1 GBP = 97.30 INR                       

BREAKING NEWS

ഉറവിടമറിയാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം; വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത 40 കടകളുടെ ലൈസന്‍സ് റദ്ദാക്കി; പാലക്കാട് നിന്നും ക്വാറന്റെയിന്‍ ലംഘിച്ചയാളും ബൈക്കില്‍ കോഴിക്കോടെത്തിയത് അശങ്ക

Britishmalayali
ജാസിം മൊയ്ദീന്‍

കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാകാത്ത കേസുകള്‍ വര്‍ദ്ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. മൂന്ന് കേസുകളാണ് ജില്ലയില്‍ ഉറവിടമറിയാത്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളയില്‍ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗര്‍ഭിണിക്കും കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കോവിഡ് പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത 40 കടകളുടെ ലൈസന്‍സ് ഇതിനോടകം റദ്ദാക്കി.

നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കൊളത്തറ സ്വദേശിയുമായ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 26 വയസുള്ള ഇയാള്‍ക്ക് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍ക്കോട് പോയി തിരിച്ചെത്തിയപ്പോള്‍ പനിയുടെ ലക്ഷണങ്ങളുണ്ടായി. ജൂണ്‍ 28 ന് ഇദ്ദേഹം കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിനു മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ സ്വന്തം വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കു നല്‍കി വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു.

ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എഫ്എല്‍ടിസിയിലേക്ക് മാറ്റിയതായി ഡിഎംഒ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവരുടെ കച്ചവടസ്ഥാപനം അടച്ചു. പിതാവിന്റെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയിലെ തൊഴിലാളികളോട് ക്വാറന്റെയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കുടുംബാംഗങ്ങളടക്കം 20 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വ്യാപാരിയുടെ താമസസ്ഥലമായ കൊളത്തറ കുണ്ടായിത്തോട് പ്രദേശത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. നിത്യവും നൂറുകണക്കിനു വാഹനങ്ങളും ആളുകളുമെത്തുന്ന മൊത്തവിതരണകേന്ദ്രമാണ് വലിയങ്ങാടി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പലചരക്കുസാധനങ്ങളുള്‍പ്പെടെ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. സംസ്ഥാനത്തിനു പുറത്തുനിന്നടക്കം ലോഡെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

ഇതു സംബന്ധിച്ച് വ്യാപാരികളുടെ പ്രതിനിധികളുമായി കോര്‍പറേഷന്‍ അധികൃതര്‍ അടിയന്തര ചര്‍ച്ച നടത്തിയിരുന്നു. അങ്ങാടിയിലെത്തുന്ന വാഹനങ്ങളുടെ വിശദാംശങ്ങളും ആളുകളുടെ പേരുവിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടകളുടെ എണ്ണം പകുതിയാക്കുക, പുറത്തുനിന്നുള്ള വാഹനങ്ങളുടെ എണ്ണം പകുതിയാക്കുക, ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറിഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക താമസസൗകര്യമൊരുക്കുക എന്നീ നിയന്ത്രണങ്ങളും നടപ്പിലാക്കും. അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ അങ്ങാടിയിലെത്തുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. വലിയങ്ങാടിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഒരേ സമയം പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 15 ആക്കി. പുലര്‍ച്ചെ മൂന്നുമുതല്‍ ആറുവരെയും ആറുമുതല്‍ എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായിട്ടാണ് വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുക.

പാലക്കാട് ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയും പിന്നീട് രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തയാളും കോഴിക്കോട് നഗരത്തിലെത്തിയതായാണ് വിവരം. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. പാലക്കാട് തൃത്താലയിലാണ് ഇയാള്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുക്കുകയും ചെയ്തു. തൃത്താലയിലെ കൂടലൂരില്‍ നിന്ന് കടന്നു കളഞ്ഞ ഇയാള്‍ നിരവധിയാളുകളുമായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. തൃത്താലയില്‍ നിന്ന് സുഹൃത്തിന്റെ ബൈക്കില്‍ ഇയാള്‍ കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ണൂരിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.

23ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റെയിനില്‍ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരിശോധനക്ക് അയക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഇയാളുടെ പരിശോധന ഫലം പുറത്തുവരുന്നത്. ബന്ധപ്പെട്ടപ്പോള്‍ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു.

എന്നാല്‍ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. യാത്രക്കിടെ കൊയിലാണ്ടിയില്‍ വെച്ച് ഇയാള്‍ പൊലീസ് പിടിയിലായി. പാലക്കാട് മുതല്‍ കൊയിലാണ്ടി വരെ നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category