1 GBP = 98.20 INR                       

BREAKING NEWS

ബ്രിട്ടനില്‍ ജീവിക്കുന്ന സകലര്‍ക്കും 500 പൗണ്ടിന്റെ ഷോപ്പിംഗ് വൗച്ചര്‍ കിട്ടുമോ? മുതിര്‍ന്നവര്‍ക്ക് 500ന്റെയും കുട്ടികള്‍ക്ക് 250ന്റെയും വൗച്ചറുകള്‍ നല്‍കി രാജ്യത്തെ രക്ഷിക്കണമെന്ന് വിദഗ്ദര്‍; ബുധനാഴ്ച ബജറ്റിന് തുല്യമായ പ്രഖ്യാപനം നടത്തുന്ന ഋഷിയുടെ മനസ്സറിയാന്‍ ബ്രിട്ടന്‍

Britishmalayali
kz´wteJI³

ദ്ദേശ വിപണികളെ കരകയറ്റുവാന്‍ ബ്രിട്ടനില്‍ താമസിക്കുന്ന എല്ലാവര്‍ക്കും 500 പൗണ്ടിന്റെ ഷോപ്പിംഗ് വൗച്ചര്‍ നല്‍കണമെന്ന് ഒരു കൂട്ടം വിദഗ്ദര്‍ ചാന്‍സലര്‍ ഋഷി സുനകിനോട് ആവശ്യപ്പെട്ടു. ചാന്‍സലര്‍ ഋഷി സുനകിനെ സന്ദര്‍ശിച്ച റെസൊലൂഷന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ ഏകദേശം 30 ബില്ല്യണ്‍ പൗണ്ടിന്റെ വൗച്ചറുകള്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. കൊറോണയില്‍ തകര്‍ന്നടിഞ്ഞ തദ്ദേശ വിപണി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇത് സഹായിക്കും എന്നാണ് ഫൗണ്ടേഷന്‍ അധികൃതര്‍ അവകാശപ്പെടുന്നത്. ഇവര്‍ നിര്‍ദ്ദേശിച്ച വൗച്ചറുകള്‍ ചില്ലറ വില്പന മേഖല, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ഉപയോഗിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തിലൊരു നയം തദ്ദേശ വിപണിയെ ഉയര്‍ത്തുകയും അതുവഴി സ്ഥാപനങ്ങള്‍ക്കും അതിലെ ജീവനക്കാര്‍ക്കും ഒരു താങ്ങായി മാറുകയും ചെയ്യുമെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. ഇന്ന് സഹായം ഏറെ ആവശ്യമുള്ള മൂന്ന് മേഖലകളിലാണ് ഇത് നല്‍കുന്നത്. ഈ വരുന്ന ബുധനാഴ്ച്ച, കൊറോണയില്‍ തകര്‍ന്ന സമ്പദ്ഘടന പുനര്‍ജ്ജീവിപ്പിക്കുവാനുള്ള നയങ്ങള്‍ പ്രഖ്യാപിക്കുവാനിരിക്കുകയാണ് ചാന്‍സലര്‍ ഋഷി സുനക്.

ജോബ് റെട്ടെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഇതുവരെ 9.3 മില്ല്യണ്‍ ജോലിക്കാര്‍ക്കായി 25.5 ബില്ല്യണ്‍ പൗണ്ടാണ് ദശലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ ക്ലെയിം ചെയ്തിരിക്കുന്നത്. ഒക്ടോബറില്‍ ഈ പദ്ധതി അവസാനിക്കുന്നതിന് മുന്‍പായി ഏകദേശം 60 ബില്ല്യണ്‍ തുക ഈ പദ്ധതിക്കായി ചെലവിടേണ്ടതായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂട്ടമായ തൊഴില്‍ നഷ്ടം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്. വേതനത്തിന്റെ 80 ശതമാനം വരെ എന്നാല്‍ മാസം 2500 പൗണ്ട് എന്ന പരിധിയില്‍ ഫര്‍ലോയില്‍ ഉള്ള ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

ഇതിനിടയില്‍ കോവിഡ് 19 പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ വിലയിരുത്തുന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ ഋഷി സുനക്, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പടെ സര്‍ക്കാരിലുള്ള മറ്റെല്ലാവരേക്കാള്‍ മുന്നിലെത്തി. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള സുപ്രധാന നയങ്ങള്‍ ബുധനാഴ്ച്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ അഭിപ്രായ സര്‍വേയുടെ ഫലം പുറത്തുവന്നത്.

സുനകിന്റെ കോമണ്‍സിലെ അതുല്യമായ പ്രകടനങ്ങളും സ്പെഷ്യല്‍ കോവിഡ് പ്രസ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതിലെ മികവും പിന്നെ സാമ്പത്തിക സഹായത്തിനുള്ള എമര്‍ജന്‍സി പാക്കേജുകള്‍ പ്രഖ്യാപിച്ച നടപടിയുമെല്ലാമാണ് അദ്ദേഹത്തെ മറ്റുള്ളവരെ പിന്തള്ളി മുന്നിലെത്താന്‍ സഹായിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category