1 GBP = 97.30 INR                       

BREAKING NEWS

മദ്യപാന ശീലത്തില്‍ മനംമടുത്ത് ഭാര്യ ഉപേക്ഷിച്ചു പോയി; ലതാ ദേവിയെ കൂട്ടുകാരിയായി കിട്ടിയപ്പോള്‍ തട്ടിപ്പിന് സഹായിയായി; അഭിഭാഷക സഹായമെത്തിയപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കിയത് നിരവധി പേരെ; ഇരയെ കുടുക്കുന്ന ആദ്യ ശ്രമത്തില്‍ ലതാദേവിക്ക് കൊടുക്കുക വെറും ആയിരവും രണ്ടായിരവും; പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുക നല്‍കി സന്തോഷിപ്പിക്കലും; അടിമാലി ബ്ലാക് മെയില്‍ കേസില്‍ നാണം ഭയന്ന് പരാതിക്കാരും; ഷൈജനും അഡ്വ ബെന്നി മാത്യുവും തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയത് ഇങ്ങനെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അടിമാലി: ഭാര്യ ഉപേക്ഷിച്ച് പോയതോടെ ദാമ്പത്യബന്ധം തകര്‍ന്നു. ലതാദേവിയെ പരിചയപ്പെട്ടത് തട്ടിപ്പിന് പിന്‍ബലമായി. കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ബെന്നി മാത്യുവുമായി പരിചയത്തിലായതോടെ പണം കൈവശപ്പെടുത്തതിനുള്ള പദ്ധതിയുടെ രൂപവും ഭാവവും ചിട്ടപ്പെടുത്തി.പീഡനകേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ പിടിയിലാവുന്നത് രണ്ടാം തവണ. കഴിഞ്ഞ ദിവസം അടിമാലിയില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയില്‍ വീട്ടില്‍ ഷൈജനെ(43)ക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇങ്ങിനെ.

മദ്യാപാനശീലത്തില്‍ മനംമടുത്ത് ഭാര്യ ഷൈജനെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും ലതാദേവിയുമായുള്ള സൗഹൃദം തട്ടിപ്പിനായി ഷൈജന്‍ ഉപയോഗപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ അഭിഭാഷകനാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ സംഭവത്തില്‍ തനിക്ക് കാര്യമായ ഇടപെടലില്ലന്നും ഷൈജനാണ് പണം തട്ടിയെടുക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും മറ്റുമാണ് കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ ബെന്നി മാത്യു പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഒരു വര്‍ഷം മുമ്പ് പോസ്റ്റുമാനെ പീഡനക്കേസ്സില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഷൈജനും ലതാദേവിയും പ്രതികളാണ്. കുട്ടികളെ സംരക്ഷിക്കാതിരിക്കുക, കഞ്ചാവ്, വ്യാജച്ചാരായം എന്നിവ വില്‍പ്പന നടത്തുക, ഭീഷിണിപ്പെടുത്തി പണം തട്ടുക, അടിപിടി എന്നിവയടക്കം അടിമാലി പൊലീസില്‍ ഷൈജന്‍ പ്രതിയായി 9 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലതാദേവിയെ ഉപയോഗപ്പെടുത്തി ഷൈജനും കൂട്ടാളികളും പീഡനക്കേസ്സില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

നാണക്കേട് ഭയന്നാണ് ഇവരില്‍പ്പലരും നിയമനടപടിക്ക് മുതിരാത്തതെന്നാണ് പൊലീസ് അനുമാനം. ഭീഷിണിപ്പെടുത്തി പണം വാങ്ങിയവരുമായി കേസില്‍ കുടുങ്ങിയവരുടെ അടുപ്പക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഇരയെ കുടുക്കുന്നതിനുള്ള ആദ്യശ്രമം നടത്തി പിരിയുമ്പോള്‍ തനിക്ക് ഷൈജന്‍ ആയിരമോ രണ്ടായിരമോ നല്‍കുമെന്നും പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുകകള്‍ നല്‍കി സന്തോഷിപ്പിക്കുമായിരുന്നെന്നുമാണ് ലതാദേവി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

തട്ടിപ്പിന് ഇരയായവര്‍ അഭിഭാഷകനെയാണ് പണം ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിയില്‍ തട്ടിപ്പില്‍ ലഭിച്ച പണത്തില്‍ ഭൂരിഭാഗവും അഡ്വ. ബെന്നി മാത്യുവും ഷൈജനുമാണ് കൈകാര്യം ചെയ്തതെന്നാണ് പൊലീസ് അനുമാനം. പ്രതിസ്ഥാനത്തുള്ളത് അടിമാലിയിലെ അറിയപ്പെടുന്ന അഭിഭാഷകനായതിനാല്‍ പൊലീസ് കരുതലോടെയാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അടിമാലി സി ഐ അനില്‍ ജോര്‍ജ്ജ് ,എസ് ഐ സി ആര്‍ സന്തോഷ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

