1 GBP = 97.30 INR                       

BREAKING NEWS

സമാധാന നൊബേല്‍ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുന്ന ചൈന; ചൈന ഭയക്കുന്ന ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കി ആദരിക്കാന്‍ ഇന്ത്യ; 85-ാം പിറന്നാള്‍ ആഘോഷ ദിനത്തില്‍ ടിബറ്റുകാരുടെ ആത്മീയ നേതാവിനെ തേടി പുരസ്‌കാരം എത്തുമെന്നും സൂചനകള്‍; ധര്‍ശാലയില്‍ അഭയം തേടിയ ആത്മീയ നേതാവിനെ അംഗീകരിക്കുന്നത് ചൈനയുടെ അധിനിവേശ ഭീഷണിയെ വെല്ലുവിളിക്കാന്‍ എന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയുടെ ഏറ്റവും വലിയ ശത്രുവാണ് ദലൈലാമ. ഇന്ത്യയുടെ ആത്മീയ സുഹൃത്തും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുമ്പോള്‍ ദലൈലാമയ്ക്കു ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂല തീരുമാനം ഉടന്‍ എടുക്കുമെന്നാണ് സൂചന. ദലൈലാമയ്ക്ക് 85 വയസ്സ് പൂര്‍ത്തിയാകുന്നതു നാളെയാണ്. ഈ സാഹചര്യത്തിലാണ് നീക്കം.

വിഘടനവാദി എന്ന നിലയ്ക്കാണ് ചൈന ദലൈലാമയെ കരുതുന്നത്. 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദലൈലാമയെ രാഷ്ട്രപതിഭവനില്‍ ക്ഷണിച്ച് ആദരിച്ചപ്പോള്‍ ചൈന എതിര്‍ത്തിരുന്നു. 2007ലും 2017ലും അദ്ദേഹത്തിന് അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയപ്പോഴും ചൈന എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ദലൈലാമയെ ആദരിക്കാനും ചൈനയെ വെല്ലുവിളിക്കാനുമാണ് മോദി സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യമാവശ്യപ്പെട്ട് 200 എംപിമാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.

ചൈനയില്‍ ഇന്ത്യയുടെ അംബാസഡര്‍ ആയിരുന്ന മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ഈ ആവശ്യമുന്നയിച്ചിരുന്നു. ബിജെപിയിലെയും ആര്‍എസ്എസിലെയും പ്രമുഖ നേതാക്കളും ആര്‍എസ്എസിന്റെ കീഴിലുള്ള ഭാരത് ടിബറ്റ് സഹയോഗി മഞ്ചും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ദലൈലാമയുടെ ജന്മദിനത്തില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണു ടിബറ്റന്‍ ജനത ആസൂത്രണം ചെയ്തിരിക്കുന്നത്. 1959ല്‍ ടിബറ്റില്‍നിന്ന് ഇന്ത്യയില്‍ അഭയം തേടിയതു മുതല്‍ ദലൈലാമയുടെ ആസ്ഥാനം ധര്‍മശാലയാണ്.

ദലൈലാമയെ ചൈന ഭയക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 1995ല്‍ തന്റെ പിന്‍ഗാമിയായ പഞ്ചന്‍ ലാമയായി ഒരു കുട്ടിയെ അദ്ദേഹം സ്ഥാനാരോഹണം നടത്തി. ചൈന അതു തള്ളുകയും അവരുടെ സ്വന്തം ലാമയെ തിരഞ്ഞെടുക്കുകയും ചെയ്തു. 2019 മാര്‍ച്ചില്‍ ദലൈലാമ മറ്റൊരാഗ്രഹം പ്രകടിപ്പിച്ചു. മരണശേഷം തന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നാവാമെന്നായിരുന്നു അത്. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും ചൈനയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല.

ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണു ടിബറ്റന്‍ ബുദ്ധ വിശ്വാസം. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ദലൈലാമയെ ചൈന വിഘടനവാദിയായാണു കാണുന്നത്. 2011ല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നു വിരമിച്ചെങ്കിലും ടിബറ്റന്‍ ജനത ഇപ്പോഴും അവരുടെ ഏറ്റവും വലിയ ആഗോള നേതാവായി ദലൈലാമയെ കാണുന്നു.

ബറാക് ഒബാമയും നരേന്ദ്ര മോദിയും ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ നിരവധി പ്രമുഖ നേതാക്കളുമായി ബന്ധമുള്ള വ്യക്തിത്വമാണു ദലൈലാമ. സമാധാന നൊബേല്‍ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുകയാണ് ചൈന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category