1 GBP = 97.30 INR                       

BREAKING NEWS

അതിര്‍ത്തിയില്‍ മൂളിപ്പാഞ്ഞ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍; റഷ്യന്‍-അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നത് നേരിയ കടന്നുകയറ്റ സാധ്യത പോലും ഒഴിവാക്കാന്‍; മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ലഡാക്കിലെ സൈനികര്‍ക്ക് വര്‍ധിച്ച ആത്മവിശ്വാസം; യുദ്ധ സാധ്യത തള്ളിക്കളയാതെ ലോകരാജ്യങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ- ചൈനാ അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കി വ്യോമസേന. അതിര്‍ത്തിയില്‍ ആകാശ നിരീക്ഷണത്തിന്റെ ഭാഗമായി റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങളായ സുഖോയ്(സു-30എംകെഐ), മി?ഗ്-29 എന്നിവ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വട്ടമിട്ട് പറക്കുകയാണ്. ഇവയോടൊപ്പം അമേരിക്കന്‍ നിര്‍മ്മിത സി-17, സി-130ജെ യുദ്ധവിമാനങ്ങളും റഷ്യന്‍ നിര്‍മ്മിത വിമാനങ്ങളായ ഇല്യൂഷിന്‍-76, ആന്റനോവ്-32 എന്നിവയും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി അതിര്‍ത്തിയിലുണ്ട്.

ചൈന പ്രകോപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഏത് തരം പ്രകോപനത്തേയും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേന കമാന്‍ഡര്‍മാര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ വ്യോമനിരീക്ഷണം വളരെ പ്രധാനമാണ്. പ്രതിരോധത്തിനും ആക്രമണത്തിനും ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഐഎഎഫ് ഫോര്‍വേര്‍ഡ് എയര്‍ബേസിലാണ് സേന വന്‍ സന്നാഹം ഒരുക്കുന്നത്. ഇന്ത്യന്‍ വ്യോമസേന പൂര്‍ണ സജ്ജമാണെന്ന് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പറഞ്ഞു. ഏതു തരം നീക്കം നടത്താനും സൈന്യം തയാറാണ്. വന്‍ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറും എംഐ 17 വി5 ഹെലികോപ്ടറും എയര്‍ബേസില്‍ സജ്ജമാണ്.

സൈനികരെ യുദ്ധമുഖത്തെത്തിക്കുന്നതിനും മറ്റുമാണ് ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നത്. ഐഎഎഫ് ഫോര്‍വേര്‍ഡ് എയര്‍ബേസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണ്. ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് എന്നിവയടക്കം നാലിടങ്ങളില്‍ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങള്‍ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനു മുന്‍പും വാഹനങ്ങള്‍ നീക്കി പ്രശ്‌നപരിഹാരത്തിന്റെ നേരിയ സൂചനകള്‍ ചൈന നല്‍കിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവ അതിര്‍ത്തിയിലേക്കു വീണ്ടുമെത്തിച്ചു.

ചൈനയെ ഒരുതരത്തിലും വിശ്വസിക്കാനാവില്ലെന്നും ഗണ്യമായ രീതിയില്‍ സേനാ പിന്മാറ്റം നടത്തിയാല്‍ മാത്രമേ സംഘര്‍ഷം പരിഹരിക്കാനുള്ള വഴി തെളിയുകയുള്ളൂവെന്നും സേനാ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മിസൈലുകള്‍, ടാങ്കുകള്‍ എന്നിവയടക്കമുള്ള സന്നാഹങ്ങള്‍ ഇരു ഭാഗത്തും തുടരുന്നുണ്ട്. സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ്ങില്‍ നാലാം മലനിരയില്‍ നിന്നു പിന്മാറാതെ ചൈന നിലയുറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. ലഡാക്കിലെ സേനാ താവളത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരമാണെന്നു വാദിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചൈന മുതിര്‍ന്നേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

പാക്കിസ്ഥാനെയും ഒപ്പം നിര്‍ത്തി ചൈന
ഇന്ത്യയുമായി യുദ്ധം ഉണ്ടാകുകയാണെങ്കില്‍ പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ സൈനിക മേഖലകള്‍ ഉപയോ?ഗിക്കാനാണ് ചൈന ശ്രമിക്കുന്നത്.  അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് മാറ്റം വരാതെ തുടരുന്ന സാഹചര്യത്തില്‍ പാക് വിദേശകാര്യ മന്ത്രിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. മേഖലയിലെ പൊതു താത്പര്യം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൈനിക-സാമ്പത്തിക സഹകരണം ചൂണ്ടിക്കാട്ടിയായിരുന്നു വാങ് യിയുടെ അഭ്യര്‍ത്ഥന.

