1 GBP = 97.50 INR                       

BREAKING NEWS

കൊച്ചിയും കോഴിക്കോടും ട്രിപ്പിള്‍ ലോക്ഡൗണിന്റെ പിടിയില്‍ അമരാന്‍ സാധ്യത; ഇന്നത്തെ പരിശോധനാ ഫല സൂചിക വിലയിരുത്തി തീരുമാനം; ഉറവിടമറിയാത്ത കേസുകളും ഒരേസ്ഥലത്തു കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തുന്ന ക്ലസ്റ്ററുകളും നല്‍കുന്നത് തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യത; ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളില്‍ 90% പേര്‍ക്കും രോഗം വന്നതു കേരളത്തില്‍ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പും

Britishmalayali
kz´wteJI³

കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ട്രിപ്പില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. ഇന്നത്തെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നിര്‍ണ്ണായകമാകും. സമ്പര്‍ക്കത്തിലൂടെ രോഗ ബാധ കൂടിയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സമൂഹവ്യാപനത്തിന്റെ അടിസ്ഥാനമായി വിദഗ്ദ്ധര്‍ പറയുന്നത് ഉറവിടമറിയാത്ത കേസുകളും ഒരേസ്ഥലത്തു കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തുന്ന ക്ലസ്റ്ററുകളുമാണ്. 

കൊച്ചി നഗരസഭ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 12 പേര്‍ക്കു കോവിഡ് ബാധിച്ചതില്‍ 3 പേര്‍ക്കു പകര്‍ന്നതു സമ്പര്‍ക്കത്തിലൂടെ ആണ്. ഇതില്‍ ഒരാളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് ഇനിയും ഉയര്‍ന്നാല്‍ സമൂഹ വ്യാപനത്തിന് തെളിവാകും. അങ്ങനെ വന്നാല്‍ ട്രിപ്പള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. അതിനിടെ കോഴിക്കോടും സ്ഥിതി ഗുരുതരമാവുകയാണ്. കോഴിക്കോട്ട് ഒരു ഫ്ളാറ്റ് സമുച്ചയത്തില്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7 പേര്‍ക്കു രോഗസാധ്യത സംശയിക്കുന്നു. ഇവരുടെ ഫലം ഇന്നു വരും.

ഇവരുടെയെല്ലാം സമ്പര്‍ക്കപ്പട്ടിക വലുതാണ്. ഈ ഫ്ളാറ്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനാണു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചതായി മരണശേഷം സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമായിട്ടില്ല. ഈ സുരക്ഷാ ജീവനക്കാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം എത്തിയതെന്നാണ് വിലയിരുത്തല്‍. സമൂഹ വ്യാപന സൂചന തിരുവനന്തപുരം നഗരത്തില്‍ വ്യക്തമായിക്കഴിഞ്ഞു. പലയിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്നു തെളിയുമ്പോഴാണു സമൂഹവ്യാപനം ഉണ്ടായെന്നു പ്രഖ്യാപിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യതാ ക്ലസ്റ്ററുകളില്‍ നിന്നു രോഗം പുറത്തെത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

അതിനിടെ ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളില്‍ 90% പേര്‍ക്കും രോഗം വന്നതു കേരളത്തില്‍ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നു പോയി മറ്റു സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ച 110 മലയാളികളില്‍ 87 പേരുടെ എപ്പിഡെമിയളോജിക്കല്‍ പഠനം നടത്തിയപ്പോള്‍ വെറും 7 പേര്‍ക്കു മാത്രമാണു കേരളത്തില്‍ നിന്നു രോഗം പകര്‍ന്നതെന്നാണു കണ്ടെത്തിയത്.

80 പേര്‍ക്കു രോഗം ബാധിച്ചതു കേരളത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ രോഗം വന്നത് എവിടെ നിന്നെന്നു വ്യക്തമാക്കിയിട്ടില്ല. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി കേരളത്തില്‍ നിന്നെത്തിയ 150 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചു കേരളം അന്വേഷണം നടത്തുന്നില്ലെന്നു വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചത്. കേരളത്തില്‍ സമൂഹവ്യാപനം നടന്നുവെന്നതിന്റെ തെളിവുകളിലൊന്നായി ഐഎംഎ മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം കേരളത്തില്‍ നിന്നെത്തിയ 40 പേര്‍ക്കു തമിഴ്നാട്ടില്‍ രോഗം കണ്ടെത്തിയിരുന്നു. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് ഐ എം എ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category