1 GBP = 97.30 INR                       

BREAKING NEWS

യുവതിയുടെ കഴുത്തറുത്തത് മരണം ഉറപ്പിക്കാന്‍; ശവശരീരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് കലി അടങ്ങാതെയും; മുപ്പതുകാരന്‍ യുവതിയോട് കാട്ടിയ പൈശാചികതയില്‍ ഞെട്ടി നാട്ടുകാര്‍

Britishmalayali
kz´wteJI³

മുംബൈ: യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ബലാത്സംഗം ചെയ്ത യുവാവിനെ ഈമാസം 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. പ്രതിയായ രാജസ്ഥാന്‍ സ്വദേശി നലസോപാര നഗരത്തിലെ കടയുടമ ശിവ ചൗധരി (30)യെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 32 കാരിയായ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരം ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മൃതദേഹം പിക്കപ്പ് വാനില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ പ്രതി കടയോട് ചേര്‍ന്ന മുറിയില്‍ തന്നെയാണ് താമസം. നേരത്തെ ഭാര്യയും കുട്ടികളും ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു.

ജൂണ്‍ 26-നാണ് യുവതിയെ കാണാതായത്. കടയിലെത്തിയ യുവതി കളിപ്പാട്ടങ്ങളുടെ വിലയെച്ചൊല്ലി കടയുടമയുമായി വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ കടയുടമ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. യുവതി ബഹളംവെച്ചപ്പോള്‍ മുഖം പൊത്തി ശ്വാസം മുട്ടിച്ചു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പിച്ചു. പിന്നീട് അര്‍ധരാത്രി വരെ ഇയാള്‍ മൃതദേഹത്തിനരികെ ഇരുന്നു. ഇതിനിടെ മൃതദേഹത്തെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ശേഷം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് മൃതദേഹം പിക്കപ്പ് വാനില്‍ ഉപേക്ഷിക്കുകയായിരുന്നു.

പലചരക്ക് സാധനങ്ങളും കുട്ടികള്‍ക്ക് കളിപ്പാട്ടവും വാങ്ങാന്‍ പോയ യുവതി രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ പാല്‍ വില്‍പ്പനക്കാരനായ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പിറ്റേദിവസം ഒരു പിക്കപ്പ് വാനില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ഏറെ നാളുകളായി വാന്‍ ഓടിക്കാറില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്. പലചരക്ക് കടയില്‍നിന്ന് യുവതി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്ന കടയില്‍ പോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് കടയുടമയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ചുരുളഴിഞ്ഞത്.

ഇയാളുടെ ഭാര്യയും കുട്ടികളും ഒരു വര്‍ഷമായി രാജസ്ഥാനിലെ പാലി ഗ്രാമത്തിലാണ് കഴിയുന്നത്. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ക്കു പൂര്‍വവൈരാഗ്യം ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത്രയും ക്രൂരത കാട്ടാന്‍ ഇയാള്‍ക്കു തോന്നിയതിനു പിന്നില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category