1 GBP = 98.20 INR                       

BREAKING NEWS

രണ്ടുനിലക്കെട്ടിടം മാത്രം പണിയാന്‍ അനുമതിയുള്ള സംരക്ഷിത സ്ഥലമായ കവടിയാറില്‍ റോഡിലേക്ക് ചാടി നില്‍ക്കുന്ന 14 നില കെട്ടിടം പണിയാന്‍ ഒരുമിച്ചു ചേര്‍ന്നത് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും; അന്നൊരുത്തന്‍ പരാതിയുമായി നടന്നിട്ടും എല്ലാം ശരിയാക്കിക്കൊടുത്തു ഉദ്യാഗസ്ഥ-രാഷ്ട്രീയ ലോബി; കള്ളന്മാര്‍ രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കോടതി ചോദിക്കുന്നത് പിണറായിയുടെ മനസ്സില്‍ എന്തെന്ന്? ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിനെ ഇനിയും പിണറായിക്ക് പേടിയോ?

Britishmalayali
kz´wteJI³

താനും വര്‍ഷങ്ങള്‍ മുന്‍പ് വരെ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു ഹീരാ ബാബു എന്നു വിളിക്കപ്പെടുന്ന ഹീരാ അബ്ദുള്‍ റഷീദ്. ഹീരാ ബാബുവിന് സ്വാധീനമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരോ, ഉദ്യോഗസ്ഥ പ്രഭുക്കളോ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബില്‍ഡേഴ്സില്‍ ഒരാളായി ഹീരാ ബാബു മാറിയത് ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ആയിരുന്നു. ഉന്നതമായ ബന്ധങ്ങള്‍ ഉള്ളതുകൊണ്ട് ഹീരാ ബാബുവിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മിക്കതും നിയമ വിരുദ്ധമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ധാരാളമായി പരസ്യം കൊടുത്തിരുന്നതുകൊണ്ട് ഈ നിയമ വിരുദ്ധ പ്രക്രിയയെക്കുറിച്ച് പുറംലോകം അറിഞ്ഞേയില്ല.

തിരുവിതാംകൂര്‍ മഹാരാജാവ്, തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളം മുട്ടാതിരിക്കാന്‍ അരുവിക്കരയില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേയ്ക്ക് പണിത പൈപ്പ് ലൈനിന്റെ മുകളില്‍ വീട് വയ്ക്കുന്നതിനുള്ള ധൈര്യം ഹീരാ ബാബുവിനുണ്ടായത് അദ്ദേഹം ഇങ്ങനെ ഉന്നത ബന്ധങ്ങളുടെ ഉടമയായതുകൊണ്ടാണ്. രാഷ്ട്രപതിയില്‍ നിന്നുപോലും സമ്മാനങ്ങള്‍ കൈപ്പറ്റുന്ന തരത്തിലുള്ള ഉയര്‍ന്ന ബന്ധങ്ങളുടെ ഉടമയായ ഹീരാ ബാബുവിന്റെ നിയമ ലംഘനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മറുനാടന്‍ മലയാളി പരമ്പര പോലെ പ്രസിദ്ധീകരിച്ചപ്പോള്‍ ഗുണ്ടാ ഭീഷണിയും നിയമ പോരാട്ടവുമൊക്കെയായിരുന്നു അവരുടെ ആയുധം. എന്നാല്‍ വക്കീല്‍ നോട്ടീസുകള്‍ അയച്ചും, പൊലീസ് സ്റ്റേഷനുകളില്‍ പരാതി കൊടുത്തും അവര്‍ തൃപ്തിയടഞ്ഞ് പിന്മാറുകയായിരുന്നു അന്ന്.

പിന്നീട് ഞങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തെളിഞ്ഞുകൊണ്ട് ഹീരാ ബാബുവിന്റെ കമ്പനിയില്‍ മിക്കതും പൂട്ടിപ്പോയി. ഹീരയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ആരും തിരക്കിയില്ല, അന്വേഷിച്ചില്ല. ഹീരയില്‍ പണം മുടക്കിയ പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടും ആരും അതൊരു വാര്‍ത്തയാക്കുക പോലും ചെയ്തില്ല. ഹീര നടത്തിയ അഴിമതികളിലെ ഏറ്റവും ഞെട്ടിക്കുന്ന ഒന്ന് തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ കവടിയാര്‍ ജംഗ്ഷനില്‍ സകല നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിയുയര്‍ത്തിയ ഒരു കെട്ടിടമാണ്. നിങ്ങള്‍ ആരെങ്കിലും എന്നെങ്കിലും കവടിയാര്‍ വഴി കടന്നുപോയിട്ടുണ്ടെങ്കില്‍, പേരൂര്‍ക്കടയ്ക്ക് പോകുന്ന വഴില്‍ കവടിയാര്‍ ജംഗ്ഷനില്‍ ഇടതുവശത്ത് റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഒരു പതിനാല് നില കെട്ടിടം കാണാം. നിങ്ങള്‍ ചുറ്റിലും ഒന്നു കണ്ണോടിച്ച് നോക്കുക... അവിടെ മറ്റൊരിടത്തും രണ്ട് നിലയില്‍ കൂടിയ മറ്റൊരു കെട്ടിടവുമില്ല.

മ്യൂസിയം മുതല്‍ വെള്ളയമ്പലം വഴി കവടിയാര്‍ വരെയുള്ള രാജപാത ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് നിലയില്‍ കൂടുതലുള്ള വീടുകള്‍ പണിയുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്നു. മാത്രമല്ല അവിടെ വീടുകള്‍ പണിയണമെങ്കില്‍ എത്രമാത്രം സ്ഥലം ഉണ്ടോ അതിന്റെ മുപ്പത് ശതമാനം മാത്രമെ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു. 70 ശതമാനവും വെറുതെയിടണമെന്നാണ് നിയമം. എന്നാല്‍ എവിടെ നിന്നോ കുറച്ച് സ്ഥലം ഒപ്പിച്ച് അതില്‍ 70 ശതമാനത്തിലും കെട്ടിടം പണിയുകയും രണ്ട് നില എന്നത് മാറ്റി പതിനാല് നില പണിയുകയും ചെയ്ത വീരനാണ് ഹീരാ ബാബു. ഈ വിഷയമാണ് ഇന്ന് ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category