1 GBP = 97.30 INR                       

BREAKING NEWS

മൂന്ന് മാസത്തെ വീട്ടുതടങ്കലില്‍ നിന്നുള്ള മോചനം ആഘോഷമാക്കി ബ്രിട്ടീഷുകാര്‍; തുണിയഴിച്ചിട്ടും കള്ളടിച്ചും തെരുവുനീളെ അഴിഞ്ഞാടി പതിനായിരങ്ങള്‍; ലണ്ടനില്‍ പലയിടങ്ങളും വീണ്ടും അടച്ചുപൂട്ടി പോലീസ്; ഇന്നലെ 22 പേര്‍ മാത്രം മരിച്ചതിന്റെ ഗുണം നഷ്ടമായേക്കും

Britishmalayali
kz´wteJI³

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സോഷ്യല്‍ ഡ്രിങ്കിംഗ് ആയി മാറുകയും ആഘോഷങ്ങള്‍ പാതിരാത്രി കഴിഞ്ഞ് നീളുകയും ചെയ്തതോടെ ലണ്ടനിലെ പലയിടങ്ങളും പോലീസിന് അടച്ചുപൂട്ടേണ്ടതായി വന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പബ്ബുകളും ബാറുകളും നിറഞ്ഞുകവിഞ്ഞു. കൊറോണയുടെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വകവയ്ക്കാതെ പാര്‍ക്കുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ആഘോഷങ്ങളുമായി ജനങ്ങള്‍ ഒത്തുകൂടി. നിയമ വിരുദ്ധമായി നടത്തിയ ചില സംഗീത പാര്‍ട്ടികള്‍ നിര്‍ത്തുവാനുള്ള ശ്രമത്തിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ പല മേഖലകളും ''ഡിസ്പേഴ്സല്‍ ഓര്‍ഡറി''ന് കീഴിലാക്കി.

ലോക്ക്ഡൗണ്‍ ഇളവിന് ശേഷമുള്ള രണ്ടാമത്തെ ദിവസമാണ് നോര്‍ത്ത് ഈസ്റ്റ് ലണ്ടന്‍ അടച്ചുപൂട്ടുന്നത്. സൂപ്പര്‍ സാറ്റര്‍ഡേ എന്ന് ഓമനപ്പേരിട്ട ലോക്ക്ഡൗണ്‍ ഇളവ് ആഘോഷിക്കുവാന്‍ ഒത്തുകൂടിയവര്‍ പല നിയന്ത്രണങ്ങളും തെറ്റിച്ചതാണ് അടച്ചുപൂട്ടുവാനുള്ള കാരണം. ലക്ഷക്കണക്കിന് പിന്റുകള്‍ തീര്‍ന്ന ആദ്യ ദിവസത്തെ രാത്രിയില്‍ തന്നെ മദ്യപിച്ചുള്ള വഴക്കുകളും, ശര്‍ദ്ദിയും എല്ലാം ബ്രിട്ടനിലെ രാത്രി ജീവിതത്തിലേക്ക് തിരിച്ചുവന്നു. സാമൂഹിക അകലം എന്നത് എന്നോ കേട്ട് മറന്ന കഥയായിത്തീര്‍ന്നു. ഇതേ അവസ്ഥ രണ്ടാം ദിവസവും തുടര്‍ന്നപ്പോഴാണ് അടച്ചുപൂട്ടല്‍ പോലുള്ള കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായത്.

മദ്യപിച്ച് ആക്രോശിച്ചിരുന്നവര്‍, തല്ലുകൂടിയവര്‍, തുണിയഴിച്ച് നടുറോഡില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചവര്‍ എന്നിങ്ങനെ നൂറുകണക്കിന് പേരെ കൈകാര്യം ചെയ്യേണ്ടതായി വന്നു ലണ്ടന്‍ പോലീസിന്. മദ്യപിച്ചാല്‍ പിന്നെ സാമൂഹിക അകലം പാലിക്കാനാകിലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് എന്നും പോലീസ് പറയുന്നു. ബാറുകള്‍ക്ക് അകത്തും പുറത്തും ഇരുന്ന് ജനങ്ങള്‍ മദ്യപിച്ചിരുന്നതും സാമൂഹിക അകലം പാലിക്കാതെയായിരുന്നു. ഇതിനെ തുടര്‍ന്ന് കൊറോണയുടെ രണ്ടാം വരവിനുള്ള സാധ്യതയും ഈ രംഗത്തെ വിദഗ്ദര്‍ തള്ളിക്കളയുന്നില്ല.

കൊറോണയുടെ രണ്ടാം വരവിന്റെ ആശങ്കകള്‍ക്കിടയിലാണ് ഇന്നലെ ബ്രിട്ടനില്‍ ആകെ 22 കോവിഡ് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന വിവരം പുറത്തുവന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള ഞായറാഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. എന്നിരുന്നാലും ആശങ്കയുടെ നിഴലിലായ ബ്രിട്ടന് ഇത് തീരെ ആശ്വാസം നല്‍കുന്നില്ല. ഇന്നലെ 2,85, 416 പരിശോധനകളാണ് നടത്തിയത്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധനകള്‍ ഉള്‍പ്പടെയാണിത്. ഇതില്‍ 516 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്നലെ എന്‍ എച്ച് എസ് 18 മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ ലണ്ടനില്‍ നിന്നും ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗത്ത് വെസ്റ്റിലും കോവിഡ് മരണങ്ങള്‍ ഉണ്ടായില്ല. ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ മരണവും മിഡ്ലാന്‍ഡ്സില്‍ 5 മരണങ്ങളും സൗത്ത് ഈസ്റ്റില്‍ 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബ്രിട്ടനിലെ കോവിഡ് മരണനിരക്കും രോഗവ്യാപന നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന ലോക്ക്ഡൗണ്‍ ഇളവിലെ ആഘോഷങ്ങള്‍ ബ്രിട്ടനിലാകെ ഭീതിയുടെ നിഴല്‍ വിരിച്ചിരിക്കുകയാണ്. മദ്യപിച്ച് വഴിയരുകില്‍ തല്ലുകൂടുകയും തുണിയുരിഞ്ഞാടുകയും ചെയ്തവര്‍ കൊറോണയെ വീണ്ടും സ്വാഗതം ചെയ്യുന്നു എന്നാണ് പ്രമുഖ ആരോഗ്യ വിദഗ്ദര്‍ ഇതിനെ കുറിച്ച് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category