1 GBP = 97.30 INR                       

BREAKING NEWS

പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ചയാളെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി; സൗദി അറേബ്യയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങിയത് ഭാര്യയുമായി വഴക്കിട്ട്; മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ തിരിച്ചറിഞ്ഞയാളെ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു; ആരോഗ്യപ്രവര്‍ത്തകരെ കണ്ട് ഓടിയ യുവാവിനെ കീഴ്‌പ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി

Britishmalayali
kz´wteJI³

പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ചു നഗരത്തില്‍ ഇറങ്ങിയ പ്രവാസി നാട്ടുകാരെയും പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വട്ടം ചുറ്റിച്ചു. ക്വാറിന്റീന്‍ ലംഘിച്ചു നഗരത്തില്‍ ഇറങ്ങിയ ആളെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടികൂടിയത്. സൗദി അറേബ്യയില്‍നിന്നെത്തി ക്വാറന്റീനില്‍ കഴിയവേ ഭാര്യ ഉള്‍പ്പെടെയുള്ള വീട്ടുകാരുമായി വഴക്കിട്ട് ഇദ്ദേഹം പുറത്തിറങ്ങുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് ഊന്നുകല്‍ സ്വദേശിയായ ഇയാള്‍ റിയാദില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

നഗരത്തില്‍ പൊലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടര്‍ന്ന് പൊലീസുകാര്‍ വിവരം തിരക്കി. അപ്പോഴാണ് വിദേശത്തുനിന്ന് എത്തിയ ആളാണെന്നും ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്നും മനസ്സിലായത്. പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നറിയാന്‍ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പര്‍ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു.

ആശുപത്രിയില്‍ പോകാനുള്ള പൊലീസിന്റെ നിര്‍ദ്ദേശം ഇയാള്‍ തള്ളി. തുടര്‍ന്ന് പൊലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പകരം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി.

യുവാവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രദേശത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category