1 GBP = 97.50 INR                       

BREAKING NEWS

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്ലാ റോഡുകളും അടച്ചു; ഇടവഴികളില്‍ എല്ലാം നിരീക്ഷണത്തിന് പൊലീസും; ആരും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും; പതിനായിരം രൂപ പിഴയും ഈടാക്കും; സെക്രട്ടറിയേറ്റ് അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസും അടഞ്ഞു കിടക്കും; കൊറോണയിലെ സമൂഹ വ്യാപന പേടിയില്‍ ഒന്നാം ഘട്ട ലോക്ഡൗണിനേക്കാള്‍ നിയന്ത്രണങ്ങളുമായി ട്രിപ്പിള്‍ അടച്ചിടല്‍; സഹായം വേണ്ടവര്‍ക്ക് ഇനി പൊലീസിനെ വിളിക്കാം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ പ്രധാന റോഡുകളും പൊലീസ് അടച്ചു. ഇനി ഇടറോഡുകള്‍ മാത്രം. ഇവിടേയും ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് സാന്നിധ്യവും സജീവം. ആദ്യ ഘട്ട ലോക്ഡൗണില്‍ പോലുമില്ലാത്ത വിധമുള്ള അടച്ചിടലാണ് തിരുവനന്തപുരം നഗരത്തില്‍. നഗരത്തിന് പുറത്തും തിരുവനന്തപുരത്തും പരിശോധന കര്‍ശനമാണ്. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. സഹായങ്ങള്‍ക്ക് ഇനി പൊലീസിനെ വിളിക്കാം. ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം.

സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112
തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410
സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112

എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് അടച്ചിടല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.തിരുവനന്തപുരം ജില്ലയില്‍ 22 പേര്‍ക്ക് കൂടി സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയില്‍ ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ചത് 27 പേര്‍ക്കാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ അതിജാഗ്രതയിലായി സര്‍ക്കാര്‍. ജില്ലയില്‍ സ്ഥിതി അതീവഗൗരവമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളവ ഇവയാണ്.
എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്‌സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുള്ള മാധ്യമ പവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയ സ്ഥലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യും. പതിനായിരം രൂപ പിഴ ഈടാക്കാനാണ് സാധ്യത. വാഹന ഗതാഗതം പൂര്‍ണ്ണമായും തടയും.

ആരും പുറത്തിറങ്ങരുത്
അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം ഏര്‍പ്പെടുത്തും. സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരു.സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സാറ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

പി എസ് സി ഇന്റര്‍വ്യൂവും പരീക്ഷയും മാറ്റി
പിഎസ്സി ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചു. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റര്‍വ്യൂന് മാറ്റമില്ല.

കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍വച്ചു നടത്താനിരുന്ന തിങ്കള്‍ മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 27 പേരുടെ വിശദവിവരങ്ങള്‍:

1. മുട്ടത്തറ സ്വദേശി 39 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

3. മണക്കാട് സ്വദേശി44 കാരന്‍. കുമരിച്ചന്തയില്‍ ചുമട്ടുതൊഴിലാളി.

4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകള്‍.

5. പൂന്തുറ സ്വദേശി 15 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകന്‍.

6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

8. ഉച്ചക്കട സ്വദേശി 12 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

9. ഉച്ചക്കട സ്വദേശി 2 വയസുകാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

10. പുല്ലുവിള സ്വദേശി 42 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

11. വള്ളക്കടവ് സ്വദേശി 65 കാരന്‍. ഉറവിടം വ്യക്തമല്ല.

12. പൂന്തുറ സ്വദേശി 36 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.

14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളിലെ അദ്ധ്യാപിക.

15. വഞ്ചിയൂര്‍ സ്വദേശി 62 കാരന്‍. പടിഞ്ഞാറേക്കോട്ട-എയര്‍പോര്‍ട്ട് റോഡില്‍ മില്‍മ ബൂത്ത് നടത്തുന്നു.

16. മുട്ടത്തറ സ്വദേശി 29 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

17. മണക്കാട് സ്വദേശി 51 കാരന്‍. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്‍.

18. മണക്കാട് സ്വദേശി 29 കാരന്‍. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകന്‍. ഈ വ്യക്തിയും കുമരിച്ചന്തയില്‍ മത്സ്യക്കച്ചവടം നടത്തിവരുന്നു.

19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ്.

20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്.

21. മണക്കാട് സ്വദേശി 70 കാരന്‍. ആറ്റുകാല്‍-മണക്കാട് റോഡില്‍ ചായക്കട നടത്തുന്നു.

22. മുട്ടത്തറ സ്വദേശി 46 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

23. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂര്‍, കുളമുട്ടം സ്വദേശി 60 കാരന്‍.

24. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്‍.

25,26,27. കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് തിരുവനന്തപുരത്തെത്തിയ നെയ്യാറ്റിന്‍കര സ്വദേശി 47 കാരന്‍, ഇയാളുടെ ഒരുവയസുള്ള മകന്‍, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category