1 GBP = 98.20INR                       

BREAKING NEWS

ബിറ്റ്കോയിനില്‍ സാമ്പത്തിക നഷ്ടം ഉണ്ടായപ്പോള്‍ ക്വട്ടേഷന്‍; നവാസിനെ തട്ടിക്കൊണ്ടു പോയ ഉടനെ ബന്ധുക്കള്‍ നല്‍കിയ പരാതി നിര്‍ണ്ണായകമായി; പണത്തിന് പകരം സ്വത്തുക്കള്‍ മുദ്രപത്രത്തില്‍ എഴുതി വാങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പകവീട്ടല്‍; നവാസിനെ വിട്ടയച്ചെങ്കിലും പൊലീസിന്റെ വലയില്‍ താനൂരുകാരന്‍ ഷൗക്കത്തും ക്രിമിനലുകളും കുടുങ്ങി; ഗുണ്ടാത്തലവന്‍ കുരങ്ങ് നസീറും സംഘവും പിടിയില്‍; ഡിജിറ്റല്‍ നാണയത്തിന്റെ ചതിക്കുഴിക്ക് പ്രതികാരം തീര്‍ക്കാനിറങ്ങിയവര്‍ തൃശൂരില്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ബിറ്റ്കോയിന്‍ ഇടപാടില്‍ സംഭവിച്ച ഒന്നരക്കോടിയുടെ നഷ്ടം തീര്‍ക്കാന്‍ ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെ ചര്‍ച്ചയാകുന്നത് അനധികൃത സാമ്പത്തിക മാഫിയയുടെ കേരളത്തിലെ സാന്നിധ്യമാണ്. മലപ്പുറം ഏലംകുളം സ്വദേശിയും തൃശൂര്‍ പാട്ടുരായ്ക്കലിലെ മൊബൈല്‍ ഷോപ്പ് ഉടമയുമായ മുഹമ്മദ് നവാസിനെയാണ് (38) തട്ടിക്കൊണ്ടുപോയത്.

ഇന്റര്‍നെറ്റിലൂടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ് കോയിന്‍. മലപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പു കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവാസിനൊപ്പം ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്തി സാമ്പത്തിക നഷ്ടം സംഭവിച്ച താനൂര്‍ സ്വദേശി ഷൗക്കത്ത് നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് ഗുണ്ടാത്തലവന്‍ കുരങ്ങന്‍ നിസാറും സംഘവുമാണ് നവാസിനെ തട്ടിക്കൊണ്ടുപോയത്.

ഷൗക്കത്തും നിസാറും അടക്കം 11 പ്രതികളെ 17 മണിക്കൂറിനുള്ളില്‍ ഈസ്റ്റ് പൊലീസ് പിടികൂടിയതോടെയാണ് ബിറ്റ് കോയിന്‍ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. മൂവാറ്റുപുഴയില്‍നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഗുണ്ടാസംഘം നവാസിനെ കൊണ്ടുപോയത്. എറണാകുളം തമ്മനത്തും പിന്നീട് അരൂക്കുറ്റിയിലും തടങ്കലില്‍ പാര്‍പ്പിച്ച് നവാസിനെ മര്‍ദിച്ചു. പിന്നീടല് ഷൗക്കത്ത് പറയും പോലെ മുദ്ര പത്രത്തില്‍ ഒപ്പിട്ടു നല്‍കി. പ്രതികള്‍ പിടിയിലായതോടെ ക്വട്ടേഷന്‍ ഗുണ്ടകളുടെ സാന്നിധ്യവും ഇതോടെ പുറത്തു വന്നു.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ ചേര്‍ത്തല അരൂക്കുറ്റി സ്വദേശികളായ വടുതല തൗഫീഖ് മന്‍സിലില്‍ നിസാര്‍ (കുരങ്ങന്‍ നിസാര്‍ 39), പെരിങ്ങോട്ടുചിറയില്‍ ധനീഷ് (31), കാരിക്കനേഴത്ത് ജെഫിന്‍ (30), കാരിക്കിനേഴത്ത് ജിതിന്‍ (26), കൊഴുപ്പുള്ളിത്തറ ബസ്റ്റിന്‍ (24), നടുവത്ത് അരൂര്‍ വട്ടക്കേരി കായപുറത്ത് ശ്രീനാഥ് (27), എടപ്പള്ളി തോപ്പില്‍പറമ്പില്‍ ധിനൂപ് (31), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെപുരക്കല്‍ ഫദല്‍ (36), പള്ളിച്ചന്റെപുരയ്ക്കല്‍ അനീസ് (27), താനൂര്‍ ഒഴൂര്‍ അടിപറമ്പില്‍ താഹിര്‍ (28) എന്നിവരും ക്വട്ടേഷന്‍ കൊടുത്ത പരിയാപുരം ചെറുവത്തുകൊറ്റായില്‍ ഷൗക്കത്ത് (45) എന്നിവരുമാണ് അറസ്റ്റിലായത്.

നവാസിന്റെ പേരില്‍ വയനാട്ടിലുള്ള നാലേക്കര്‍ തോട്ടം ഷൗക്കത്തിന് എഴുതിനല്‍കാമെന്നു സമ്മതിപ്പിച്ച് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയശേഷമാണ് ക്വട്ടേഷന്‍ സംഘം അദ്ദേഹത്തെ വിട്ടയച്ചത്. പൊലീസ് ക്വട്ടേഷന്‍ സംഘത്തെ അരൂക്കുറ്റി, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച ഉച്ചയോടെ തൃശൂര്‍ നഗരത്തിലെ സ്ഥാപനത്തില്‍ നിന്നും കാറില്‍ എത്തിയ സംഘം നവാസിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം വടക്കാഞ്ചേരിയില്‍ നിന്നും കണ്ടെത്തി.

എന്നാല്‍ പ്രതികള്‍ മറ്റൊരു വാഹനത്തില്‍ നവാസിനെ കൊച്ചിയിലെ അരൂക്കുറ്റിയിലെത്തിച്ചു. വാഹനത്തെ കുറിച്ച് നടത്തിയ പരിശോധനയില്‍ സംഭവം ക്വട്ടേഷനാണെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം താനൂര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൗക്കത്തും സുഹൃത്തുക്കളുമാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നും വ്യക്തമായി. നവാസില്‍ നിന്നും പണത്തിനു പകരം സ്വത്തുക്കള്‍ എഴുതി വാങ്ങാന്‍ ആയിരുന്നു പദ്ധതി.

സ്വത്തുക്കള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാത്രി തന്നെ നവാസിനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന വസ്തുക്കള്‍ പിടിച്ച് വെച്ച് വിട്ടയക്കുകയും ചെയ്തു. കേസില്‍ രണ്ട് പേരെ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category