1 GBP = 97.30 INR                       

BREAKING NEWS

9,000 അടി, 11,000 അടി എന്നീ ഉയരങ്ങളില്‍ 7 ദിവസം വീതം തങ്ങി 15,000 സൈനികര്‍ കൂടി ചൈനീസ് അതിര്‍ത്തിയില്‍; കിഴക്കന്‍ ലഡാക്കില്‍ സേനാ ബലം 50,000 ആക്കി ഉയര്‍ത്തി; മിഗും സുഖോയും അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ തുടരുന്നു; റോഡ് നിര്‍മ്മാണവും തകൃതി; പാക് നിയന്ത്രണ രേഖയിലും സര്‍വ്വ സജ്ജം; ഭീകരാക്രമണ ഭീഷണി നേരിടാന്‍ ഡല്‍ഹിയിലും മുംബൈയിലും അതീവ ജാഗ്രതയും; ചൈനീസ് വെല്ലുവിളിയെ ജാഗ്രതയോടെ നേരിടാന്‍ ഇന്ത്യ; ശത്രുക്കളെ നേരിടാന്‍ കര-വ്യോമ സേനകള്‍ സര്‍വ്വ സജ്ജം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സേനാ വിന്യാസം. ഇതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും അതിവേഗതയിലാക്കി. യുദ്ധമുണ്ടായാല്‍ സൈനിക നീക്കത്തിന് കരുത്ത് പകരാനാണ് ഇത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ച് ചൈനയ്ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് ഇന്ത്യ. യുപിയില്‍ നിന്ന് ഒരു ഡിവിഷന്‍ കൂടി എത്തിയതോടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ഏകദേശം 15,000 സൈനികരെയാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ എത്തിച്ചത്. യുദ്ധ സമാനമായ പടയൊരുക്കമാണ് ഇത്.

പാക്ക് അതിര്‍ത്തിയിലും സേന അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാക്ക്, ചൈന അതിര്‍ത്തികളില്‍ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്ക് അതിര്‍ത്തിയിലുടനീളം ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഭീകരാക്രമണ സാധ്യതയും ഇന്ത്യ മുന്‍കൂട്ടി കാണുന്നു. അതുകൊണ്ട് തന്നെ അതിര്‍ത്തിക്കൊപ്പം ഡല്‍ഹിയും മുംബൈയും അടക്കമുള്ള വന്‍ നഗരങ്ങളില്‍ ആഭ്യന്തര സുരക്ഷയും കര്‍ശനമാക്കി. പഴുതുകള്‍ അടച്ചാണ് സുരക്ഷ. കോവിഡിലെ സമൂഹ വ്യാപനത്തിന്റെ ഭീതി മുതലെടുത്ത് ഭീകരാക്രമണത്തിന് പാക് ഭീകര സംഘടനകള്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു. നിലവില്‍ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെ ദൗലത് ബേഗ് ഓള്‍ഡിയിലെ റോഡ് നിര്‍മ്മാണത്തിന് 100 തൊഴിലാളികളെ ഝാര്‍ഖണ്ഡില്‍ നിന്ന് വിമാനത്തില്‍ എത്തിച്ചു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് (ബിആര്‍ഒ) റോഡ് നിര്‍മ്മിക്കുന്നത്. ചൈനയുടെ പ്രകോപനം നിലനില്‍ക്കുമ്പോഴും അതിര്‍ത്തികളിലെ റോഡ് നിര്‍മ്മാണത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ റോഡ് നിര്‍മ്മാണമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. അതിര്‍ത്തിക്കുള്ളിലെ നിര്‍മ്മാണം ഇന്ത്യയുടെ അവകാശമാണെന്ന നിലപാടിലാണ് പണി തുടരുന്നത്.

