1 GBP = 97.50 INR                       

BREAKING NEWS

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍; 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ ആവശ്യം ലോകാരോഗ്യ സംഘടന ഇത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും ശാസ്ത്രജ്ഞര്‍; എയര്‍കണ്ടീഷണറുകളില്‍ പുതിയ ഫില്‍റ്ററുകള്‍ ഘടിപ്പിക്കേണ്ടി വരും; ഇനിമുതല്‍ വീടിനകത്തും മാസ്‌ക് ധരിക്കേണ്ടി വന്നേക്കും

Britishmalayali
kz´wteJI³

നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിന് വായുവിലെ സൂക്ഷമകണങ്ങളില്‍ പറ്റിപ്പിടിച്ച് മുറികള്‍ക്കകത്തുള്ള മനുഷ്യരിലേക്കും പടരാം എന്ന് തെളിച്ച് പറയുന്നത്. അതായത്, വീടിനകത്ത് ഇരിക്കുമ്പോഴും സുരക്ഷക്കായി മാസ്‌ക് ധരിക്കണമെന്ന് ചുരുക്കം. ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കൊറോണ പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒരു മാറ്റം നിലവില്‍ വന്നാല്‍, അടച്ചുപൂട്ടിയ മുറികള്‍ക്കുള്ളില്‍ ഇരിക്കുന്നവര്‍ക്കും നിരവധി പെരുമാറ്റ നിയന്ത്രണങ്ങള്‍ ബാധകമായേക്കാം.

ഈ ശാസ്ത്രജ്ഞരുടെ നിഗമനം ശരിയാണെങ്കില്‍ ആളുകള്‍ മുറികള്‍ക്കുള്ളിലും മാസ്‌ക് ധരിക്കേണ്ടിവരും, സാമൂഹിക അകലം പാലിക്കുന്നെങ്കില്‍ കൂടി. മാത്രമല്ല, സ്‌കൂളുകള്‍, നഴ്സിംഗ് ഹോമുകള്‍, വീടുകള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ എയര്‍ കണ്ടീഷണറുകളില്‍ പുതിയ ഫില്‍ട്ടറുകള്‍ കൂടി ഘടിപ്പിക്കേണ്ടതായി വരും. മറ്റൊരു സാധ്യത, വൈറസ് ബാധയുള്ള സൂക്ഷമകണങ്ങളെ ഇല്ലാതെയാക്കാന്‍ അള്‍ട്രാ വയലറ്റ് ലൈറ്റ് ഉപയോഗിക്കുക എന്നതാണ്.

കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക്, മൂക്കില്‍ നിന്നും വായില്‍ നിന്നും പുറത്തേക്ക് വരുന്ന ചെറിയ ദ്രവകണങ്ങളില്‍ കൂടിയാണ് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മനുഷ്യര്‍ തുമ്മുകയോ, ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ദ്രവകണങ്ങള്‍ പുറത്ത് വന്ന് വായുവില്‍ കലരും. എന്നാല്‍, അടുത്ത ആഴ്ച്ച ഒരു ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു തുറന്ന കത്തില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് വായുവിലെ സൂക്ഷ്മ കണങ്ങള്‍ വഴിയും വൈറസ് പകരാം എന്ന് തെളിവുസഹിതംലോകാരോഗ്യ സംഘടനയുടെ മുന്നില്‍ എത്തിച്ചിരിക്കുകയാണ്.

എന്നാല്‍, ഇത്തരത്തില്‍ വായുവിലൂടെ കോവിഡ് പകരും എന്നതിന് മതിയായ തെളിവുകള്‍ ഇല്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി, കൊറോണാ വൈറസ് വായുവിലൂടെയും പകാരാന്‍ ഉള്ള സാധ്യത ഉണ്ടെന്ന കാര്യം തങ്ങള്‍ പരിഗണിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ. ബെനെഡെറ്റ അല്ലെഗ്രാന്‍സി പക്ഷെ അത് കൃത്യമായി സ്ഥാപിക്കുവാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

മതിയാകുന്നത്ര വൈറസുകള്‍ക്ക്, പിന്നീട് ഒരവസരത്തില്‍ മനുഷ്യന് ശ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കാന്‍ കഴിയുന്നത്ര സമയം വായുവില്‍ അതിജീവിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നടക്കുകയാണ്.കൊറോണ വൈറസിന് വായുവില്‍ മൂന്ന് മണിക്കൂര്‍ വരേയും പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്ന് ദിവസം വരെയും ജീവിക്കാനാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കണ്ടുപിടുത്തം മൂന്നാമതൊരു ഏജന്‍സി പുനഃപരിശോധിച്ചിരുന്നില്ല.

പിന്നീട് ഏപ്രിലില്‍ നടത്തിയ ഒരു പഠനത്തിലാണ് വൈറസിന് ആള്‍ക്കൂട്ടമുള്ളയിടങ്ങളിലെ അന്തരീക്ഷത്തില്‍ കുറേനേരം ജീവിക്കാനാകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇത്തരം അന്തരീക്ഷത്തിലെ സൂക്ഷകണങ്ങളില്‍ കയറിപ്പറ്റുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല വായുസഞ്ചാരം തീരെ കുറവായ ആശുപത്രികളിലെ ശുചിമുറികളിലും മറ്റും അന്തരീക്ഷത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസിന്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കാനാവുമെന്നും പിന്നീട് മാസ്‌ക് മാറ്റുമ്പോള്‍ വായുവിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാകുമെന്നും ഒരു അനുമാനം ഉയര്‍ന്നു വന്നു. മാത്രമല്ല, ആവശ്യത്തിന് വായു സഞ്ചാരമില്ലാത്ത മുറികളിലെ അന്തരീക്ഷത്തില്‍ ഈ വൈറസുകള്‍ക്ക് കൂടുതല്‍ന്‍ സമയം ജീവിക്കാനാകുമെന്നും ഒരു അനുമാനം ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുറികളില്‍ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category