1 GBP = 97.30 INR                       

BREAKING NEWS

ക്രഷര്‍ ഉദ്ഘാടനം അറിഞ്ഞ് പല രാഷ്ട്രീയക്കാരും പൗരപ്രമുഖരും കൈമടക്ക് വാങ്ങി; ഒരു നേതാവ് ചോദിച്ചത് 50 ലക്ഷം രൂപ; ബെല്ലി ഡാന്‍സിന്റെ വീഡിയോ മൂന്ന് ദിവസത്തിന് ശേഷം പുറത്തു വന്നതിന് പിന്നില്‍ നേതാവിന്റെ ചതിയെന്ന് അടുപ്പക്കാരോട് വിശദീകരിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ; ഡാന്‍സറെ ചോദ്യം ചെയ്യാന്‍ പൊലീസ്; ചതുരംഗപാറയിലെ കോവിഡുകാലത്തെ നിശാ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ പെറ്റിക്കേസാകാന്‍ സാധ്യത

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂന്നാര്‍: കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ക്രഷര്‍ ഉദ്ഘാടനത്തിന് ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും നടത്തിയ സംഭവത്തില്‍ നടപടികള്‍ അന്വേഷണം തുടരുകയാണെന്നും പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ എന്നും മൂന്നാര്‍ ഡി വൈ എസ് പി അറിയിച്ചു.

വീഡിയോകളും മറ്റും പരിശോധിയ്‌ക്കേണ്ടതുണ്ട്. പരിപാടി സംഘടിപ്പിച്ചവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കും. കോവിഡ് ചട്ടം ലംഘിച്ചതിനാണ് കേസ്സെടുത്തിട്ടുള്ളത്. പ്രതികളെ ആറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങുക-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാന്തന്‍പാറയിലെ ചതുരംഗപാറയില്‍ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സ് അരങ്ങേറുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ നിന്നും പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെല്ലി ഡാന്‍സ് കളിക്കാനെത്തിയ യുവതികളെയും കൂടെയുണ്ടായിരുന്നവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം തുടര്‍നടപടികളെന്നാണ് പൊലീസ് നിലപാട്.

അതേ സമയം ഈ സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ പോലും പരിപാടി സംഘടിപ്പിച്ചവര്‍ക്ക് കാര്യമായി ആവലാതിപ്പെടാനൊന്നുമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ചെറിയ പിഴയോ ചുരുങ്ങിയ കാലത്തെ തടവോ മാത്രാണ് ഈ കേസ്സില്‍ ശിക്ഷ ഉണ്ടാവാനിടയുള്ളതെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കപ്പെടുന്നത്.

പരിപാടി നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബെല്ലി ഡാന്‍സിന്റെയടക്കം ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ക്രഷര്‍ ഉടമ കോതമംഗലം സ്വദേശി റോയി കുര്യന്‍ അടുപ്പക്കാരോട് പരാതിപ്പെട്ടിട്ടുണ്ട്. ക്രഷര്‍ തുടങ്ങുന്നതിന് മുന്നോടിയായി റോയി ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പൗരപ്രമുഖരെയുമെല്ലാം കണ്ട് വിവരം ധരിപ്പിച്ചിരുന്നെന്നും ചിലരൊക്കെ പലപേരില്‍ അത്യാവശ്യം കൈമടക്ക് വാങ്ങിയിരുന്നെന്നും മറ്റുമുള്ള പ്രചാരണം ശക്തമായിരുന്നു.

ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടിനേതാവ് തന്നോട് 50 ലക്ഷം രൂപ ചോദിച്ചുവെന്നും ഇത് നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ഇതിന്റെ വൈരാഗ്യത്തില്‍ നേതാവ് പണി തന്നതാണെന്നും റോയി അടുപ്പക്കാരോട് വ്യക്തമാക്കിയതായും അറിയുന്നു. കഴിഞ്ഞ മാസം 28-നായിരുന്നു ശാന്തന്‍പാറ ചതുരംഗപ്പാറയിലെ 15 ഏക്കര്‍ സ്ഥലത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ആഘോഷപരിപാടി നടന്നത്. റോയിയും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സംഭവത്തിന്റെ പേരിലുള്ള പൊലീസ് നടപടികള്‍ക്ക് വേഗതയില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും മറ്റുമുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും കൂടെ നിര്‍ത്തുന്നതിന് റോയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ദുരിതം പറഞ്ഞും സങ്കടം പറഞ്ഞും എത്തുന്നവരെ സഹായിക്കുന്നതിനും റോയി പിശുക്കുകാണിക്കാറില്ല എന്നും അടുപ്പക്കാര്‍ പറയുന്നു. നാട്ടില്‍ ബ്ലാക്ക് റോയി എന്നുപറഞ്ഞാലേ റോയി കുര്യനെ അറിയൂ. സുഹൃത്തുക്കളുമൊത്തു കൂടുമ്പോള്‍ മറ്റൊരു റോയി ഉണ്ടായിരുന്നെന്നും ഇയാള്‍ വെളുപ്പായിരുന്നെന്നും നിറം കറുപ്പായതിനാല്‍ റോയി കുര്യനെ പേരിന് മുമ്പ്് ബ്ലാക്ക് എന്നുകൂടി ചേര്‍ത്ത് വിളിച്ചുതുടങ്ങുകയായിരുന്നെന്നും പറയുന്നു. ഇത് നാട്ടുകാര്‍ക്കിടയില്‍ പരസ്യമായ രഹസ്യവുമാണ്.

സമ്പത്തിന്റെ വരവ് അനധികൃത മാര്‍ഗ്ഗത്തിലാണെന്നും അതിലാണ് റോയി കുര്യനെ ഇത്തരത്തില്‍ വിശേപ്പിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ ലഭിക്കാന്‍ വന്‍തുകകളാണ് റോയി ചിലവഴിച്ചിട്ടുള്ളത്. 4 മാത്രമായി വരുന്ന നമ്പറുകളാണ് റോയിക്ക് പ്രിയം. തമിഴ്നാട്ടില്‍ ഡി എം കെ നേതാവുമൊത്ത് ആരംഭിച്ച 50 ഏക്കറിലെ ക്വാറിയില്‍ നിന്നെത്തിക്കുന്ന കരിങ്കല്ല് പാറ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് റോയി ശാന്തന്‍പാറയില്‍ ക്രഷര്‍ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് അറിയുന്നത്. ക്രഷര്‍ യൂണിറ്റ് ഇവിടെ പ്രവര്‍ത്തിയ്്ക്കുന്നിടത്തോളം കാലം പഞ്ചായത്തിന് വര്‍ഷം ഒരു കോടി നല്‍കുമെന്ന് റോയി പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം രൂപ മുടക്കുവരുന്ന ആശുപത്രി നിര്‍മ്മിക്കണമെന്നും 25 ലക്ഷം മുടക്കി അനുബന്ധ സാധന -സാമഗ്രികള്‍ വാങ്ങണമെന്നും മറ്റും റോയി പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നതായും സൂചനകളുണ്ട്.

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന്റെ ക്രഷര്‍ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണിയായിരുന്നു. ചതുരംഗപ്പാറയില്‍ തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് മുമ്പ് പാറമട ലഭിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്നാണ് സൂചന. ചതുരംഗപ്പാറയിലെ വിവാദമായ പാറമടയിലെ ക്രമക്കേടുകള്‍ പുറത്തു വന്നിരുന്നു. ദേവികുളം സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇയിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം ഖനമീറ്ററോളം അധികമായി പൊട്ടിച്ചതിലൂടെ സര്‍ക്കാരിന് രണ്ടര കോടി മുതല്‍ 10കോടി രൂപവരെ നഷ്ടമുണ്ടായതായും കണ്ടത്തി. ക്രഷര്‍ യൂണിറ്റായിരുന്നു പുതുതായി തുടങ്ങിയത്. അതിന്റെ ഉദ്ഘാടനത്തിന് വൈദ്യുതി മന്ത്രി എത്തുകയും ചെയ്തു.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category