1 GBP = 97.30 INR                       

BREAKING NEWS

അമേരിക്കയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് 32 പേരെ വെടിവെച്ച് കൊന്ന്; പ്രധാന നഗരങ്ങളിലെല്ലാം പടര്‍ന്നു പിടിച്ച അക്രമസംഭവങ്ങള്‍ അമേരിക്കയെ നയിക്കുന്നത് മറ്റൊരു ദുരന്തത്തിലേക്ക്; ഇനിയുമടങ്ങാത്ത കൊറോണയുടെ താണ്ഡവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിച്ചുകൊണ്ട് അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍

Britishmalayali
kz´wteJI³

അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട സംഭവം രാജ്യത്താകമാനം ചുരുങ്ങിയത് 32 പേരുടെയെങ്കിലും മരണത്തില്‍ കലാശിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും അധികം അക്രമസംഭവങ്ങള്‍ അരങ്ങേറിയ ചിക്കാഗോ നഗരത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 63 പേര്‍ക്ക് പരിക്ക്പറ്റിയിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് കുട്ടികളൂം ഉള്‍പ്പെടുന്നു. അതേസമയം ന്യുയോര്‍ക്ക് നഗരത്തില്‍ ചുരുങ്ങിയത് ആറു പേരെങ്കിലും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 44 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മെംഫിസ്, ഒമാഹ, ക്ലീവ്ലാന്‍ഡ്, നോര്‍ത്ത് കരോലിന തുടങ്ങിയ മറ്റനേകം നഗരങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷം അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞു. ബ്രോങ്ക്സില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിലേക്ക് വെടിവച്ചതില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ച ആരംഭിച്ച അക്രമ സംഭവങ്ങള്‍ ഇന്നലേയും തുടര്‍ന്നപ്പോള്‍ ന്യുയോര്‍ക്കില്‍ 14 വയസ്സുള്ള ഒരു കുട്ടിക്കും വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. മാന്‍ഹട്ടനിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

അതേ സമയം ചിക്കാഗോയില്‍ മരണമടഞ്ഞ ഏഴു വയസ്സുകാരി തന്റെ മുത്തശ്ശിയുടെ വീടിന് മുന്നില്‍ കളിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയിലാണ് ഈ കുട്ടിക്ക് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ ഈ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിക്കാഗോയില്‍ തന്നെ വെടിയേറ്റ് മരിച്ച ഒരു 14 കാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗം നടക്കുന്നതിനിടയില്‍ മറ്റ് പല നഗരങ്ങളിലും ഇത്തരത്തിലുള്ള വെടിവെയ്പുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിക്കയിടങ്ങളിലും അക്രമികള്‍ പ്രത്യേക ലക്ഷ്യമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അതിനിടയില്‍ കഴിഞ്ഞ നാല് ദിവസത്തില്‍ ഇതാദ്യമായി ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ത്തില്‍ താഴെ എത്തി. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ പൊട്ടിപ്പുറപ്പെട്ട ലഹളവും, ആഘോഷത്തിനായി സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ തടിച്ചുകൂടിയതുമെല്ലാം രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും എന്ന ആശങ്കയിലാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍. 2.8 ദശലക്ഷത്തിലധികം കോവിഡ് ബാധിതരുള്ള അമേരിക്കയാണ് കോവിഡ് മരണസംഖ്യയില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്നത്. 1.3 ലക്ഷത്തിലധികം പേര്‍ ഇതിനകം ഇവിടെ കൊറോണ ബാധയാല്‍ മരണമടഞ്ഞ് കഴിഞ്ഞിരിക്കുന്നു.

സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞത്, അമേരിക്ക ആവശ്യത്തിലധികം പരിശോധനകള്‍ നടത്തുന്നു എന്നും അതാണ് രോഗികളുടെ എണ്ണം ഇത്രകണ്ട് വര്‍ദ്ധിക്കുവാന്‍ കാരണമെന്നുമാണ്. രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരില്‍ 99 ശതമാനവും അപകടനിലയില്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രസ്താവന തെറ്റും അതീവ അപകടകരവുമാണെന്നായിരുന്നു ടെക്സാസ് മേയര്‍ ഓസ്റ്റിന്‍ പ്രതികരിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണറും ട്രംപിന്റെ വാദങ്ങളോട് യോജിക്കുവാന്‍ തയ്യാറായില്ല.

നോര്‍ത്ത് കരോലിന, സൗത്ത് കരോലിന ടെന്നീസി, അലാസ്‌ക, മിസ്സോരി, ഇഡാഹോ, അലബാമ എന്നിവിടങ്ങളില്‍ ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ദൃശ്യമായി. ടെക്സാസില്‍ ഇന്നലെ രേഖപ്പെടുത്തിയത് റിക്കാര്‍ഡ് വര്‍ദ്ധനവായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category