1 GBP = 97.30 INR                       

BREAKING NEWS

തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഐഎന്‍ടിയുസി യൂണിയനെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച തൊഴിലാളി നേതാവ്; ആര്യാടന്‍ അടക്കമുള്ള നേതാക്കളുടെ അതിവിശ്വസ്തന്‍; റിയാദില്‍ ഭാര്യയുമൊത്ത് പോയത് ഫെബ്രുവരിയില്‍; കോവിഡ് പ്രതിസന്ധിക്കിടെ നാട്ടില്‍ മടങ്ങി എത്തിയത് ജൂണ്‍ 29നും; രക്താര്‍ബുദത്തിനൊപ്പം ന്യൂമോണിയ കൂടിയെത്തിയപ്പോള്‍ സ്ഥിതി സങ്കീര്‍ണ്ണമായി; കോവിഡ് ജീവനെടുത്ത മുക്കുമ്മല്‍ മുഹമ്മദ് വണ്ടൂരിലെ പൊതുപ്രവര്‍ത്തകന്‍

Britishmalayali
ജാസിം മൊയ്ദീന്‍

മലപ്പുറം: മലപ്പുറം കോവിഡ് ബാധിച്ച് മരിച്ച 82കാരനായ മുഹമ്മദ് റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശനം നടത്തി നാട്ടിലെത്തിയത് ജൂണ്‍ 29ന്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയാണ് അറിയിച്ചത്.

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് (82) ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശനം നടത്തിയ ഇദ്ദേഹം ജൂണ്‍ 29 നാണ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ തുടരുന്നതിനിടെ പനിയും ക്ഷീണവുമുണ്ടായതിനെത്തുടര്‍ന്ന് ജൂലൈ ഒന്നാം തീയതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു.

പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടിയുള്ളതിനാല്‍ ജൂലൈ മൂന്നിന് ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

പഴയ ഐഎന്‍ടിയുസി നേതാവാണ് മുഹമ്മദ്. പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്ന മുക്കുമ്മല്‍ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ന്യുമോണിയയെ തുടര്‍ന്ന്. രക്താര്‍ബുദത്തിന് വര്‍ഷങ്ങളായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ തേടിയിരുന്നയാള്‍ മരണപ്പെട്ടത് ഇന്നലെ വൈകിട്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മുഹമ്മദ് വര്‍ഷങ്ങളായി രക്താര്‍ബുദത്തിന് ചികിത്സ തേടിയിരുന്നയാളായിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായി വിരമിച്ച മുഹമ്മദിനെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 82 വയസ്സായിരുന്നു.നിരവധി കാലം പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറായിരുന്ന മുഹമ്മദ് അവിടുത്തെ ഐഎന്‍ടിയുസി യൂണിയന്റെ നേതാവുമായിരുന്നു.

തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഐഎന്‍ടിയുസി യൂണിയനെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ്് മുക്കുമ്മല്‍ മുഹമ്മദ്. ഐഎന്‍ടിയുസി നേതാവ് എന്ന നിലയില്‍ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്നും വിരമിച്ചതിന് ശേഷവും സംഘടന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. വിരമിച്ചതിന് ശേഷം പ്ലാന്റേഷന്‍ പെന്‍ഷനഴ്‌സ് യൂണിയന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഫെബ്രുവരി ആദ്യവാരത്തിലാണ് മുഹമ്മദ് ഭാര്യയൊടൊപ്പം റിയാദിലുള്ള മക്കളുടെ അടുത്തേക്ക് പോയത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മെയ് 29ന് റിയാദില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഈ മാസം രണ്ടാം തിയ്യതി പനിയെതുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ച് ന്യുമോണിയയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നടക്കുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ആരോഗ്യ സ്ഥിതി വഷളാക്കി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്രവം നേരത്തേ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നാണ് ലഭിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം പിന്നീട് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വര്‍ഷങ്ങളായി ചികിത്സ തേടിക്കൊണ്ടിരുന്ന മുഹമ്മദ് അര്‍ബുദ രോഗിയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category