1 GBP = 97.50 INR                       

BREAKING NEWS

ഭാര്യയുടെ വാക്കു കേട്ട് എടുത്തു ചാടിയ ഹാരിക്ക് ഇപ്പോള്‍ എല്ലാം നഷ്ടമായെന്ന നിരാശ; കൊറോണ സ്വപ്നങ്ങള്‍ കെടുത്തിയതോടെ മേഗനും നിരാശ; ബക്കിംങാം കൊട്ടാരം ഉപേക്ഷിച്ച് പോയ രാജദമ്പതികള്‍ പെട്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍; തല്ലിപ്പിരിയാതിരിക്കാന്‍ പ്രാര്‍ത്ഥന

Britishmalayali
kz´wteJI³

പെണ്‍ചൊല്ലുകേട്ടവന്‍ പെരുവഴിയിലെന്ന മലയാളം പഴഞ്ചൊല്ലിന് സമാനമായ ചൊല്ല് ഇംഗ്ലീഷില്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ഇപ്പോള്‍ ഹാരി രാജകുമാരന്‍ ഓര്‍ക്കുന്നത് ആ ചൊല്ലായിരിക്കും. മേഗന്റെ വാക്കുകള്‍ കേട്ട് കൊട്ടാരമുപേക്ഷിച്ച് പടിയിറങ്ങിയതില്‍ ഹാരി ഇപ്പോള്‍ ഖേദിക്കുകയാണെന്നാണ് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. കുടുംബബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ് പോരേണ്ടിവന്നതില്‍ അതിയായ ദുഃഖം ഹാരിക്കുണ്ടത്രെ. തന്റെ സ്വപ്നങ്ങള്‍ സഫലമാകാത്തതില്‍ മേഗനും കടുത്ത നിരാശയിലാണെന്ന് അറിയുന്നു.

ടൈലര്‍ ടൈലര്‍ പെറിയുടെ ആഡംബര ബംഗ്ലാവിലെ വാടകക്കാരായ രാജ ദമ്പതിമാര്‍ തങ്ങളുടെ ജീവിതത്തിലെ അതീവ ദുരിതപൂര്‍ണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ തങ്ങളുടെ പുതിയ ജീവിതത്തില്‍ അതീവ സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തീര്‍ത്തും നിരാശാബോധത്തിലാണ്ട മേഗന്‍ ഇപ്പോള്‍ ഏതുസമയവും നിശബ്ദയാണെന്നും ഈ വൃത്തങ്ങള്‍ പറയുന്നു.

രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ക്കുള്ള കടമകളില്‍ നിന്നും ഒഴിയുകയാണെന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് മാസത്തോടെ ഔദ്യോഗികമായി കടമകളില്‍ നിന്നും ഒഴിഞ്ഞ് കാനഡയിലെ വാന്‍കൂവര്‍ ദ്വീപിലേക്ക് പോവുകയായിരുന്നു. അവിടത്തെ ഹ്രസ്വകാല ജീവിതത്തിനു ശേഷം ഇവര്‍ മേഗന്റെ ജന്മസ്ഥലമായ ലോസേഞ്ചലസില്‍ സ്ഥിരതാമസം ആക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മേഗന്‍ എല്ലാവരില്‍ നിന്നും അകലം പാലിക്കുന്നതും, സ്വയം ഉള്ളിലേക്ക് വലിഞ്ഞ് ജീവിക്കുന്നതും കുടുംബത്തെ ആശങ്കപ്പെടുത്തുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഹാരി രാജകുമാരന്‍ തന്റെ തകര്‍ന്ന കുടുംബ ബന്ധങ്ങളേയോര്‍ത്തുള്ള അസ്വസ്ഥതയിലും. കഴിഞ്ഞ മാസം വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് തന്റെ ഉറ്റ സുഹൃത്തും മുന്‍ സ്‌റ്റൈലിസ്റ്റുമായ ജെസ്സിക്ക മള്‍റോണിയുമായുള്ള ബന്ധം മേഗന്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്.

മുന്‍ കാനഡ പ്രധാനമന്ത്രിയുടെ പുത്രഭാര്യയായ മള്‍റോണി, സാഷാ എക്സെറ്റര്‍ എന്ന ബ്ലോഗറും സ്‌റ്റൈലിസ്റ്റുമായ കറുത്തവര്‍ഗ്ഗക്കാരിയുടെ ജീവനോപാധികള്‍ ഇല്ലാതെയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സി ടി വിയിലെ ഗുഡ് മോര്‍ണീംഗ് അമേരിക്ക എന്ന പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു. അതിനു ശേഷം മള്‍റോണിയുടെ ഭര്‍ത്താവ് ബെന്‍ മള്‍റോണിയും സി ടി വിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഈ സംഭവത്തോടെ മള്‍റോണിയുമായുള്ള ബന്ധം ഉപേക്ഷിച്ച മേഗന്‍ ഇപ്പോള്‍ എല്ലാവരില്‍ നിന്നും അകന്ന് ഒറ്റക്ക് കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ രാജദമ്പതിമാര്‍ വലിയ രീതിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച സസ്സെക്സ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഈ ചാരിറ്റി സംരംഭം നിര്‍ത്തിവയ്ക്കുവാനും ഇതിനായി രൂപീകരിച്ച ഫൗണ്ടേഷന്‍ പിരിച്ചുവിടാനുമായി ഇവര്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി കഴിഞ്ഞു എന്നാണ്. ഹാരിയുടെ സ്വപ്ന പദ്ധതിയായ എക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ട്രാവലിസ്റ്റില്‍ ആയിരിക്കും ഇനി ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നറിയുന്നു.

തികച്ചും സ്വതന്ത്രമായി രൂപീകരിച്ചിട്ടുള്ള ഈ കമ്പനി, കൊറോണ മൂലം തകര്‍ന്ന വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സഹായിക്കും എന്ന് കരുതപ്പെടുന്നു. ഹാരിക്കും മേഗനും അവരുടെ ബ്രാന്‍ഡിംഗുകളില്‍ ''റോയല്‍'' എന്ന വാക്ക് ഉപയോഗിക്കുവാന്‍ സാധിക്കില്ലെന്ന ബ്രിട്ടീഷ് രാജ്ഞിയുടെ തീരുമാനം കൂടിയുണ്ട്, സസ്സെക്സ് റോയല്‍ ഫൗണ്ടേഷന്‍ എന്ന പേരിട്ടിരുന്ന ചാരിറ്റി സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിന് പിന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category