1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണം പൂശിയ ചായക്കപ്പുകള്‍, ബാത്ത് ടബും, ടോയിലറ്റ് സീറ്റും സ്വിമ്മിങ് പൂളും അടക്കം സ്വര്‍ണം പൂശി; ലോകത്തെ ആദ്യത്തെ സ്വര്‍ണം പൂശിയ പഞ്ചനക്ഷത്ര ഹോട്ടല്‍ വിയറ്റ്നാമില്‍ പ്രവര്‍ത്തനം തുടങ്ങി; അത്യാഢംബരത്തിന്റെ അവസാന വാക്കായി ഹനോയിലെ ഗോള്‍ഡന്‍ ലേക്ക് ഹോട്ടല്‍

Britishmalayali
kz´wteJI³

ഹനോയ്: ആഡംബരത്തിന്റെ അവസാന വാക്ക് എന്നു വേണമെങ്കില്‍ പറയാം. അതാണ് വിയറ്റ്നാം തലസ്ഥാനമായ ഹനോയിയില്‍ ഗോള്‍ഡന്‍ ലേക്ക് ഹോട്ടല്‍. അടിമുടി സ്വര്‍ണം പൂശിയ ഹോട്ടലാണ് ഇത്. ചായക്കപ്പ് മുതല്‍ സ്വിമ്മിങ് പൂള്‍ വരെ സ്വര്‍ണ പൂശിയ ഹോട്ടലാണ് വിയറ്റ്നാമില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

160 മില്യണ്‍ പൗണ്ട് ചിലവഴിച്ചു കൊണ്ടാണ് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹോട്ടലിന്റെ പുറംഭാഗവും അകംഭാഗവും അടക്കം സ്വര്‍ണം പൂശിയാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരുക്കിയത്. ഒരു ദിവസം ആഢബംബ സൗകര്യങ്ങളോടു കൂടി ഈ ഹോട്ടലില്‍ താമസിക്കാന്‍ ഒരാള്‍ക്ക് ചിലവു വരിക 250 ഡോളറാണ്.

ഹു ഡിയോംഗ് ചെയര്‍മാനായ ഹോവ ബിന ഗ്രൂപ്പിന്റെതാണ് ഈ ആഡംബര ഹോട്ടല്‍. ഒരേ സമയം സാധാരണക്കാരെയും അതിസമ്പന്നരെയും ആകര്‍ഷിക്കാന്‍ പോന്ന ഹോട്ടലാണ് ഈ സ്വര്‍ണം പൂശിയ ഹോട്ടല്‍ എന്നാണ് ഹോവ ബിന ഗ്രൂപ്പ് പറയുന്നത്. ഇത്തരമൊരു ഹോട്ടല്‍ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.

സ്വര്‍ത്തളികയില്‍ ഉണ്ണാനും സ്വര്‍ണം പൂശിയ കട്ടിലില്‍ കിടന്നുറങ്ങാനും സാധിക്കുമെങ്കിലും വലിയ തുക ചെലവാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്വര്‍ണം പൂശലില്‍ ആഡംബരം തീര്‍ക്കുമ്പോഴും ചിലവു കുറഞ്ഞ രീതിയിലാണ് ഇതെന്നും കമ്പനി പറയുന്നു. വസ്തുക്കളില്‍ സ്വര്‍ണം പൂശുന്ന ഒരു ഫാക്ടറി തന്നെ ഈ ഹോട്ടല്‍ ഗ്രൂപ്പിന്റെതായുണ്ട്. അതുകൊണ്ട് തന്നെയാണ് അധികം തുക ഇതിനായി ചെലവാക്കേണ്ടി വരാത്തതെന്നും അധികൃതര്‍ പറയുന്നത്.
കോവിഡിനെ തുടര്‍ന്ന് വിയ്റ്റ്നാമില്‍ ടൂറിസം അടക്കം പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷത്തേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി ഇത് മാറുമെന്നാണ് ഹോട്ടല്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category