kz´wteJI³
ജയ്പൂര്‍: കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടയിലും ഇന്ത്യയില്‍ വീണ്ടുമൊരു കൂറ്റന്‍ സ്റ്റേഡിയം വരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് രാജസ്ഥാനിലെ ജയ്പുരില്‍ നിര്‍മ്മിക്കുന്നത്. നാലു മാസത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിക്കുമെന്ന് രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെ ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയില്‍ പണിതുയര്‍ത്തിയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിനു പിന്നാലെയാണ് രാജ്യത്ത് മറ്റൊരു കൂറ്റന്‍ സ്റ്റേഡിയം ഒരുങ്ങുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം (സീറ്റിങ് കപ്പാസിറ്റി - 1.10 ലക്ഷം), ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (സീറ്റിങ് കപ്പാസിറ്റി - 1.02 ലക്ഷം) എന്നിവ കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും ജയ്പുരില്‍ നിര്‍മ്മിക്കുന്നത്. 75,000ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് നിര്‍മ്മാണം.
30,000 പേര്‍ക്ക് ഇരിക്കാവുന്ന സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് നിലവില്‍ ജയ്പുരിലെ മത്സരങ്ങള്‍ നടക്കുന്നത്. 100 ഏക്കറോളം സ്ഥലത്താണ് ജയ്പുരിലെ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 75,000ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്. രണ്ടാം ഘട്ടത്തില്‍ ഇതു വിപുലീകരിക്കും. രണ്ടു വര്‍ഷമാണ് നിര്‍മ്മാണ കാലാവധി. നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ മാറി ജയ്പുര്‍-ഡല്‍ഹി ഹൈവേയോടു ചേര്‍ന്ന് ചോന്‍പ് ഗ്രാമത്തിലാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിര്‍മ്മാണം നാലു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹേന്ദ്ര ശര്‍മ വ്യക്തമാക്കി.
ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ടാകും. സ്പോര്‍ട്സ് ട്രെയിനിങ് അക്കാദമികള്‍, ക്ലബ് ഹൗസ് എന്നിവയ്ക്കു പുറമെ 4,000 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന് മഹേന്ദ്ര ശര്‍മ അറിയിച്ചു. രഞ്ജി മത്സരങ്ങള്‍ കൂടി ലക്ഷ്യമിട്ട് രണ്ട് പരിശീലന ഗ്രൗണ്ടുകളും സ്റ്റേഡിയത്തിന്റെ ഭാഗമായിട്ടുണ്ടാകും. കാണികള്‍ക്കായി രണ്ട് റസ്റ്ററന്റുകള്‍, കളിക്കാര്‍ക്കായി 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രസ് കോണ്‍ഫറന്‍സ് റൂം എന്നിവയും ഉണ്ടാകും.
സ്റ്റേഡിയം നിര്‍മ്മാണത്തിന് ബിസിസിഐ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ നല്‍കും. ഇതിനു പുറമെ 100 കോടിയുടെ പ്രത്യേക സഹായം അസോസിയേഷന് ബിസിസിഐയോടു തേടും. 100 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ കോര്‍പറ്റേറ്റ് ബോക്സുകള്‍ വിറ്റ് 60 കോടി രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും സെക്രട്ടറി മഹേന്ദ്ര ശര്‍മ വ്യക്തമാക്കി.
സര്‍ദാര്‍ സ്റ്റേഡിയം
ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം (മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം) ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മൈതാനം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തിന് അവകാശപ്പെട്ടതാണ്. ഇരിപ്പിടങ്ങളുടെ എണ്ണം 1,10,000. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ റെക്കോര്‍ഡാണു മൊട്ടേര പൊളിച്ചെഴുതിയത്. ലോകത്തെ സ്റ്റേഡിയങ്ങളില്‍ സീറ്റുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ ലോകത്തു രണ്ടാം സ്ഥാനത്തുള്ളതും മൊട്ടേരയാണ്. ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തു ഫുട്ബോള്‍ ഗ്രൗണ്ട്, ടെന്നിസ് കോര്‍ട്ട്, ബാഡ്മിന്റന്‍ കോര്‍ട്ട്, ഒളിംപിക്സ് മത്സരങ്ങള്‍ക്കു യോജിച്ച സ്വിമ്മിങ് പൂള്, ക്ലബ് ഹൗസുകള്‍, പരിശീലന മൈതാനങ്ങള്‍ എന്നിവയും സ്റ്റേഡിയം കോംപ്ലക്സിലുണ്ട്. 63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് മൊട്ടേരയിലെ മൈതാനം.1983ല്‍ പണികഴിപ്പിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം കാലപ്പഴക്കം വന്നതോടെ ഇടിച്ചു നിരത്തിയാണ് ഇവിടെത്തന്നെ പുതിയ സ്റ്റേഡിയം പണിതത്.
ഒരു ലക്ഷത്തിലേറെ ആളുകളെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബന്റെ ഹോം ഗ്രൗണ്ടാണ്. ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2015-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam