1 GBP = 97.30 INR                       

BREAKING NEWS

എല്ലാത്തിന്റെയും കാല് വെട്ടിക്കളയും... പെട്രോള്‍ ബോംബ് എറിഞ്ഞാല്‍ ഈ പമ്പ് പിന്നെ കാണില്ല; ഭീഷണി മുഴക്കി ഇന്നലെ രാത്രി സ്വിഫ്റ്റ് കാറില്‍ വന്ന സംഘം നടത്തിയത് മംഗലശ്ശേരി നീലകണ്ഠന്‍ സ്റ്റൈല്‍ ആക്രമണം; മാനേജര്‍ ആദ്യ ചവിട്ടില്‍ ബോധരഹിതനായപ്പോള്‍ ആക്രമികള്‍ തിരിഞ്ഞത് പമ്പ് ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ; പ്രകോപനമായത് സ്വിഫ്റ്റ് കാറില്‍ എയര്‍ അടിക്കാന്‍ വൈകിയത്; രാജ്ഭവന് മുന്നിലെ അതിസുരക്ഷാ മേഖലയില്‍ നടന്ന ഗുണ്ടാ ആക്രമണം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കവടിയാറില്‍ ഭാരത് പെട്രോളിയം പമ്പിനു നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. വര്‍ക്കലയിലെ ബാര്‍ ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എയര്‍ അടിച്ച് നല്‍കാന്‍ വൈകിയതായി ആരോപിച്ചാണ് കാറില്‍ നിന്നിറങ്ങിയ സംഘം പമ്പ് ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ ആക്രമണം നടത്തിയത്. പെട്രോള്‍ പമ്പ് ഉടമ ദീപു കരുണാകരനും മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ മാനേജര്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്.

ആക്രമണത്തെക്കുറിച്ച് മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തും മുന്‍പ് തന്നെ അക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്ഭവന് നേരെ മുന്നിലുള്ള അതിസുരക്ഷാ മേഖലയിലാണ് ഗുണ്ടാ ആക്രമണം നടന്നത്. രാജ് ഭവനും ചീഫ് സെക്രട്ടറിയുടെ വീടിനുമൊക്കെ നേര്‍ എതിര്‍വശത്താണ് പമ്പ് ഉള്ളത്. അതിസുരക്ഷാ മേഖലയില്‍ നടന്ന ആക്രമണം പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അക്രമത്തിനു ശേഷം ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചുറ്റിലും ഭീഷ3ണി മുഴക്കിയാണ് സംഘം സ്വിഫ്റ്റ് കാര്‍ എടുത്തു പോയത്. വര്‍ക്കലയിലെ ബാര്‍ ഉടമയായ ശ്യാം.എസ്.ജയന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. കെ.എല്‍.01 ഇഗ3333 സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം വന്നത്.

സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അക്രമണത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മ്യൂസിയം എസ്ഐ.ശ്യാംരാജ് മറുനാടനോട് പറഞ്ഞു.

കോവിഡ് പടരുന്നത് കാരണം നഗരത്തില്‍ ഇന്നലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിസുരക്ഷയായിരുന്നു അതുകൊണ്ട് തന്നെ നഗരത്തില്‍. ഈ സുരക്ഷ നിലനില്‍ക്കുമ്പോഴാണ് ആക്രമണവും നടന്നത്. ഗുണ്ടാസംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എയര്‍ അടിക്കാന്‍ താമസിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ആക്രമണം നടന്നത്. വാഹനങ്ങള്‍ ക്യൂവില്‍ ആയതിനാല്‍ ജീവനക്കാര്‍ക്ക് അക്രമി സംഘം വന്ന സ്വിഫ്റ്റ് കാറിനു എയര്‍ അടിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല.

ഡീസല്‍ അടിച്ചതിന് ശേഷം എയര്‍ അടിച്ച് നല്‍കാം എന്ന് പറഞ്ഞിട്ടും കാത്തിരിപ്പില്‍ കുപിതരായ ഗുണ്ടാ സംഘം ഉടമ ദീപുവിനെയും മാനേജര്‍ അടക്കമുള്ള സ്റ്റാഫിനെയും മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. എയര്‍ അടിക്കാന്‍ വൈകുന്നു എന്ന് തോന്നിയപ്പോള്‍ കുപിതരായാണ് ആക്രമി സംഘം കാറില്‍ നിന്നും ചാടിയിറങ്ങിയത്. തുടര്‍ന്ന് പമ്പിലുള്ളവരെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പമ്പിലുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചപ്പോള്‍ പമ്പില്‍ ഇന്ധനം അടിക്കാന്‍ എത്തിയ വാഹനമുടമകള്‍ക്ക് നേരെയും സംഘം ഭീഷണി മുഴക്കി.

ദേവാസുരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഇറങ്ങിയ ഉടന്‍തന്നെ സംഘം ആക്രമണം നടത്തുകയായിരുന്നു. പമ്പ് മാനേജരേയാണ് ആദ്യം ചവിട്ടി വീഴ്ത്തിയത്. ഓടിയെത്തിയ പമ്പ് ഉടമ ദീപുവിനെയും ഒപ്പമുണ്ടായിരുന്ന പമ്പിലെ ജീവനക്കാര്‍ക്കുമൊക്കെ പൊതിരെ മര്‍ദ്ദനമേറ്റു. ഒരു പ്രകോപനവും ഇല്ലാത്ത അവസ്ഥയില്‍ ഭ്രാന്ത് പിടിച്ച പോലെയായിരുന്നു ആക്രമണം. 'പെട്ടെന്നുള്ള ആക്രമണത്തില്‍ ഞങ്ങള്‍ സ്തഭ്ദരായിപ്പോയി. എന്ത് ചെയ്യണം എന്ന് അറിയിലായിരുന്നു. പമ്പ് മാനേജര്‍ ബോധമില്ലാത്ത അവസ്ഥയിലും. എല്ലാത്തിന്റെയും കാലു വെട്ടിക്കളയും, പെട്രോള്‍ ബോംബു ഏറിയും. അതോടെ പമ്പ് നശിക്കും-എന്നൊക്കെയാണ് സംഘം ഭീഷണി മുഴക്കിയത്-പമ്പ് ഉടമ ദീപു കരുണാകരന്‍ മറുനാടനോട് പറഞ്ഞു.

മാസ്‌ക് പോലും ധാരിക്കാതെയായിരുന്നു സംഘം എത്തിയതും എന്നും ദീപു പറഞ്ഞു. പെട്രോള്‍ പമ്പില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണോ ശ്യാമിനോപ്പം ഉണ്ടായിരുന്നത് എന്നും പമ്പ് ഉടമകള്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കവടിയാര്‍ പാമ്പിനു നേരെ നേര്‍ക്ക് നടന്ന ഗുണ്ടാ ആക്രമണം മറ്റു പമ്പ് ഉടമകളെ ഭയപ്പെടുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category