംജെഎസ്എസ്എ യുകെ അവതരിപ്പിക്കുന്ന മറ്റൊരു പരിപാടി ആണ് എസ്സേ കോമ്പറ്റീഷന്‍. മത്സരം ഈ മാസം 12ന് ആരംഭിച്ച് ആഗസ്റ്റ് 12ന് അവസാനിക്കുന്നു. നിര്‍ദേശിക്കുന്ന വിഷയത്തില്‍ 1500 വാക്കില്‍ കുറയാതെയും ഒരു എസ്സേ എഴുതി അയക്കുന്നവരില്‍ നിന്ന് ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന ഈ മത്സരത്തില്‍ 12 വയസ് മുതല്‍ 15 വയസ് വരെയും 16 വയസ് മുതല്‍ 18 വയസ് വരെയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഗ്രൂപ്പുകളിലായി പങ്കെടുക്കാവുന്നതാണ്.

ഈ മത്സരത്തിനുള്ള ഒന്നാം സമ്മാനങ്ങളായ 250 പൗണ്ട് പോര്‍ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ പള്ളിയും, ബര്‍മിങാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. രണ്ടാം സമ്മാനങ്ങളായ 150 പൗണ്ട് സെന്റ് ജോര്‍ജ് ബേസിംഗ്‌സ്‌റ്റോക്ക് പള്ളിയും, സെന്റ് ജോര്‍ജ് യാക്കോബായ പള്ളി പൂളും  സ്‌പോണ്‍സര്‍ ചെയ്യുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിച്ചു.

അടുത്തതായി എംജെഎസ്എസ്എ യുകെയും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ഇടവകയും കൂടി സംയുക്തമായി നടത്തുന്ന ക്വിസ് മത്സരമാണ്. മത്സരം ഈ മാസം 19, 26, ആഗസ്റ്റ് രണ്ട് എന്നീ തീയതികളില്‍ നടത്തപ്പെടും. ഒന്നാം സ്ഥാനക്കാര്‍ക്ക് 100 പൗണ്ടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 50 പൗണ്ടും, മൂന്നാം സ്ഥാനക്കാര്‍ക്ക് 25 പൗണ്ടും നല്‍കും. ഈ മത്സരങ്ങൡ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അതാത് പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category