1 GBP = 97.30 INR                       

BREAKING NEWS

ബാന്‍ഡ് 5 മുതല്‍ 9 വരെയുള്ള നഴ്സിംഗ് റോളുകളില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ ഉണ്ട്? ശമ്പളം കണക്ക് കൂട്ടുന്നത് എങ്ങനെ? യുകെയിലെ മലയാളി നഴ്സുമാരുടെ ഈ വര്‍ഷത്തെ ശമ്പളത്തില്‍ ഓരോ ബാന്‍ഡിലും എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടോ?

Britishmalayali
kz´wteJI³

ലയാളികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകള്‍ ഉള്ളത് ആരോഗ്യ മേഖലയിലാണ്. കോവിഡ് പ്രതിസന്ധിയില്‍ തളരാത്ത ഒരു മേഖലയും ഇതുമാത്രം. കോവിഡാനാന്തര ബ്രിട്ടനില്‍ ആരോഗ്യ രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുമുണ്ട്. ഇതില്‍ നഴ്‌സ് ജോലികള്‍ക്ക് വിവിധ തലത്തില്‍ ഉള്ളവരെയാണ് ആവശ്യം. ബാന്‍ഡ് 5 മുതല്‍ ബാന്‍ഡ് 9 വരെ വിവിധ തലങ്ങളില്‍ ഉള്ള നഴ്‌സുമാര്‍ക്ക് ആവശ്യമായ യോഗ്യതകളും, പ്രവര്‍ത്തി പരിചയവും അതുപോലെ അവര്‍ക്ക് ലഭിക്കുന്ന വേതനവും വ്യത്യസ്തമാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ തുടര്‍ന്ന് വായിക്കുക.

പുതിയതായി യോഗ്യത നേടിയ എന്‍ എം സി രജിസ്ട്രേഡ് നഴ്സുമാര്‍ ആരംഭിക്കുന്നത് ബാന്‍ഡ് 5 നഴ്സ് ആയിട്ടാണ്. അതേസമയം ഏറ്റവും അധികം യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ള നഴ്സിംഗ് കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് എന്നിവര്‍ക്ക് ശമ്പള സ്‌കെയിലില്‍ ഏറ്റവും ഉയരത്തിലുള്ള ബാന്‍ഡ് 9 വരെ ഉയരാവുന്നതാണ്. ഓരോ ബാന്‍ഡിലും പ്രവര്‍ത്തി പരിചയത്തെ അടിസ്ഥാനമക്കി വ്യത്യസ്ത ശമ്പളമാണുള്ളത്. അതുപോലെ പ്രവര്‍ത്തി പരിചയം, തുടര്‍പഠനം എന്നിവയിലൂടെ ഓരോരോ ബാന്‍ഡിലായി ഉയരാവുന്നതുമാണ്.

ബാന്‍ഡ് 5 ശമ്പളവും റോളുകളും
പുതിയതായി നഴ്സിംഗില്‍ യോഗ്യത നേടിയവരെയാണ് ബാന്‍ഡ് 5 നഴ്സായി നിയമിക്കുന്നത്. 2020 ഏപ്രിലില്‍ കണക്കനുസരിച്ച് ഒരു ബാന്‍ഡ് 5 നഴ്സിന് ലഭിക്കുന്ന ശമ്പളം പ്രതിവര്‍ഷം 24,907 പൗണ്ടാണ്. 2 മുതല്‍ 4 വരെ പ്രവര്‍ത്തിപരിചയമുള്ള ഒരു ബാന്‍ഡ് 5 നഴ്സിന് 26,970 വരെ ലഭിക്കും. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ബാന്‍ഡ് 5 നഴ്സുമാരുടെ ശമ്പളം പ്രതിവര്‍ഷം 30,615 പൗണ്ടാണ്.

ബാന്‍ഡ് 6 ശമ്പളവും റോളുകളും
സീനിയര്‍ നഴ്സുമാര്‍, ഡെപ്യുട്ടി വാര്‍ഡ് മാനേജര്‍, ഹെല്‍ത്ത് വിസിറ്റര്‍, വിവിധ സ്പെഷ്യലിസ്റ്റ് നഴ്സുമാര്‍ എന്നിവരാണ് ബാന്‍ഡ് 6 വിഭാഗത്തില്‍ വരുന്നത്. ഇവര്‍ക്ക് ആരംഭത്തില്‍ പ്രതിവര്‍ഷം 31,365 പൗണ്ട് ആയിരിക്കും. 7 വര്‍ഷത്തില്‍ അധികം പ്രവര്‍ത്തി പരിചയമുള്ള ബാന്‍ഡ് 6 നഴ്സിന് പ്രതിവര്‍ഷം 37,890 പൗണ്ട് വരെ ലഭിക്കാം. ബാന്‍ഡ് 6 നഴ്സുമാര്‍ക്കും അതിന് മുകളിലുള്ളവര്‍ക്കും പ്രത്യേക നൈപുണ്യങ്ങള്‍, യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം എന്നിവ കൂടിയ തോതില്‍ ആവശ്യമാണെന്നത് ഓര്‍ക്കുക.

ബാന്‍ഡ് 7 ശമ്പളവും റോളുകളും
വാര്‍ഡ് മാനേജര്‍, എമര്‍ജന്‍സി നഴ്സ് പ്രാക്ടീഷണേഴ്സ്, ക്ലിനിക്കല്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവരുടെ ആരംഭത്തിലെ ശമ്പളം പ്രതിവര്‍ഷം 38,890 പൗണ്ടായിരിക്കും. 7 വര്‍ഷത്തില്‍ അധികം പ്രവര്‍ത്തി പരിചയം ഈ തലത്തില്‍ ഉള്ളവര്‍ക്ക് 44,503 പൗണ്ട് വരെ ലഭിക്കും. അത്യധികം സ്പെഷ്യലൈസ്ഡായ അറിവ് ആവശ്യമായ ഒരു തലമാണിത്. പ്രവര്‍ത്തിപരിചയവും ആവശ്യമാണ് കാരണം ഇവര്‍ക്ക് ഉത്തരവാദിത്തം കൂടുതലാണ്.

ബാന്‍ഡ് 8 ഉം 9 ഉം
എന്‍ എച്ച് എസിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയിലുള്ള ഈ ബാന്‍ഡിംഗുകളില്‍ വളരെ കുറവ് തസ്തികകളേയുള്ളു. മോഡേണ്‍ മാട്രണ്‍, ചീഫ് നഴ്സ്, കണ്‍സള്‍ട്ടന്റ് എന്നിവരാണ് ഈ വിഭാഗങ്ങളില്‍ പെടുന്നത്. ഇവരുടെ തുടക്കത്തിലെ ശമ്പളം പ്രതിവര്‍ഷം 45,753 പൗണ്ട് ആയിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 87,754 പൗണ്ടായി ഉയരും. ഇത് ബാന്‍ഡ് 8 ന്റെ വിശദാംശമാണ്. അതേസമയം ബാന്‍ഡ് 9 ല്‍ ആരംഭ ശമ്പളം 91,004 ആയിരിക്കും എന്നു മാത്രമല്ല ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 1,00,000 പൗണ്ട് എന്ന നിലയിലേക്ക് ഉയരുകയും ചെയ്യും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category