1 GBP = 97.30 INR                       

BREAKING NEWS

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ബോണ്‍മൗത്തിലെ സജീവ സാന്നിധ്യമായിരുന്ന ഷാജി ആന്റണിയ്ക്ക് ഇന്ന് വിട ചൊല്ലും; സംസ്‌കാരം ചാര്‍മിന്‍സ്റ്റര്‍ സെമിത്തേരിയില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ബോണ്‍മൗത്ത് മലയാളി ഷാജി ആന്റണിയുടെ സംസ്‌കാരം ഇന്ന്. രാവിലെ പത്തു മണി മുതല്‍ 11 മണി വരെ ക്രിസ്റ്റ് ദി കിങ് ചര്‍ച്ചില്‍ പൊതുദര്‍ശനവും തുടര്‍ന്ന് ചാര്‍മിന്‍സ്റ്റര്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഡ്രസ് കോഡ് ഒന്നും തന്നെയില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കോട്ടയം ചെങ്ങളം സ്വദേശിയായ ഷാജി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബോണ്‍മൗത്തിലെ സജീവ മലയാളി സാന്നിധ്യമാണ്.

ജൂണ്‍ 26നാണ് ഷാജി ആന്റണി മരണത്തിനു കീഴടങ്ങിയത്. മരണം സംഭവിക്കുന്നതിനു തൊട്ടു മുന്‍പും അദ്ദേഹം സുഹൃത്തുക്കളുമായി വിശേഷം പങ്കുവച്ചിരുന്നതായി പറയപ്പെടുന്നു. അന്‍പതില്‍ അധികം മലയാളി കുടുംബങ്ങള്‍ മാത്രം ഈ പ്രദേശത്ത് ഉള്ളതിനാല്‍ ഏവര്‍ക്കും പരസ്പര അറിയാവുന്നവരുമാണ്. അതിനാല്‍ തന്നെ മരണം സൃഷ്ടിച്ച ഞടുക്കവും ആഘാതവും വലുതാണ്.

ഈ പ്രദേശത്തെ മലയാളി സംഘടനായ ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ അടുത്തകാലം സജീവമായിരുന്നു ഷാജിയും കുടുംബവും. പള്ളിക്കാര്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമായ ഏതുകാര്യത്തിനും ഷാജി ഒപ്പമുണ്ടായിരുന്ന അനുഭവവുമാണ് ഇപ്പോള്‍ ഉറ്റ സുഹൃത്തുക്കള്‍ പങ്കിടുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള പ്രയാസങ്ങള്‍ ആരുമായും അദ്ദേഹം പങ്കുവച്ചിരുന്നില്ല എന്നതിനാല്‍ തികച്ചും സംതൃപ്ത കുടുംബം എന്ന നിലയിലാണ് ഏവരും കണ്ടിരുന്നതും. അത്തരം പരസ്പര ബഹുമാനം അവസാന നാള്‍ വരെ ഷാജി കാത്തു സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.

യൗവനത്തില്‍ എത്തിയ മൂത്തമകനും കൗമാര പ്രായക്കാരനായ കുട്ടിയുമാണ് 55 വയസുകാരനായ ഷാജിക്ക് ഉണ്ടായിരുന്നത്. ഭാര്യ ബേണ്‍മൗത്ത് ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. റോയല്‍ മെയില്‍ സോര്‍ട്ടിങ് സെന്ററില്‍ ജീവനക്കാരനായിരുന്ന ഷാജി കഴിഞ്ഞ ദിവസവും ജോലിക്ക് എത്തിയിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

ഏതാനും വര്‍ഷം മുന്‍പ് വരെ ഡിഎംഎയുടെ സജീവ അംഗം ആയിരുന്ന ഷാജിയുടെ മരണത്തില്‍ തങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അസോസിയേഷന്‍ എക്സിക്യൂട്ടീവിനു വേണ്ടി റെമി ജോസഫ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്. ഷാജിയുടെ മരണം ബേണ്‍മൗത്ത് മലയാളികള്‍ക്ക് മറക്കാനാകാത്ത ഓര്‍മയായി നിലനില്‍ക്കുമെന്നും ഡിഎംഎ സന്ദേശം വ്യക്തമാക്കിയിട്ടുണ്ട്.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Christ The King Church, 46 Durbells Avenue, BH11 9EH

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category