1 GBP = 97.50 INR                       

BREAKING NEWS

ഹാപ്പി ബര്‍ത്ത്ഡേ എന്‍എച്ച്എസ്; ആശംസകളുമായി കേറ്റ് രാജകുമാരി എത്തിയത് എന്‍എച്ച്എസ് നിറമുള്ള വസ്ത്രം അണിഞ്ഞ്; 72-ാ0 ജന്മദിനം ആഘോഷിക്കുന്ന ബ്രിട്ടീഷ് ആരോഗ്യ വകുപ്പിന് എങ്ങും ആശംസകള്‍; നന്ദി പറഞ്ഞ് അനേകായിരം മലയാളികള്‍; അനുമോദനങ്ങളുടെ കരഘോഷങ്ങളുമായി ബ്രിട്ടന്‍ ജനത

Britishmalayali
kz´wteJI³

ന്‍എച്ച്എസിന്റെ നീല നിറത്തിലുള്ള വസ്ത്രവുമണിഞ്ഞ് കേറ്റ് രാജകുമാരിയും വില്യം രാജകുമാരനും തങ്ങളുടെ നോര്‍ഫോക്ക് ഗൃഹത്തിന് സമീപമുള്ള എന്‍എച്ച്എസ് ആശുപത്രിയിലെത്തിയപ്പോള്‍ അത് മലയാളികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിമാനത്തിന്റെ നിമിഷമായി. ബ്രിട്ടന്‍ ഈ നൂറ്റാണ്ടില്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയെ ആത്മാര്‍ത്ഥമായി നേരിട്ട എന്‍എച്ച്എസിനേയും എന്‍എച്ച്എസ് ജീവനക്കാരേയും അഭിനന്ദിക്കുക കൂടിയാണ് കിംഗ്സ് ലിന്നില്‍ ഉള്ള ക്യുന്‍ എലിസബത്ത് ആശുപത്രി സന്ദര്‍ശിക്കുക വഴി കേറ്റ് രാജകുമാരി ചെയ്തത്. ഇത് എന്‍എച്ച്എസിന്റെ 72-ാ0 പിറന്നാള്‍ ആഘാഷങ്ങള്‍ക്ക് തുടക്കം.

മലയാളികള്‍ക്ക് ഏറെ ബന്ധമുള്ള ഒന്നാണ് ബ്രിട്ടനിലെ എന്‍എച്ച്എസ്. മറ്റേതൊരു ബ്രിട്ടീഷ് പൗരനേയോ, ബ്രിട്ടനിലെ താമസക്കാരനേയോ പോലെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭിക്കുന്നു എന്നത് മാത്രമല്ല ഈ ബന്ധം. മലയാളികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് കൂടിയാണ് എന്‍എച്ച്എസ്. നഴ്സുമാരായും മറ്റും ആയിരക്കണക്കിന് മലയാളികളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്.

വെളുത്ത കോളറുള്ള നീല ഷര്‍ട്ട് അണിഞ്ഞെത്തിയ കേറ്റ്, ആശുപത്രിയിലെ ജീവനക്കാരെ നേരിട്ട് കണ്ട് സംസാരിക്കുകയുണ്ടായി. വൈകിട്ട് അഞ്ചരമണിയോടെയാണ് രാജകുമാരി ആശുപത്രി സന്ദര്‍ശനത്തിനെത്തിയത്. വില്യം രാജകുമാരനും ഇന്നലത്തെ ദിവസത്തിന്റെ നിറമായ നീലനിറമുള്ള സ്യുട്ടാണ് ധരിച്ചിരുന്നത്. ഈ നിറം ഇപ്പോള്‍ എന്‍എച്ച്എസിന്റെ പ്രതീകമായി കഴിഞ്ഞിരിക്കുന്നു. ധീരതയുടേയും സമര്‍പ്പണ മനോഭാവത്തിന്റെയും ആത്മാര്‍ത്ഥതയുടെയും നിറമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയ കാലത്ത് ഏകദേശം 450 ഓളം രോഗികളെ ചികിത്സിച്ച ക്യുന്‍ എലിസബത്ത് ആശുപത്രിയിലെ ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും തമാശകള്‍ പറഞ്ഞും അവരുടെ സുഖവിവരം അന്വേഷിച്ചുമെല്ലാം രാജകുമാരനും രാജകുമാരിയുംഅവിടെ ഏറെ നേരം ചെലവഴിച്ചു. പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യഘട്ടത്തില്‍, തന്റെ കുട്ടികളില്‍ നിന്നുവരെ അകന്നു നിന്ന് രണ്ട് മാസക്കാലം തുടര്‍ച്ചയായി വാര്‍ഡുകളില്‍ ജോലി ചെയ്ത നഴ്സ് സൂസി വോഗനേയും അവര്‍ കണ്ടു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം മക്കളെ കണ്ടുമുട്ടിയ മുഹൂര്‍ത്തം ചിത്രീകരിച്ച സൂസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു രാജകുമാരിയെ നേരിട്ട് കാണുവാന്‍ തന്റെ മക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ സൂസിയുടെ ആഗ്രഹം കേറ്റ് നിറവേറ്റി. ആശുപത്രി സന്ദര്‍ശനത്തിനിടയില്‍ ഒമ്പതുവയസ്സുകാരി ബെല്ലയും ഏഴ് വയസ്സുകാരി ഹെറ്റിയും രാജകുമാരിയെ നേരില്‍ കണ്ട് സംസാരിച്ചു.

