1 GBP = 97.50 INR                       

BREAKING NEWS

ദക്ഷിണ ചൈനാക്കടലില്‍ പടയൊരുക്കം പൂര്‍ണ്ണം; അമേരിക്കന്‍ വിമാനങ്ങള്‍ നിഷ്‌കരുണം ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; തങ്ങളുടെ അപൂര്‍വങ്ങളായ ആയുധങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്നതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞും ചൈനീസ് പ്രകോപനം; ഇരു രാജ്യങ്ങളും നാവികാഭ്യാസങ്ങളുമായി നേര്‍ക്കുനേര്‍ തുടരുന്നു

Britishmalayali
kz´wteJI³

ക്ഷിണ ചൈനാക്കടലില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ രണ്ടെണ്ണം വിന്യസിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം രംഗത്തെത്തി. വിമാനവാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ഉതകുന്ന ഡി എഫ്-21ഡി, ഡി എഫ്-26 തുടങ്ങിയ വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ ചൈനയുടെ പക്കല്‍ ഉണ്ടെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു. നേരത്തേ ചൈന ഈ മേഖലയില്‍ നാവികാഭ്യാസം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയുടെ രണ്ട് വിമാനവാഹിനി കപ്പലുകള്‍ വിവാദ വിഷയമായ ദക്ഷിണ ചൈനാക്കടലില്‍ സൈനികാഭ്യാസം നടത്തിയിരുന്നു.

അമേരിക്കക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രണ്ട് വിമാനവാഹിനികളും മിസൈല്‍ ഉപയോഗിച്ച് ചൈനക്ക് എളുപ്പത്തില്‍ നശിപ്പിക്കാന്‍ സാധിക്കും എന്നും ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് ഭീഷണി മുഴക്കി. ദക്ഷിണ ചൈനാക്കടല്‍ പൂര്‍ണ്ണമായും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണെന്നും അവിടെ അമേരിക്കന്‍ വിമാനവാഹിനികള്‍ നടത്തുന്ന ഏതൊരു പ്രകടനവും എയര്‍ക്രാഫ്റ്റ് കാരിയര്‍ മിസൈല്‍ ഉള്‍പ്പടെയുള്ള വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ സ്വന്തമായുള്ള പി എല്‍ എ യുടെ ഔദാര്യത്തിലാണെന്നും ഗ്ലോബല്‍ ടൈംസ് എഴുതുന്നു.

കൊറോണ വൈറസ് മുതല്‍ വ്യാപാരം, ഹോങ്കോംഗ് തുടങ്ങി എല്ലാ വിഷയങ്ങളിലും ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത് അത് കൂടുതല്‍ പരിതാപകരമാക്കിയതിന് അമേരിക്കയും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സ്വതന്ത്രവും, ഏവര്‍ക്കും പ്രാപ്യമായതുമായ ഒരു ഇന്‍ഡോ-പസഫിക് സമുദ്രമേഖലയ്ക്ക് വേണ്ടിയാണ് യുഎസ്എസ് നിമിറ്റ്സ്, യുഎസ് എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനികള്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതും നാവികാഭ്യാസങ്ങള്‍ നടത്തുന്നതും എന്ന് ഒരു പ്രസ്താവനയിലൂടെ അമേരിക്കന്‍ നേവി വ്യക്തമാക്കി.

900 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ദക്ഷിണ ചൈനാക്കടലില്‍ കൃത്യമായി എവിടെയാണ് നാവികാഭ്യാസങ്ങള്‍ നടത്തിയത് എന്ന് അമേരിക്കന്‍ നേവി വ്യക്തമാക്കിയിട്ടില്ല. ഈ കടലിന്റെ 90 ശതമാനം ഭാഗത്തിനും ചൈന അവകാശവാദം ഉന്നയിച്ചിരിക്കുകയാണെങ്കിലും അയല്‍രാജ്യങ്ങള്‍ അത് സമ്മതിച്ചു കൊടുത്തിട്ടില്ല. തങ്ങളുടെ പങ്കാളികളും സഖ്യകകഷികളുമായ രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി തങ്ങള്‍ എക്കാലവും നിലകൊള്ളും എന്ന് വ്യക്തമാക്കുവാനും വേണ്ടിയാണ് ഇവിടെ തുടരുന്നതെന്ന് റിയര്‍ അഡ്മിറല്‍ ജോര്‍ജ്ജ് എം വികോഫ് പറഞ്ഞു.

റോണാള്‍ഡ് റീഗന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്ക് ഗ്രൂപ്പിന്റെ കമാന്‍ഡറായ വികോഫ് പക്ഷെ ചൈന നടത്തിയ നാവികാഭ്യാസത്തിനുള്ള പ്രതികരണമായാണ് അമേരിക്ക സൈനികാഭ്യാസം നടത്തിയതെന്ന വാദം നിഷേധിച്ചു. മേഖലയില്‍ സമാധാനം കെട്ടിപ്പടുക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നതാണ് ചൈന നടത്തിയ സൈനികാഭ്യാസം എന്ന് നേരത്തെ പെന്റഗണ്‍ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചൈന ഈ വിമര്‍ശനങ്ങള്‍ നിഷേധിക്കുകയും മേഖലയി അസ്വസ്ഥത വര്‍ദ്ധിക്കുന്നതിന് കാരണക്കാര്‍ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച്ചയാണ് വിയറ്റ്നാമും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന പരാസല്‍ ദ്വീപിന് സമീപം ജൂലായ് ഒന്നു മുതല്‍ അഞ്ചു ദിവസത്തെ സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചത്. വിയറ്റ്നാമും ഫിലിപ്പൈന്‍സും ചൈനയുടെ ഈ തീരുമാനത്തെ അപലപിക്കുകയും അത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന പറയുകയും ചെയ്തു. മാത്രമല്ല, അത്തരത്തില്‍ ഉള്ള ഒരു സൈനിക പ്രകടനം അയല്‍രാജ്യങ്ങളും ചൈനയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നവര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

സമൃദ്ധമായ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങള്‍ ഉള്ള മേഖലയില്‍ അയല്‍രാജ്യങ്ങളായ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ് വാന്‍, വിയറ്റ്നാം തുടങ്ങിയ അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പ്രകൃതിസമ്പത്തിന് മേല്‍ അവകാശം ഊട്ടിയുറപ്പിക്കുവാനാണ് ചൈന ശ്രമിക്കുന്നത് എന്ന് അമേരിക്ക കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category