കല്ലാര്‍കുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യയാണ് ലതാദേവി. ഇവര്‍ ആദിവാസി വിഭഗക്കാരിയാണെന്നും ചാറ്റുപാറ ആദിവാസി കോളനിയിലാണ് മുമ്പ് താമസിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഭീഷിണിക്ക് ആദിവാസി പരിവേഷം കൂടി നല്‍കിയാണ് സംഘം തട്ടിപ്പ് കൊഴുപ്പിച്ചിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പടിക്കപ്പ് തവാട്ടാത്ത വീട്ടില്‍ അലിയാര്‍ മകന്‍ ഷമീര്‍ എന്നുവിളിക്കുന്ന മുഹമ്മദാണ് കേസില്‍ അറിസ്റ്റിലായ മറ്റൊരുപ്രതി.ഇയാളുടെ ജീപ്പാണ് ഷൈജന്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ വിനയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകതരിച്ചിട്ടുണ്ട്.

കേസില്‍ അഡ്വ.ബെന്നി മാത്യുവിന് ഉപാധികളോടെ കോടതി ജാാമ്യം അനുവദിച്ചിരുന്നു. നാളെ തുറന്ന കോടതിയില്‍ വീണ്ടും ജാമ്യപേക്ഷ പരിഗണിക്കും.ഭാര്യമാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ബെന്നിമാത്യുവിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണാപഹരണം, ആള്‍മാറാട്ടം, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടക്കൊണ്ട് പോകല്‍ തെളിവ് നശിപ്പിക്കല്‍ എന്നീവകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബെന്നി മാത്യുവിനെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്. വ്യാപാരിയായ വിജയനുപുറമെ കെ എസ് ഇ ബി കരാറുകാരന്‍ 14-ാം മൈല്‍ സ്വദേശി ജോയിയെയും ബെന്നിമാത്യു ഉള്‍പ്പെട്ട സംഘം ഇത്തരത്തില്‍ ഭീഷിണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

ജോയിയുടെ മൊഴിപ്രകാരം ഈ സംഭവത്തിലും അടിമാലി പൊലീസ് കേസെടുത്തിരുന്നു.തട്ടിക്കൊണ്ട് പോകല്‍ ഒഴികെ വ്യാപാരിയുടെ കേസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാവകുപ്പുകളും ഈ കേസ്സിലും പൊലീസ് ബെന്നി മാത്യുവിനെതിരെ ചുമത്തിയിട്ടുണ്ട്. ജോയി പണിയെടുക്കുന്ന സ്ഥലവും പോക്കും വരവുമൊക്ക മനസ്സിലാക്കിയുമാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.ജോയി ജീപ്പില്‍ ജോലി സ്ഥലത്തുനിന്നും മടങ്ങവെ വഴിയില്‍ കാത്തുനിന്നിരുന്ന ലതാദേവി കൈകാണിച്ച് വാഹനം നിര്‍ത്തി, രോഗിയായി അഭിനയിച്ച്, അടുത്ത ജംഗ്ഷന്‍ വരെ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. മനസ്സലിഞ്ഞ് ജീപ്പില്‍ കറിക്കൊള്ളാന്‍ ജോയി അനുമതി നല്‍കി. ഈ യാത്രയില്‍ തന്ത്രത്തില്‍ ജോയിയുമൊത്തുള്ള ഫോട്ടയും ലതാദേവി തരപ്പെടുത്തുകയായിരുന്നു.

വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണെന്നും സജീവന്‍ എന്നാണ് പേരെന്നും വെളിപ്പെടുത്തി ഷൈജന്‍ ജോയിയെ മൊബൈലില്‍ വിളിച്ചാണ് തുക ആവശ്യപ്പെട്ടത്. ആദിവാസി യുവതിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുകള്‍ കൈവശമുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലങ്കില്‍ കേസാക്കുമെന്നുമായിരുന്നു ഷൈജന്റെ ഭീഷിണി. ഇതെത്തുടര്‍ന്ന് ആദ്യപടിയായി ജോയി 25000 രൂപ അഡ്വ.ബെന്നി മാത്യുവിന്റെ ഓഫീസിലെത്തിയിക്കുകയായിരുന്നു. പിന്നീട് ജോയി നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത് ഷൈജന്‍ ആണെന്നും പിന്നില്‍ അഡ്വ. ബെന്നി മാത്യുവാണെന്നും വ്യക്തമായിരുന്നു. ഇതെത്തുടര്‍ന്ന് ബാക്കി പണം ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ ജോയി അവഗണിക്കുകയായിരുന്നു.

വ്യാപാരിയുടെ കേസ്സിന്റെ അന്വേഷണത്തിനിടെയാണ് ജോയിയും തട്ടിപ്പിനരയായ വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് ജോയിയുടെ മൊഴിയെടുത്ത് കേസ്സ് ചാര്‍ജ്ജു ചെയ്യുകയായിരുന്നു. ഈ സംഘത്തിന്റെ തട്ടിപ്പില്‍ അഭിഭാഷകനടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. നിരവധി പേര്‍ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category