1 GBP = 97.50 INR                       

BREAKING NEWS

ടെക്നോപാര്‍ക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നിന്റെ സ്ഥാപകന്‍; കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാള്‍; ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്‌നോളജി മേഖലകളില്‍ എട്ട് വ്യവസായ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി: മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്ന ലാലാജി അന്തരിച്ചത് പക്ഷാഘാതത്തെ തുടര്‍ന്ന്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാളായ കഴക്കൂട്ടം കിഴക്കുംഭാഗം കൈലാസില്‍ ആര്‍.പി ലാലാജി (81) പക്ഷാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അന്ത്യം. ഇന്ത്യയുടെ ഐടി മേഖലയ്ക്ക് ലാലാജി നല്‍കിയ സംഭാവന വളരെ വലുതാണ്. ടെക്നോപാര്‍ക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നായ സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സ്ഥാപകനായിരുന്നു.

1995ല്‍ ആണ് അദ്ദേഹം സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റം എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്. ഇതടക്കം ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്‌നോളജി മേഖലകളില്‍ 8 വ്യവസായസ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ച ലാലാജിയാണു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നത്. ബിപിഒ (ബിസിനസ് പ്രോസസ് ഔട്‌സോഴ്‌സിങ്) രീതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കമ്പനികളിലൊന്നാണ് സീവ്യൂ.

കൊല്ലം കേന്ദ്രമാക്കി 1985ല്‍ ലാലാജി ആരംഭിച്ച 'നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ടെക്‌നോളജി' എന്ന കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ 50ലധികം ശാഖകളില്‍ നിന്നു പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്. മനോരമയടക്കം വിവിധ മാധ്യമങ്ങളില്‍ ടെക്നോളജി കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പത്തനംതിട്ട കവിയൂര്‍ കോട്ടൂര്‍ചാമയ്ക്കല്‍ തറവാട്ടിലാണ് ലാലാജി ജനിച്ചത്. പരേതയായ വത്സല ലാലാജിയാണ് ഭാര്യ. മക്കള്‍: ഇന്ദുലക്ഷ്മി (കോഫൗണ്ടര്‍, നീഡ്സ്ട്രീറ്റ്), ശങ്കര്‍ ലാല്‍ (ഡയറക്ടര്‍, സീവ്യു). മരുമക്കള്‍: രാജു ഹരിലാല്‍ (സിഇഒ,സീവ്യൂ), ചെഞ്ചു വേണുഗോപാല്‍ (കസ്റ്റമര്‍ ഡവലപ്മെന്റ് ഡയറക്ടര്‍, നീഡ്സ്ട്രീറ്റ്).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category