1 GBP = 97.50 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും നാളെ അഞ്ചു മണിക്ക് 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറി' ല്‍ എത്തുന്നു

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, നടക്ക്ുന്ന ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍' ല്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്റെ മാന്ത്രികത തീര്‍ക്കുന്ന സ്റ്റോക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള അന്‍സല്‍ സൈജു, സാം ആന്റണി, ജോഷ്വാ ആഷ്‌ലി എന്നീ മൂവര്‍ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജിയനായ മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും കരുത്തുറ്റ അംഗ അസ്സോസ്സിയേഷനുകളില്‍ ഒന്നായ എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ അരുമകളാണ് ഈ മൂന്ന് കൗമാര താരങ്ങള്‍. 

ചെറു പ്രായത്തില്‍ തന്നെ സംഗീതം ജീവിതത്തോട് ചേര്‍ത്ത് വെച്ച കൗമാര കലാകാരനാണ് അന്‍സല്‍ സൈജു. നന്നേ ചെറുപ്പം മുതല്‍ വയലിനില്‍ പരിശീലനം തുടങ്ങിയ അന്‍സല്‍ ഗ്രേഡ് 5 ല്‍ എത്തി നില്‍ക്കുകയാണ്. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിയായ ഈ 13 കാരന്‍ കോളേജിലെ സീനിയര്‍ ഓര്‍ക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സിറ്റി മ്യൂസിക് സര്‍വീസ് അംഗമായ അന്‍സല്‍ ഇതിനോടകം യുക്മ കലാമേള, എസ്.എം.എ പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം തുടങ്ങി നിരവധി വേദികളില്‍ തന്റെ വയലിന്‍ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞു. 

ബൈബിള്‍ കലോത്സവം വയലിന്‍ വിഭാഗത്തില്‍ വിജയിയായ അന്‍സല്‍ തന്റെ 9-ാ മത്തെ വയസ്സില്‍ കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എസ്.എം.എ യുടെ സജീവാംഗങ്ങളായ സൈജു ജോസഫ് - ജയമോള്‍ സൈജു ദമ്പതികളുടെ മകനാണ് അന്‍സല്‍.

കലാ കായികരംഗങ്ങളില്‍ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്റണി. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ സാം ഗിറ്റാറിലൂടെ തന്റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോള്‍ തന്നെ നൃത്തം, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളില്‍ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തില്‍ തന്നെ ഗിറ്റാര്‍ പരിശീലനം തുടങ്ങിയ സാം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കന്‍ സ്‌കൂള്‍  ബാസ്‌ക്കറ്റ് ബോള്‍ ടീമിലും അംഗമാണ്. ആന്റോ ജോസിന്റെയും എസ്.എം.എ യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്റോയുടെയും മകനാണ് സാം.

പിയാനോയില്‍ സ്വര വിസ്മയം തീര്‍ക്കുന്ന ജോഷ്വാ ആഷ്‌ലി സംഗീതം തന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ല്‍ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്റ്. തോമസ് മൂര്‍ കാത്തലിക് അക്കാഡമിയിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. ചെറിയ പ്രായത്തില്‍ തന്നെ പിയാനോയില്‍ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയില്‍ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ഈ 14 കാരന്‍ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. എസ്.എം.എയുടെ സജീവാംഗങ്ങളായ ആഷ്‌ലി കുര്യന്‍ - ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category