1 GBP = 97.30 INR                       

BREAKING NEWS

കാര്‍ഗോ വഴി പാഴ്‌സലായി എത്തിയ സ്വര്‍ണം വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതന്‍ ഇടപെട്ടുവെന്ന് ജയ്ഹിന്ദ് ടിവി; ഐഎഎസ് ഉന്നതന്റെ പങ്ക് പരിശോധിച്ച് എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സും; കടത്തുമായി മുതിര്‍ന്ന ഓഫീസര്‍ക്ക് പങ്കില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍; ഇടപെട്ടെങ്കില്‍ തന്നെ അത് വ്യക്തി ബന്ധം കൊണ്ട് തെറ്റിധരിപ്പിച്ചതു കൊണ്ടെന്നും അന്വേഷണ ഏജന്‍സികള്‍; ഡിപ്ലോമാറ്റിക് പാഴ്സലില്‍ സ്വര്‍ണ്ണ കടത്തില്‍ 'രാഷ്ട്രീയം' ഉണ്ടെന്ന് കോണ്‍ഗ്രസ് ചാനല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണവേട്ടയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. ഗള്‍ഫില്‍ നിന്ന് കാര്‍ഗോ വഴി പാഴ്‌സലായി എത്തിയ സ്വര്‍ണം വിട്ടുനല്‍കാന്‍ ഇടപെട്ടത് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതന്‍. ഇയാളുടെ പങ്ക് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയ്ഹിന്ദ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന ജോലി ചെയ്യുന്നത് ഐടി വകുപ്പിന് കീഴിലെ കേരളാ സ്പെയ്സ് പാര്‍ക്കിലാണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കേരളത്തിലെ മുതിര്‍ന്ന ഐഎഎസുകാരനെതിരെ അന്വേഷണം നടക്കുന്നുവെന്ന സൂചന ജയ്ഹിന്ദ് ടിവി പുറത്തു വിട്ടത്.

യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ച് വെച്ചത്. സംസ്ഥാനത്ത് ഇതിനകം നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണ് തിരുവനന്തപുരത്ത് നടന്നിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണമെത്തിയത്. മുമ്പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അന്നും രക്ഷാകവചം തീര്‍ത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇതേ ഉന്നതനാണെന്നാണ് ജയ്ഹിന്ദ് ടിവിയുടെ വാര്‍ത്ത. സിപിഎമ്മിലെ ഉന്നതരും വിഷയത്തില്‍ ഇടപെട്ടതായാണ് വിവരമെന്ന് ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ മുതിര്‍ന്ന ഐഎസ് എസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ കേന്ദ്ര ഏജന്‍സികളും പരിശോധിക്കുന്നുണ്ട്. എന്‍ ഐ എയും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. തെറ്റിധാരണ കാരണം വ്യക്തി ബന്ധം കാരണം ഈ ഉദ്യോഗസ്ഥന്‍ ഇടെപട്ടതാകാമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം തുടരൂ. സരിതിനേയും

ഇതിനിടെ ബിജെപി നേതാക്കളെ ഇടപെടുത്തി കേസ് ഒതുക്കാനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സുലേറ്റ് വഴിയാണ് വന്നത് എന്നതും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പിടിയിലായ സരിത് യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനല്ലെന്ന് സ്ഥിരീകരണം. കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.

കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനാണ് സരിത്. ചില വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ ഇയാളെ നേരത്തെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ജോലി പോയിട്ടും കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ചമഞ്ഞ് ഒട്ടേറേപേരെ കബളിപ്പിച്ചിരുന്നു. കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്തായിരുന്നു ഇതെല്ലാം. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്. കൊച്ചിയില്‍ എത്തിച്ച ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തും. അതേസമയം, സരിതിന്റെ കൂട്ടാളിയായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. യുവതിയും യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ജീവനക്കാരിയാണ്. കോണ്‍സുലേറ്റിലെ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നും സംശയമുണ്ട്.

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. 2013-ല്‍ ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ സിങ്കപ്പൂരില്‍നിന്നെത്തിയ യു.എ.ഇ. ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി പിടികൂടിയിരുന്നു. സിങ്കപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്കുവന്ന ഉദ്യോഗസ്ഥന്‍ വിമാനത്തില്‍ കൊണ്ടുവന്ന ബാഗേജിലാണ് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തില്‍ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി.

ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജ്. ബാഗ് എന്നാണ് പറയാറുള്ളതെങ്കിലും ഇവ പെട്ടികളോ കാര്‍ട്ടണുകളോ ബ്രീഫ്കേസുകളോ തുകല്‍സഞ്ചികളോ കണ്ടെയ്നറുകളോ ഒക്കെയാകാം. നയതന്ത്ര പ്രതിനിധികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന അവകാശങ്ങള്‍ ഇത്തരം ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്കുമുണ്ട്. ഇതില്‍ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും. ഇവ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. എന്നാല്‍, സംശയമുണ്ടായാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പരിശോധിക്കാം. ഇതാണ് തിരുവനന്തപുരത്ത് സംഭവിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category