1 GBP = 97.30 INR                       

BREAKING NEWS

തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല; പാക്കിസ്ഥാനികള്‍ക്ക് പോലും മടങ്ങാന്‍ അനുമതി നല്‍കിയപ്പോള്‍ കോവിഡ് പടര്‍ന്ന് പിടിച്ച ഇന്ത്യയെ ഒഴിവാക്കി യുഎഇ: ജോലി സ്ഥലത്തേക്ക് മടങ്ങാനായി ഇരിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും

Britishmalayali
kz´wteJI³

അബുദാബി: യുഎഇയിലേക്ക് മടങ്ങി എത്താവുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി. ഇതോടെ ജോലി സ്ഥലത്തേക്ക് തിരികെ പോകാമെന്ന് പ്രതീക്ഷിച്ച യുഎഇ വിസക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. യുഎഇ വ്‌സക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുക ആയിരുന്നു.

യുഎഇയുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ പോലും ഇടം പിടിച്ചപ്പോള്‍ ഇന്ത്യയെ അതിവിദഗ്ദമായി ഒഴിവാക്കുക ആയിരുന്നു. നിലവില്‍ പാക്കിസ്ഥാന്‍ ഉള്‍പെടെ 14 രാജ്യങ്ങളാണ് മടങ്ങി ചെല്ലാനുള്ള പട്ടികയില്‍ ഇടംപിടിച്ചത്. കോവിഡ് രാജ്യമെങ്ങും പടര്‍ന്ന് പിടിച്ചതോടെയാവാം ഇന്ത്യയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ജോലി സ്ഥലത്തേക്ക് മടങ്ങാനായി കാത്തിരുന്ന അനേകം മലയാളികള്‍ക്ക് തിരികെ പോകാനാവില്ല.

ജോലി സ്ഥലത്തേക്ക് മടങ്ങി പോകാന്‍ സാധിച്ചില്ലെങ്കില്‍ പലരുടേയും ജോലി നഷ്ടമാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ ഒഴിവാക്കി യുഎഇ പട്ടിക പ്രസിദ്ധീകരിച്ചത്. അതതു രാജ്യങ്ങളില്‍ യുഎഇ അംഗീകരിച്ച ലബോറട്ടറികളില്‍നിന്ന് യാത്രയ്ക്കു 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് നിബന്ധന. പുറത്തുവിട്ട ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഒരു ലബോറട്ടറിയും ഇടംപിടിച്ചിട്ടില്ല.

അതേസമയം, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഈ മാസം 31 വരെ ഇന്ത്യ വിലക്കിയ പശ്ചാത്തലത്തില്‍ ഇനി യുഎഇയുടെ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പോലും മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ജോലി സ്ഥലത്തേക്ക് പ്രവാസികള്‍ക്ക് തിരികെ എത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും മറ്റ് രാജ്യങ്ങള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തതോടെ പലരുടേയും ജോലി നഷ്ടമാകും.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കടകള്‍ പോലെ സാധാരണക്കാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ ജോലി ചെയ്തവരെയായിരിക്കും യുഎഇയുടെ പുതിയ നിയമം ബാധിക്കുക. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ കേരളത്തില്‍ തുടരുമ്പോള്‍ ഇവര്‍ക്ക് പകരം ആളെ എടുക്കുക വളരെ എളുപ്പമാണ്. എന്തായാലും പുതിയ നിയമത്തോടെ കേരളത്തില്‍ തുടരുന്ന അനേകം പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category