എന്‍എച്ച്  എസിന്റെ എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നിരവധി എന്‍എച്ച്എസ് ജീവനക്കാരെ കണ്ടു. കൊറോണ ബാധിതനായി സെയിന്റ് തോമസ് ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ ബോറിസിനെ ചികിത്സിച്ചിരുന്ന നഴ്സുമാരായ ലുയിസ് പിറ്റര്‍മ, ജെന്നി മെക് ഗീ, ഡോക്ടര്‍ നിക്ക് പ്രൈസ് എന്നിവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കൊറോണക്കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്‍എച്ച്എസ് ജീവനക്കാരും കെയറര്‍ മാരും കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

സെയിന്റ് തോമസ് ആശുപത്രിയില്‍ തന്നെ ചികിത്സിച്ചവര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആതിഥേയത്വം അരുളാന്‍ ആയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറേ മാസങ്ങളായിട്ട് മാത്രമല്ല, കഴിഞ്ഞ എഴുപത്തി രണ്ട് വര്‍ഷങ്ങളായി എന്‍എച്ച്എസ് അതുല്യ സേവനമാണ് നല്‍കുന്നതെന്നും പ്രകീര്‍ത്തിച്ചു. നേരത്തേ അദ്ദേഹവും ക്ലാപ്പ് ഫോര്‍ കെയറേഴ്സ് സ്ഥപക അന്നേമാരീ പ്ലാസും എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആദരസൂചകമായ കരഘോഷത്തിന് നമ്പര്‍ 10 ന്റെ പടിവാതില്‍ക്കല്‍ നേതൃത്വം നല്‍കിയിരുന്നു.

തന്റെ നൂറാം പിറന്നാളിന് വീടിനു ചുറ്റും നൂറുവട്ടം നടന്ന് എന്‍എച്ച്എസിനുവേണ്ടി സംഭാവനകള്‍ സ്വീകരിച്ച് പ്രശസ്തനായ രണ്ടാം ലോകമഹായുദ്ധ പോരാളി കാപ്റ്റന്‍ സര്‍ ടോം മൂറെയും തന്റെ വീടിന് മുന്നില്‍ നിന്ന് കരഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടയില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി, ഗുഡ് മോര്‍ണിംഗ് ബ്രിട്ടന്‍ അവതാരകയായ കേറ്റ് ഗാരെവെയുടെ ഭര്‍ത്താവ് അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു എന്ന വാര്‍ത്ത കേറ്റ് പുറത്തുവിട്ടു. കൊറോണാ ബാധയേ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി അബോധാവസ്ഥയിലായിരുന്നു അവരുടെ ഭര്‍ത്താവ്. തന്റെ ഭര്‍ത്താവ് അബോധാവസ്ഥയില്‍ തുടരുമ്പോഴും സ്ഥിരമായി ക്ലാപ് ഫോര്‍ കെയറേഴ്സ് പരിപാടിയില്‍ പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു കേറ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category