റോഡ് പണിക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് 11,800 പേരെ എത്തിക്കാനായിരുന്നു കഴിഞ്ഞ മാസം ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികളെ അയയ്ക്കാന്‍ ജാര്‍ഖണ്ഡ് വിസമ്മതിച്ചു. 1600 തൊഴിലാളികള്‍ മാത്രമാണ് അന്നെത്തിയത്. പിന്നീടു കരാറുണ്ടാക്കിയ ശേഷമാണു തൊഴിലാളികളെ അയയ്ക്കാന്‍ ജാര്‍ഖണ്ഡ് സമ്മതിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണു തൊഴിലാളികളെ വിമാന മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചത്. തൊഴിലാളികളുടെ വേതനം, മറ്റ് ആനുകൂല്യങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കയും തര്‍ക്കും സൈന്യം ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഇതിനൊപ്പമാണ് സൈനിക വിന്യാസവും കൂട്ടുന്നത്. നയതന്ത്ര, സൈനികതല ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണു സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചത്. പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചര്‍ച്ചയിലെ ധാരണപ്രകാരം സന്നാഹം പിന്‍വലിക്കാന്‍ ചൈന തയാറായാല്‍, സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം തുടരും.

പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് 14,000 അടിക്കു മേല്‍ ഉയരത്തിലുള്ള അതിര്‍ത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളില്‍ 7 ദിവസം വീതം തങ്ങിയ ശേഷം അതിര്‍ത്തി താവളങ്ങളിലെത്തുകയായിരുന്നു സൈനികര്‍. ശൈത്യകാലം പിടിമുറുക്കുന്ന നവംബര്‍ വരെ ഈ സൈനികര്‍ അവിടെ തുടരും.

ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ4ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ4ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യോമസേന അതിര്‍ത്തിയില്‍ വിന്യാസം ശക്തിപ്പെടുത്തിയത്. ഏത് തരം സൈനിക നടപടിക്കും സമ്പൂര്‍ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ടര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യചൈന അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ കരുത്ത് കാട്ടുന്നുണ്ട്.

മിഗ്29, സുഖോയ് പോര്‍വിമാനങ്ങളാണ് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പറക്കുന്നത്. ശനിയാഴ്ചയും ഇവ നിരീക്ഷണ പറക്കല്‍ നടത്തി. യുഎസ് നിര്‍മ്മിത വിമാനമാനങ്ങളായ സി17, സി130ജെ, റഷ്യന്‍ നിര്‍മ്മിത വിമാനങ്ങളായ ഇല്യൂഷിന്‍76, ആന്റനോവ്32 എന്നിവയും അതിര്‍ത്തിയില്‍ കാവലുണ്ട്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കമാണ് വ്യോമസേന നടത്തുന്നത്. ഐഎഎഫ് ഫോര്‍വേര്‍ഡ് എയര്‍ബേസിലാണ് വന്‍ സന്നാഹം ഒരുക്കുന്നത്. ഇന്ത്യന്‍ നാവികസേന പൂര്‍ണ സജ്ജമാണെന്ന് ഫ്ളൈറ്റ് ലഫ്റ്റനന്റ് പറഞ്ഞു. ഏതു തരം നീക്കം നടത്താനും സൈന്യം തയാറാണ്. വന്‍ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറും എംഐ 17 വി5 ഹെലികോപ്ടറും എയര്‍ബേസില്‍ സജ്ജമാണ്. സൈനികരെ യുദ്ധമുഖത്തെത്തിക്കുന്നതിനും മറ്റുമാണ് ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നത്. ഐഎഎഫ് ഫോര്‍വേര്‍ഡ് എയര്‍ബേസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണ്.

അതിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാര്‍ഡില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ വാ4ഡിന്റെ ദൃശ്യം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് സൈന്യം വിശദീകരണവുമായി എത്തിയത്. ഗല്‍വാന്‍, ഹോട്സ്പ്രിങ്സ് എന്നിവയടക്കം നാലിടങ്ങളില്‍ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങള്‍ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനു മുന്‍പും വാഹനങ്ങള്‍ നീക്കി പ്രശ്നപരിഹാരത്തിന്റെ നേരിയ സൂചനകള്‍ ചൈന നല്‍കിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവ അതിര്‍ത്തിയിലേക്കു വീണ്ടുമെത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category