1 GBP = 97.50 INR                       

BREAKING NEWS

കൊവിഡ് പ്രതിസന്ധിയിലും ഉയര്‍ന്നു കേട്ടത് ഒരുമയുടെ താളബോധം; കുട്ടനാടിന് കൈത്താങ്ങു മായി കൈയെത്തും ദൂരത്ത് പന്ത്രണ്ടാമത് കുട്ടനാട് സംഗമം

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടന്‍: കഴിഞ്ഞ 11 വര്‍ഷങ്ങളായി യുകെയിലെ കുട്ടനാട്ടുകാര്‍ യുകെയുടെ വിവിധ നഗരങ്ങളില്‍ വര്‍ണാഭമായി നടത്തിയിരുന്ന കുട്ടനാട് സംഗമം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. എങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന പോലെ കഴിഞ്ഞ ശനിയാഴ്ച  11 മണി മുതല്‍ രണ്ട് മണിവരെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തപ്പെട്ടു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ജോച്ചന്‍ ജോസഫ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.

മൂന്ന് മണിക്കൂറോളം നടന്ന ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ യുകെയിലെ മുപ്പതോളം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടനാട്ടുകാര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ കണ്‍വീനറായ സോണി പുതുക്കരി അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ സംഗമം സാധാരണ നടക്കാറുള്ള കുട്ടനാട് സംഗമത്തിന്റെ മട്ടിലും ഭാവത്തിലും തന്നെ നടത്തപ്പെട്ടു. വഞ്ചിപ്പാട്ടും, കൊയ്ത്തുപാട്ടും, ആര്‍പ്പ് വിളികളും, പൊതു ചര്‍ച്ചകളും, ആശംസകളുമായി ഓണ്‍ലൈനില്‍ ഒന്നിച്ച് കൂടിയ യുകെയിലെ കുട്ടനാട്ടുകാര്‍ ഈ കൊവിഡ് കാലഘട്ടത്തിലും ഒരു കുട്ടനാടന്‍ സംഗമത്തില്‍ പങ്കെടുത്ത സന്തോഷത്തോടെയാണ് പിരിഞ്ഞു പോയത്.

മലയാള ചലച്ചിത്ര പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയുടെ മകളായ വൈഗ പ്രശാന്തിന്റെ ഈശ്വര പ്രാര്‍ത്ഥനയോട് കൂടി യോഗം ആരംഭിച്ചു. ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമ കമ്മറ്റി അംഗമായ ജയേഷ് കുമാര്‍ മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും, അതിഥികള്‍ക്കും സ്വാഗതം നേര്‍ന്നു. കമ്മിറ്റി അംഗം തോമസ് ചാക്കോ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മീറ്റിങ്ങിനെ മോഡറേറ്റ് ചെയ്തു. പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കണ്‍വീനറായ സോണി പുതുക്കരി അധ്യക്ഷ പ്രസംഗം നടത്തി.

തുടര്‍ന്ന് എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ജോച്ചന്‍ ജോസഫ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. മഹാപ്രളയ കാലത്ത് യുകെയിലെ കുട്ടനാട് സംഗമ അംഗങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, തുടര്‍ന്നും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ഡോ: ജോച്ചന്‍ ജോസഫ് പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

കുട്ടനാടിന്റെ അനുഗ്രഹീത ഗായകരായ പ്രശാന്ത് പുതുക്കരി, അനു ചന്ദ്ര, അനുമോള്‍ തോമസ്, അന്ന ജിമ്മി, ആല്‍ബിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കുട്ടനാടന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മനോഹര ഗാനങ്ങളുമായി തല്‍സമയം എത്തി ചേര്‍ന്നു. പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെപ്പറ്റി ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ സംസാരിച്ചു.

ജിമ്മി മൂലം കുന്നം, ജോര്‍ജ്ജ് കുട്ടി തോട്ടുകടവില്‍, സുബിന്‍ പെരുമ്പള്ളി, റോയി മൂലം കുന്നം, ജോസഫ് വര്‍ഗീസ്, സജീഷ് കുഞ്ചെറിയ, രാജു പുതുക്കരി, സിന്നി ജേക്കബ്, ജോര്‍ജ്ജ് കുട്ടി കളപ്പുരക്കല്‍, ജോസ് ഒഡേറ്റില്‍, റാണി ജോസ്, വിനോദ്, ജെസ്സി വിനോദ്, ബീന ബിജു, ഷാജി സക്കറിയ, ജോ ഐപ്പ്, മോന്‍ വാണിയപുരയ്ക്കല്‍, ജേക്കബ് കോയിപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങളെആസ്പദമാക്കി സംസാരിച്ചു.

ഈ കൊവിഡ് കാലഘട്ടത്തിലും ഓണ്‍ലൈനിലൂടെ ഒത്തു ചേര്‍ന്ന എല്ലാ കുട്ടനാട്ടുകാര്‍ക്കും ഷൈമോന്‍ തോട്ടുങ്കല്‍,ജെഗി ജോസഫ് തുടങ്ങിയവര്‍ ആശംസകളും, അഭിനന്ദനങ്ങളും നേര്‍ന്നു.

വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന കുട്ടനാടിന് കുടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി, പഠന സഹായത്തിനായി ടിവി വാങ്ങി നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായ പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമം തീരുമാനമെടുത്തു. എത്രയും പെട്ടെന്ന് തന്നെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം കുട്ടനാട് സംഗമത്തിന്റെ പേരില്‍ നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കമ്മറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു .

ഉടന്‍ തന്നെ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഈ പ്രാവശ്യത്തെ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈ വര്‍ഷം നല്‍കിയ എല്ലാ സഹകരണത്തിനും വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും കമ്മറ്റി അംഗം സോജി ജോസഫ് നന്ദി അര്‍പ്പിച്ചു.

കോവിഡ് പ്രതിസന്ധി ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വരുന്ന വര്‍ഷം ജൂണിലെ അവസാനത്തെ ശനിയാഴ്ച ഇതേ ഭാരവാഹികളുടെ നേതൃത്വത്തില്‍ പതിമൂന്നാമത് കുട്ടനാട് സംഗമം ഉജ്ജ്വല വിജയമാക്കി മാറ്റുവാന്‍ പരിശ്രമിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടനാട് സംഘത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സംഭാവന നല്‍കണമെന്നും, യുകെയിലെ കുട്ടനാടന്‍ മക്കളുടെ സമ്പൂര്‍ണ്ണ സംഗമ വേദിയാക്കി അടുത്ത വര്‍ഷത്തെ കുട്ടനാട് സംഗമത്തെ മാറ്റണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category