കശ്മീര്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിതിവിശേഷങ്ങളും ചര്‍ച്ചയായി. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കൈകോര്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വിദേശകാര്യ മന്ത്രിമാര്‍ ഫോണ്‍ സംഭാഷണം നടത്തിയത്. ദീര്‍ഘകാലമായി ചൈനയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി സൂചിപ്പിച്ചു. ഹോങ്കോങ് വിഷയത്തില്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ജൂണ്‍ വരെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 14 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 88 പേര്‍ക്ക് പരുക്കേറ്റു.

2,432 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നം രൂക്ഷമായതോടെ പാക്ക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.

അപ്രതീക്ഷിത നീക്കവുമായി അമേരിക്കയും
ചൈനയ്‌ക്കെതിരെ ആഗോളതലത്തില്‍ എതിര്‍പ്പ് ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും രം?ഗത്ത് വന്നിരുന്നു. വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയുടെ നേതൃത്വത്തിത്തില്‍ ശനിയാഴ്ച മുതല്‍ ഫിലിപ്പിന്‍ കടലിലും ദക്ഷിണ ചൈന കടലിലും സൈനിക അഭ്യാസം നടക്കുകയെന്ന് യുഎസ് നാവികസേന വക്താവ് ലഫ്റ്റനന്റ് ജോ ജെയ്‌ലി പറഞ്ഞു. നാവികസേനാംഗങ്ങള്‍ക്ക് കൂടുതല്‍ പരിശീലന സൗകര്യം ഒരുക്കുന്നതിനാണ് ദക്ഷിണ ചൈന കടലിലെ സൈനിക അഭ്യാസം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ചൈന കടലിലേക്ക് അടുത്ത ദിവസങ്ങളില്‍ യുഎസ് നാവികസേന കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യുഎസ് സേനയും ദക്ഷിണ ചൈന കടലില്‍ സൈനിക പരിശീലനം നടത്താന്‍ ഒരുങ്ങുന്നത്. ഇത് ചൈനയ്ക്കുള്ള താക്കീതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ രാഷ്ട്രീയ സംഭവങ്ങളുമായി സൈനിക അഭ്യാസത്തിന് ബന്ധമില്ലെന്നും ഇന്തോ-പസിഫിക്കില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള യുഎസ് നാവികസേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണിതെന്നും ലഫ്റ്റനന്റ് ജോ ജെയ്‌ലി പറഞ്ഞു. ദക്ഷിണ ചൈന കടലിലെ തര്‍ക്ക മേഖലയില്‍ സൈനിക അഭ്യാസം നടത്തുന്ന ചൈനയുടെ നടപടി പ്രകോപനപരമാണെന്നും തങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ട്വീറ്റ് ചെയ്തിരുന്നു. നിയമം ലംഘിച്ചുകൊണ്ട് സമുദ്ര മേഖലകളില്‍ നിരന്തരം ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് ദക്ഷിണ ചൈന കടലിലെ സൈനിക അഭ്യാസമെന്നാണ് പെന്റഗണ്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്.

ജൂണിലും ദക്ഷിണ ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ എത്തിയിരുന്നു. ജൂണ്‍ പകുതിയോടെയാണ് മൂന്ന് വിമാനവാഹിനി കപ്പലുകള്‍ ദക്ഷിണ ചൈന കടലില്‍ റോന്ത് ചുറ്റിയത്. സാധാരണ പട്രോളിങ് മാത്രമാണെന്നായിരുന്നു യുഎസ് നാവികസേന പറഞ്ഞത്. എന്നാല്‍ ചൈനയ്‌ക്കെതിരെ അമേരിക്ക പടയൊരുക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category