1 GBP = 97.30 INR                       

BREAKING NEWS

പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡ്; കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒയുടെ നേതൃത്വത്തില്‍ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായ സ്വര്‍ണ്ണ കടത്ത്; ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനുള്ള കരാറിന്റെ മറവില്‍ നടന്നത് വന്‍ കള്ളക്കടത്ത്; മുന്‍ ജീവനക്കാരനെ കൈയൊഴിഞ്ഞ് യുഎഇ കോണ്‍സുലേറ്റ്; സരിത്തിനെ അറസ്റ്റ് ചെയ്യും; ഡിപ്ലോമാറ്റിക് ബാഗേജ് തട്ടിപ്പില്‍ കോണ്‍സുലേറ്റിലെ മലയാളി സുന്ദരിയും സംശയ നിഴലില്‍

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിനെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റംസിന് കിട്ടിയത്. തട്ടിപ്പിന്റെ ആഴം വലുതാണ്. കോണ്‍സുലേറ്റിലെ വനിതാ ഉദ്യോഗസ്ഥയും സംശയ നിഴലിലാണ്. സരിതിന്റെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിര്‍ണ്ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ മാഫിയാ സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണ മടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് വരെ ഇയാള്‍ കോണ്‍സുലേറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് ജോലി രാജിവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് പൂങ്കുളത്താണ് വീട്. പൂങ്കുളത്തെ വീട് വളഞ്ഞ് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്തില്‍ ആരോപണങ്ങളെല്ലാം യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ചു.

ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രമാണ് എത്തിക്കാനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പുകളുള്‍പ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഈ കാര്യങ്ങള്‍ക്ക് ചുമതല നല്‍കിയിരുന്നത് കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെയാണ്. ഇതിന്റെ മറവില്‍ വലിയ കടത്ത് നടന്നുവെന്നാണ് വിലയിരുത്തല്‍.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുള്ള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചു എന്നത് കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

35 കിലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. ഡിപ്ലാമാറ്റിക് ബാഗേജിലൂടെ നടന്ന സ്വര്‍ണ്ണ കടത്ത് കസ്റ്റംസിനേയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ മുമ്പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകമെന്ന സംശയമാണ് സജീവമാകുന്നത്. ബാഗേജില്‍ സ്വര്‍ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. പാഴ്സല്‍ രൂപത്തിലാണ് ഇതെത്തിയത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ബാഗേജിലുള്ളത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. കോവിഡ് കാലമായതു കൊണ്ടു തന്നെ ബാഗേജുകളില്‍ വലിയ പരിശോധനയും നടക്കാറില്ല.

ദുബായില്‍ നിന്നാണ് പാഴ്സല്‍ എത്തിയത്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. കോണ്‍സുലേറ്റിനെതിരെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇവിടേക്ക് കടന്നു കയറി ആരേയും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യമെല്ലാം മനസ്സിലാക്കിയുള്ള സ്വര്‍ണ്ണ കടത്താണ് നടന്നത്. നേരത്തെ തിരുവനന്തപുരത്തു കൂടിയുള്ള സ്വര്‍ണ്ണ കടത്തില്‍ വലിയ അന്വേഷണം ഏജന്‍സികള്‍ നടത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ അടക്കം കുടുങ്ങി. ഈ അന്വേഷണങ്ങള്‍ക്കൊപ്പം കോവിഡ് കൂടി എത്തിയതോടെ കടത്തുകാരെ കിട്ടാതെയായി. ഇതോടെ പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വര്‍ണ്ണക്കടത്തുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതിന് വേണ്ടി കോണ്‍സുലേറ്റിനെ പോലും ഉപയോഗിക്കുകയാണ് കള്ളക്കടത്തുകാര്‍ എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഈ സംഘത്തിനുള്ള ഉന്നത ബന്ധങ്ങളുടെ തെളിവ് കൂടിയാണ് ഇത്. സ്വര്‍ണ്ണകടത്തിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അതിശക്തമായ നടപടികള്‍ തിരുവനന്തപുരത്ത് എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ കടത്തുകാര്‍ തേടുന്നത്.

കോണ്‍സുലേറ്റുള്ള വസ്തുവകകളാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ വരാറുള്ളത്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട സാധനങ്ങള്‍. നയതന്ത്ര പരിരക്ഷ ഉള്ള ഈ ബാഗേജുകള്‍ സാധാരണ കസ്റ്റംസ് പരിശോധിക്കില്ല. രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തെ പോലും അത് ബാധിക്കുമെന്നതിനാലാണ് ഇത്. എന്നാല്‍ അതിശക്തമായ സൂചനയും വിവരവും കിട്ടിയതു കൊണ്ടാണ് അത് തിരുവനന്തപുരത്ത് പരിശോധിച്ചത്. കസ്റ്റംസിന്റെ ഉറച്ച നിലപാടാണ് സ്വര്‍ണ്ണ കടത്തിന്റെ പുതിയ സാധ്യത പുറത്താക്കിയത്. കോവിഡു കാലത്തും സ്വര്‍ണ്ണകടത്ത് സംഘം സജീവമാണെന്ന് തെളിയിക്കുന്നതാണിത്.

കോണ്‍സുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്താല്‍ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജില്‍ വ്യക്തത വരൂ. ഇതിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും ഇത് യുഎഇ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category